JKV NBR

Abstract Fantasy

4  

JKV NBR

Abstract Fantasy

അസഹിഷ്ണുത

അസഹിഷ്ണുത

2 mins
8


ഒരിക്കൽ വീണയുടെ പയറുതോട്ടത്തിലെ പയറുചെടികൾ തമ്മിൽ കുശുകുശുക്കുന്നുണ്ടായിരുന്നു..

അതിൽ ഒരു പയറുചെടിയുടെ സംസാരം വീണക്ക് വ്യക്തമായി കേൾക്കാമായിരുന്നു..

അതായത് ആ പയറുചെടി മറ്റൊരു പയറുചെടിയോട് തന്റെ അഭിപ്രായങ്ങൾ പങ്കിടുന്നത്.. അങ്ങനെ അഭിപ്രായങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്ന അവയെ വീണ സസൂക്ഷ്മം കാതോർത്ത് ശ്രദ്ധിക്കുവാൻ ആരംഭിച്ചു..എന്താണവർ പറയുന്നതെന്ന് കേൾക്കാൻ തന്റെ ചെവികൾ രണ്ടും കൂർപ്പിച്ച് തന്നെ ആകാംഷയോടെ നിന്നു.. ചെടികൾ തമ്മിൽ പറച്ചിലുകൾ തുടങ്ങി..


ഹും എടി തന്റെ വീണേച്ചി ചീറ്റുന്ന ഓസിലെ വെള്ളം കൊണ്ടൊന്നും എനിക്കൊരു തൃപ്തി കിട്ടുന്നില്ല..


അതെന്താ.. വീണേച്ചി നമ്മുക്ക് നന്നായി വെള്ളം തരുന്നുണ്ടല്ലോ.. അതും എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും..


ഹും.. നീയൊക്കെ അതും നൊട്ടിനുണഞ്ഞങ്ങിരുന്നോ..

എടീ നീയൊക്കെ ആ തെങ്ങിനെ കണ്ടുപഠിക്ക് എത്ര അന്തസ്സായി ആരെയും ആശ്രയിക്കാതെവളരുന്നു.. നമ്മളാണെങ്കിലോ ചുമ്മാതെ ഇവള് ഒറ്റിച്ചു തരുന്ന നക്കാപിച്ച വെള്ളം കൊണ്ട് പാട് പെട്ട് ജീവിക്കുന്നു.


വീണേച്ചിയെ ഇങ്ങനെ അധിഷേപിക്കാതെ.. കിട്ടുന്ന വെള്ളവും വളവും മുടക്കണോ ..

വീണേച്ചി എത്ര നല്ലയാളാ.. ഇവിടെയെല്ലാവർക്കും വീണേച്ചിയെ വലിയ കാര്യമാ..


ഹോ ഒരു വീണേച്ചി.. പോവാൻ പറ അവളോട്.. അങ്ങനെ മറ്റൊരാളുടെ കീഴിൽ എനിക്ക് വളരേണ്ട കാര്യമില്ല.. എനിക്കെന്നല്ല നമ്മുക്ക് എല്ലാവർക്കും.. ഇത്തവണ നമ്മൾ ഇവൾക്ക് വിള കൊടുക്കുന്നതല്ല..

ഇതെല്ലാം വീണ കേട്ട് കൊണ്ടിരിക്കുകയായിരുന്നു.. വീണ തൽക്കാലം അവിടെ നിന്ന് പോയി.. പറഞ്ഞതു പോലെ തന്നെ വിളവെടുപ്പ് വന്നപ്പോൾ മറ്റുപയർ ചെടികൾ വിളഞ്ഞെങ്കിലും ഇവ രണ്ടും ഇവരുടെ കൂട്ടരും വിളഞ്ഞില്ല..


ഹും നാണം കെട്ടവന്മാർ അവളുടെ ഓശാനത്തിന് വേണ്ടി ജീവിക്കുന്നു.. എന്ന് ശൗര്യക്കാരൻ പയറുചെടി മറ്റു പയറുചെടികളെ അധിഷേപിച്ചു.. എന്നാൽ അവർ അതിന് ചെവി കൊടുത്തില്ല..


അങ്ങനെ വീണ ഒരു കുട്ടയുമായി വിളവെടുക്കാനുള്ള വരവായി.. കക്കരിക്ക, ഇഞ്ചി ,മഞ്ഞൾ, പാവയ്ക്ക, വെണ്ടയ്ക്ക, തക്കാളി .. എന്നിങ്ങനെ പലവിധം.. ഇതാക്കെ കുട്ടയിലാക്കി സന്തോഷവതിയായി പയർതോട്ടത്തിലേക്ക് ചെന്ന വീണ നിരാശയായി..കാൽ ഭാഗം കായ്ക്കാതെ നിൽക്കുന്നു.. ഭൂരിഭാഗം പയറും കുട്ടയിലാക്കിയ ശേഷം വീണ കായ്ക്കാതെ നിന്ന പയർ ചെടികളെ വേരോടെ പിഴുതെടുത്ത് ദൂരെ എറിഞ്ഞു..

അതിൽ തന്റെ ഭാര്യയടക്കം ബാക്കി കൂട്ടരെല്ലാം വരമ്പത്തും എന്നാൽ താൻ ചെന്ന് ചാടിയത് ചേറിലും ആയിപ്പോയി..വരമ്പത്ത് ചാടിയവർ ആ കിളിർത്ത മണ്ണിൽ വേരുറപ്പിച്ചു നിന്നു.

എന്നാൽ ചേറിൽ ചാടിയ പയർചെടി പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ഒരു ദിവസം കൊണ്ടവശനായി.. വരമ്പത്തു നിൽക്കുന്ന തന്റെ ഭാര്യ ഇതെല്ലാംകണ്ട് നിരാശയായി നിൽക്കുന്നത് കണ്ട് കൂടെയുള്ള മറ്റു പയറുചെടികൾ പറഞ്ഞു..


നീയിങ്ങനെ നിരാശയാകാതെ നിനക്ക് ഞങ്ങളില്ലെ.. അയാൾ പോകുന്നെങ്കിൽ പോകട്ടെ .. അല്ലെങ്കിലും അയാൾ ഒറ്റ കാരണമാണ് നമ്മുക്കും ഈ ഗതി വന്നത്.. ഇനി താൻ ഞങ്ങളുടെ കൂടെയങ്ങ് കൂടിക്കോ..ആദ്യമൊക്കെ വിസ്സമതിച്ചെങ്കിലും പിന്നീട് അവയിലൊരുവനുമായി പരാഗണം നടത്തി ജീവിക്കാൻ സമ്മതിച്ചു.. അങ്ങനെ അവർ അവിടെ നിലമുറച്ചുനിന്നു.. കുറച്ചു ദിവസങ്ങൾക്ക് ശേഷം പൂമ്പാറ്റകൾ അവരെ സമീപിച്ചു.. ഇതെല്ലാം കണ്ടുകൊണ്ട് കീടനാശം പ്രാപിച്ച അവസ്ഥയിൽ ചേറിലെ പയർ ചെടി എന്തെന്നില്ലാതെ നിന്നു.. അവിടെയുള്ള എല്ലാ വിശേഷങ്ങളും പൂമ്പാറ്റകൾ തോട്ടത്തിലെ പയറുചെടികളോട് ചെന്നു പറഞ്ഞു.. ഇതെല്ലാം കേട്ടവർ പറഞ്ഞു..


ഹോ..എന്തായാലും അവർ ഇവിടെ നിന്ന് പോയപ്പോൾ എന്തൊരാശ്വാസം.. എന്നാലും ആ ശൗര്യക്കാരന്റെ ഒരവസ്ഥയെ.. ഭാര്യയാണേൽ മറ്റൊരുവന്റെ കൂടെ സുഖമായി ജീവിക്കുന്നു.. അയാളാണെങ്കിലോ ചേറിൽ വീണ് സ്വന്തം ജീവിതം പാഴാക്കി കളയുന്നു..


തന്റെ അവസ്ഥ കണ്ട് ഭാര്യക്ക് അയാളെ എങ്ങനെയെങ്കിലും രഷപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം എന്നുണ്ടായിരുന്നു.. അതിനായി തന്റെ ഒരു വള്ളി ചേറിലേക്ക് നീട്ടിക്കൊടുത്തു.. കൂടെയുള്ളവർ തടഞ്ഞെങ്കിലും അവൾ അത് കേട്ടില്ല.. തന്നെ വിട്ട് മറ്റൊരുവന്റെ കൂടെ പോയവളുടെ ഔദാര്യം തനിക്ക് വേണ്ടെന്ന ഭാവത്തിൽ ഒരു മഴ വരട്ടെ തന്റെ കാര്യം ശരിയായിക്കോളും എന്ന ഭാവത്തിൽ അങ്ങ് നിന്നു..


അങ്ങനെ ഒരു നാൾ മഴ പെയ്തു.. ആർത്തു പെയ്ത മഴയിൽ ഒരുപാട് വെള്ളം കിട്ടിയതിൽ എല്ലാവരും സന്തോഷിച്ചെങ്കിലും , ചേറിൽ വെള്ളം നിറഞ്ഞതിനാൽ വേരടക്കം ശൗര്യക്കാരൻ പയറും കുത്തിയൊലിച്ചങ്ങ് പോയി.. ആ കാഴ്ച്ച കണ്ട് എല്ലാവരും നിസ്സഹായരായി നോക്കിനിന്നു..ഈ വിവരം പൂമ്പാറ്റകളും തോട്ടത്തിലെ പയറുചെടികളും അറിഞ്ഞു കഴിഞ്ഞിരുന്നു..


Rate this content
Log in

Similar malayalam story from Abstract