STORYMIRROR

JKV NBR

Children Stories Comedy

3  

JKV NBR

Children Stories Comedy

ആർക്കാണ് പ്രായം?

ആർക്കാണ് പ്രായം?

1 min
6


  ഉമ്മറത്ത് ഫോൺ നോക്കികൊണ്ടിരിക്കെ ആണ് അയല്പക്കത്തെ സതീഷ് കയറി വന്നത് .


" ഇന്ദുട്ട്യേ... എന്താ പരിപാടി ? "


" ഹാ. ആരിത് സതീഷേട്ടനോ ? ചുമ്മാ ഓൺലൈൻ ക്ലാസ്സിലാ ? "


" ഹാ. അച്ഛനെവിടെ ? "


" അകത്തുണ്ട്. എന്താ കാര്യം ? " 


" അടുത്താഴ്ച്ച നിന്റെ അച്ഛന്റെ പിറന്നാൾ അല്ലെ , എന്നെ വിളിക്കാത്തത് എന്താ ? "


" അച്ഛന്റെ പിറന്നാൾ അല്ലെ , അതിന് ഞാൻ എന്തിനാ വിളിക്കുന്നെ ? "


" അതെന്താ നിനക്ക് വിളിച്ചാല് ? "


" നിങ്ങൾ സമപ്രായക്കാരല്ലേ , പിന്നെ ഞാൻ എന്തിനാ...? "


" ആരാ പറഞ്ഞെ ? എനിക്കന്റെ അച്ഛന്റെ അത്ര പ്രായമൊന്നുമില്ല . "


" വെറുതെ തള്ളണ്ട . ഒരു വയസ്സൊക്കെ വ്യത്യാസം കാണും . "


" ഒന്നൊന്നും അല്ല. ഒരു മൂന്നാല് വയസ്സ് വ്യത്യാസമുണ്ട് ? "


" അതെങ്ങനെ ? "


" നിനക്കൊക്കെ വർഷാവർഷം വയസ്സ് കൂടൂലെ ? പക്ഷേ എനിക്കങ്ങനെ അല്ല. എനിക്ക് മൂന്ന് വർഷം കൂടുമ്പോഴേ വയസ്സ് കൂടുള്ളൂ. "


" അതെന്താ അങ്ങനെ ? "


" ഹാ. ഞാൻ ജനിച്ചത് ഫെബ്രുവരി 29 ന് ആണ് . "


" ഓഹോ. അപ്പൊ ഭാഗ്യം ഉണ്ടല്ലേ ? "


" ഹാ. അതാണ്. "


" എന്നാലും മൂന്ന് വർഷം പിറന്നാൾ ആഘോഷിക്കാൻ പറ്റില്ലല്ലോ ? "


" അതിന് ഇപ്പൊ എന്താ . അത്രേം ചെലവ് ഒഴിവായി കിട്ടീലെ ? "


" ഹാ. അത് ശരിയാണ് . "


" അല്ല ഇനി പറ . ആർക്കാണ് പ്രായം കൂടുതല്? " 


" എന്റെ അച്ഛന്. എന്നാലും അതെങ്ങനെ ?


" ഹാ. അതങ്ങനെയാണ്. "


ഒരു ഉൾചിരിയോടെ സതീഷ് അകത്തേക്ക് കടന്നു.



Rate this content
Log in