STORYMIRROR

JKV NBR

Comedy Others Children

3  

JKV NBR

Comedy Others Children

എന്നാലും അതെങ്ങനെ?

എന്നാലും അതെങ്ങനെ?

1 min
11

മനു അക്ഷയയിൽ റിസൾട്ട്‌ നോക്കുന്ന തിരക്കിലാണ്..

ടക് ടക് ടക്.. കമ്പ്യൂട്ടറിൽ കുത്തികൊണ്ടിരിക്കുന്ന ശബ്ദം തുടർച്ചയായി കേൾക്കുന്നു..

അങ്ങനെ മനുവിന്റെ ഊഴം എത്തിയപ്പോൾ ,

കമ്പ്യൂട്ടറിൽ കുത്തിക്കൊണ്ടിരിക്കുന്ന ചേച്ചി വെബ്സൈറ്റിൽ കയറി മനുവിന്റെ പേരും റോൾ നമ്പറും ജനന തീയതിയും അടിച്ചുകൊടുത്തു..പ്രാർത്ഥനയോടെ സമർപ്പിച്ചു..മനു പ്രാർത്ഥനയോടെ നിൽക്കുന്നു..


വട്ടം കറങ്ങി.. വട്ടം കറങ്ങി..


ഇതാ..അത്ഭുതങ്ങൾ സംഭവിച്ചിരിക്കുന്നു..ഹുറേയ്


" കൺഗ്രാറ്റ്സ്..നിനക്ക് ഫുൾ എ പ്ലസ് ഉണ്ട്.. "


അടിച്ചു മോളെ.. മനു എന്തെന്നില്ലാതെ ബോധം കെട്ടു..


" അയ്യോ മോനേ എന്തുപറ്റി.."


അക്ഷയ ചേച്ചി ആളുകളെ വിളിച്ചു..അവർ ആശുപത്രിയിൽ എത്തിച്ചു..


" ഹെ..ഞാൻ ഇതെവിടെയാ..? "


" കുഴപ്പമില്ല കിടന്നോളൂ.." എന്ന് പറഞ്ഞുകൊണ്ട് ഡോക്ടർ പോയി മനുവിന്റെ അച്ഛനെയും അമ്മയെയും കണ്ടു..


" ഇപ്പോൾ കുഴപ്പമില്ല..പെട്ടെന്നുള്ള ഷോക്കിൽ ബോധം കെട്ടതാ.. "


" കൺഗ്രാറ്റ്സ് മനു.. "


നഴ്സുമാർ അവന് അഭിനന്ദന പ്രവാഹങ്ങൾ ഒഴുക്കി..ഡിസ്ചാർജ് ചെയ്ത് പോകാൻ നേരത്ത് അവന് ഡയറിമിൽക്കുകൾ സമ്മാനമായി നൽകി..


വീട്ടിലോട്ടുള്ള വഴിയിലൂടെ കാറിൽ പോകുമ്പോൾ , ഗ്ലാസിനു പുറത്തേക്ക് നോക്കിയപ്പോൾ അവൻ അവന്റെ ഫോട്ടോ വച്ച ഒരു ഫ്ലക്സ് കണ്ടു..


" എസ് എസ് എൽ സി യിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച മനുവിന് അഭിനന്ദങ്ങൾ.. "


അവന് വിലമതിക്കാനാവാത്ത സന്തോഷം..


വീട്ടിൽ എത്തി..കിടപ്പുമുറിയിൽ കയറിയ ശേഷം അമ്മ അവന് ഗുളികയും വെള്ളവും കൊടുത്തു കഴിഞ്ഞ് തിരികെ പോയി.. അവൻ കിടന്നു..


പെട്ടെന്ന് എഴുന്നേറ്റു..കണ്ണു തിരുമ്മി ചുറ്റും നോക്കി..സമയം രാവിലെ ഏഴെ മുക്കാൽ..


മുറിയിൽ നിന്നും പുറത്തേക്ക് പോയി..


" അമ്മേ.."


" ഹാ..എഴുന്നേറ്റോ..എന്താടാ..? "


" നമ്മൾ എപ്പോഴാ ആശുപത്രിയിൽ നിന്ന് വന്നത്..? "


" അതിനു നിനക്കെന്താ കുഴപ്പം..? "


" അപ്പോൾ ആശുപത്രിയിൽ പോയിലേ.. ഞാൻ ബോധം കെട്ട് വീണപ്പോൾ..? "


" നിനക്കതിന് എവിടെയാടാ ബോധം.. ഇന്നലെ രാത്രി പത്തിന് പോയതാ..

എന്നിട്ട് ഇപ്പോഴും തികച്ചില്ല.. "


മനു ഒന്നും അറിയാതെ സിറ്റ് ഔട്ടിൽ ചെന്നിരുന്നു..അവിടെ പത്രം കിടപ്പുണ്ട്..അതെടുത്തു നോക്കിയപ്പോൾ..


" എസ് എസ് എൽ സി ഫലം ഇന്നുച്ചക്ക് രണ്ട് മണിക്ക് ബഹുമാനപ്പെട്ട വിദ്യാഭാസ മന്ത്രി പ്രഖ്യാപിക്കുന്നതാണ്..

ഫലം താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റുകളിൽ ലഭ്യമാകുന്നതാണ്.."


" അപ്പോൾ ആ അക്ഷയ ചേച്ചി പറ്റിച്ചതാണല്ലെ.. എന്നാലും അതെങ്ങനെ..? "



Rate this content
Log in

Similar malayalam story from Comedy