JKV NBR

Comedy Drama Romance

4  

JKV NBR

Comedy Drama Romance

ജിയ

ജിയ

4 mins
13


എടാ നാളെ എന്താ ദിവസം എന്നറിയാമോ..?


ടിൻഗ്ളും.. ശബ്ദം കേട്ട് അവനുണർന്നു..


രാത്രി 11 മണിക്ക് വാട്സാപ്പിൽ ജിയയുടെ സന്ദേശം..


നിനക്കൊന്നും ഉറക്കമില്ലെടി പിശാചെ.. പാതിരാക്ക് എഴുന്നേറ്റ് നടക്കുവാണോ പതിവ്..


ഓഹോ എങ്കിൽ വേണ്ടെടാ.. ഞാൻ നിനക്കൊരു പാട്ട് പാടി തരാൻ വിളിച്ചതല്ലേ..


ഓഹോ.. ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിച്ചിട്ട് തന്നെ വേണം നിന്റെ കാളരാഗം കേൾക്കാൻ..


ശരി.. നീ ഉറങ്ങിക്കോ.. ഞാൻ ഇനി ശല്യപ്പെടുത്തുന്നില്ല..


നീ കാര്യം പറ..


പോടാ..


എന്തോന്നടെയ് എഴുന്നേൽപ്പിച്ചതും പോരാ.. ഇപ്പോൾ പിണങ്ങി അങ്ങ് പോകുവാണോ..


വേണ്ടടാ.. നീ ഉറങ്ങിക്കോ..


നീ എന്തോന്നാ കാര്യം പറ പ്രിയതമേ..


ഹും.. ഒന്നൂല.. നാളെ എന്താ ദിവസം അറിയാമോ..


നാളെ എന്താ ശിവരാത്രി ആണോ..


പോടാ പൊട്ടാ..


ഓഹോ അപ്പോൾ നിന്റെ പിറന്നാൾ ആയിരിക്കും..


അല്ല.. നാളെയാണ് ചോക്ലേറ്റ് ഡേ..


ഓഹോ.. നാളെയാണല്ലേ..


ഒലക്കടെ മൂഡ്.. പണ്ടാരം.. ( മനസ്സിൽ )


ഹാ എന്നിട്ട്..


എന്നിട്ട് മാങ്ങ.. എന്നിട്ടെന്താന്ന് നിനക്കറിയില്ലേ..


ഓ ഡയറി മിൽക്ക് ആയിരിക്കും.. ഞാൻ ഒരുപെട്ടി വാങ്ങിച്ചു വച്ചിട്ടുണ്ട് നീ പേടിക്കേണ്ടാ..


പോടാ മരയോന്തേ.. എനിക്ക് നിന്റെ ഡയറി മിൽക്കൊന്നും വേണ്ടാ..


അത് ശരി.. രാത്രി എഴുന്നേൽപ്പിച്ചതും പോരാ.. പിന്നെ ചീത്തയും വിളിക്കുന്നോ..


ശരി നീ ഉറങ്ങ് നമ്മുക്ക് നാളെ കാണാം..


പിറ്റേ ദിവസം..


ടാ നീ ഇറങ്ങിയോ..


അതേ.. വിഡിയോ കാൾ വിളിച്ചാൽ മതിയോ..


ആ കിടക്കയിൽ നിന്നൊന്ന് എഴുന്നേറ്റ് വന്നൂടെടാ പോത്തേ..


ഹാ ശുഭദിനം..


നിന്റെ ശുഭദിനമൊക്കെ ശരിയാക്കി തരാം.. ഇങ്ങ് വാ..


അവർ തമ്മിൽ വായനശാലയിൽ വച്ച് വീണ്ടുമൊരു കണ്ടുമുട്ടൽ..


എന്തോരം തെറിയാ നീ വിളിച്ചത്.. അത് പിന്നെ നീയെന്തിനാ പിശാചെന്ന് വിളിച്ചത്..


അത് പിന്നെ.. അറിയാതെ..


ഹും.. നീയും മനസ്സിൽ എന്നെ ഒരുപാട് പ്രാവിയിട്ടുണ്ടെന്ന് എനിക്കറിയാം..


ഹേയ് ഞാൻ അങ്ങനെയൊന്നും ചെയ്യില്ല..


ഉറപ്പായിട്ടും..


ഹാ പിന്നല്ലാതെ.. അത് വിട് ഇതാ.. ചോക്ലേറ്റ് പിടി..


ഞാൻ അതിനൊന്നും വിളിച്ചതല്ല..


പിന്നെ..?


നിന്റെ ചോക്ലേറ്റ് കവിളത്ത് ഒരുമ്മ തരാൻ വേണ്ടി വിളിച്ചതല്ലേ.. എന്തേ വേണ്ടേ..


അത്.. ഇപ്പോൾ എങ്ങനെ..


ഹും.. പോടാ പേടിത്തൊണ്ടാ.. എന്നാൽ നീ എനിക്കൊരെണ്ണം താ..


ഹാ അത് ഞാൻ ഒന്ന് ഓങ്ങി വച്ചിട്ടുണ്ട് ( മനസ്സിൽ )


എന്താ നീ ആലോചിക്കുന്നത്..


അല്ല.. ഈ ഉമ്മ എന്നൊക്കെ പറയുമ്പോൾ.. എന്ന് ഫെബ്രുവരി ഒമ്പത് അല്ലേ.. ഇന്നത്തെ തീയതിക്ക് അതനുയോജ്യമല്ല..


നീ എന്തുവാടാ.. ഒരുമാതിരി ജ്യോത്സ്യന്മാരെ പോലെ.. വല്ലാത്ത ജാതി തോൽവി..


ശരി ആയ്ക്കോട്ടെ.. നീ പറയാം പറയാം എന്ന് പറഞ്ഞിട്ട് ഇന്നേ വരെ ഞാൻ ഒരു കാര്യം ചോദിച്ചിട്ട് അത് പറഞ്ഞില്ല..


എന്ത്..?


നിനക്ക് ജിയ എന്ന പേര് വന്നതിന് ഒരു രഹസ്യം ഉണ്ടെന്ന് പറഞ്ഞില്ലേ അതെന്ത്..?


അതെന്തെങ്കിലും ആകട്ടെ..


എന്തെങ്കിലും പറ..


എന്തെങ്കിലും പറഞ്ഞാൽ മതിയോ..?


ഹാ..


ശരി എന്നാൽ കേട്ടോ.. എന്റെ ആദ്യത്തെ പേര് റിയ എന്നായിരുന്നു..


ഓഹോ.. എന്നിട്ട്..?


അപ്പോൾ എന്റച്ഛൻ എയർടെൽ ബ്രോഡ് ബാന്റിൽ ഏജൻസി സർവീസ് നടത്തി വരുകയായിരുന്നു..


ഓഹോ..


അങ്ങനെ എയർടെൽ പുരോഗമിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ജിയോയുടെ വരവ്..


അങ്ങനെയാണല്ലെ..


ഹാ.. അങ്ങനെ എയർടെൽ കമ്പനിക്കാർ അതിന്റെ തലപ്പത്ത് ഇരിക്കുന്നവർ ഒരു പ്ലാനിട്ടു..


എന്ത്..?


എയർടെൽ ജിയോയുമായി കൂട്ടിചേർക്കാൻ..


എന്നിട്ടെന്തായി..?


ഹാ.. എന്നിട്ട് നടന്നില്ല.. ജിയോ വമ്പൻ അല്ലേ.. അവർ അതിന് വിസ്സമ്മതിച്ചു.. അതുകൊണ്ട് അത്രേം വലിയ കമ്പനിക്കൊപ്പം കൂടി ചേർന്ന് വളരാനുള്ള പദ്ധതി പൊളിഞ്ഞു..


അതിന് ഇപ്പോൾ എന്താ..?


ഹാ.. ആ വിഷമത്തിൽ എനിക്കിട്ട പേരാണ് ജിയ..


അതെങ്ങനെ..?


അതെങ്ങനെ എന്ന് ചോദിച്ചാൽ.. ജിയോയുടെ ജിയും എയർടെലിന്റെ എ യും കൂടെ ചേർന്നാൽ..?


ചേർന്നാൽ ജിഎ എന്ന് കിട്ടും..


പോടാ പൊട്ടാ.. Jia എന്ന് ഇംഗ്ലീഷിൽ നോക്ക്..


ഹാ.. ജിയ..


ഇപ്പോൾ പിടികിട്ടിയോ..


ഹും..

അയ്യൊ ന്റെ മോളെ ( മനസ്സിൽ )


എന്താ നീ ആലോചിക്കുന്നത്..?


ഒന്നൂല.. ഒരു സീരിയൽ കഥ പോലുണ്ട്..


ഹാ.. എന്നാൽ നീ ഇത് വച്ചങ്ങു ഒരു സീരിയൽ അങ്ങ് തുടങ്ങ്.. എന്നിട്ട് എനിക്കും ഒരു ചാൻസ് താ.. നീ വലിയ എഴുത്തുക്കാരനല്ലേ..


അത് വേണ്ട.. എനിക്ക് ആകെ കിട്ടുന്ന സമാധാനം രാത്രി ഉറങ്ങുമ്പോൾ ആണ് അതുകൂടെ ഇല്ലാതാക്കണോ..


എങ്ങനെ പെട്ടോ ആവോ ഇതിന്റെ കൂടെ ( മനസ്സിൽ )


ഓഹോ അതെനിക്ക് ഇന്നലെ ഫോൺ വിളിച്ചപ്പോൾ തോന്നിയെടാ.. നീ ഇങ്ങനെ ജീവിതകാലം മുഴുവൻ ഒരു കിടക്കയിൽ ഒറ്റക്കങ്ങ് കിടന്നുറങ്ങ്.. നിന്റെ കൂടെ ആരും ഉണ്ടാകില്ല..


അല്ലെങ്കിലും എന്റേത് സിംഗിൾ ബെഡ് ആണ്.. കൂടാത്തതിന് ഫോണും ഉണ്ട്.. ഹഹ..


പോടാ..


അത് വിട് എന്നിട്ടെന്താ പരിപാടി..


നിന്റെ ഉറക്കം തീർന്നില്ലല്ലോ.. എന്തായാലും നിന്റെ സംശയം ഒക്കെ തീർന്ന സ്ഥിതിക്ക് പോയി കിടന്നുറങ്ങ് ഞാൻ ഇനി ശല്യപ്പെടുത്തില്ല.. ഞാൻ വല്ല ബുക്കും വായിച്ചിരുന്നോളാം..


തൽക്കാലം അവർ പിണങ്ങി പിരിയാം നേരാം.. അവൻ ഒരു എഴുത്ത് അവിടെ എഴുതി വച്ചു..


എന്നത്തേയും പോലെ ഇന്നും പിണങ്ങി.. ഇനി നമ്മുക്ക് നാളെ പിണങ്ങാം..


ലവ് യൂ പ്രിയതമേ..


ജിയ ജലേ ജാൻച്ചലേ..



Rate this content
Log in

Similar malayalam story from Comedy