STORYMIRROR

JKV NBR

Children Stories Others

3  

JKV NBR

Children Stories Others

സ്കെച്ച് പേന

സ്കെച്ച് പേന

1 min
10

ക്ലാസ്സിൽ അവൻ അങ്ങനെ തന്റെ സ്കെച്ച് പേന അന്വേഷിച്ചു നടന്നു..


" എന്റെ പച്ച സ്കെച്ച് എവടെ.. എവടെ എന്റെ പച്ച സ്കെച്ചു പേന.. "

അറിയില്ല.. അറിയില്ല.. കേട്ടവരൊക്കയും പറഞ്ഞു..


അവന് ആരിലും വിശ്വാസം വന്നില്ല..

""

" നീയെടുത്തില്ലേ.. നീയെടുത്തില്ലേ.. നുണ പറയണ്ടാ.. "

" ഇല്ല.. സത്യമായിട്ടും ഞങ്ങൾ എടുത്തിട്ടില്ല.. "


അന്വേഷിച്ചു അന്വേഷിച്ചു ആകെ വലഞ്ഞു... ബഞ്ചിനടിയിലും ഡസ്ക്കിനടിയിലും എല്ലായിടത്തും തപ്പി.. അവന്റെ മുഖമാകെ വാടി.. അപ്പോഴേക്കും ടീച്ചർ ക്ലാസ്സിൽ എത്തിയിരിന്നു..


ഗുഡ് മോർണിംഗ് ടീച്ചർ.. എല്ലാവരും അഭിസംബോധന ചെയ്തു.. അവൻ മാത്രം സങ്കടത്താൽ എഴുന്നേൽക്കാൻ മറന്നു.. ടീച്ചർ അവനെ വിളിച്ചു.. എന്നിട്ട് ചോദിച്ചു..


" എന്താ പറ്റിയത്.. അവൻ കയ്യ് ചുരുട്ടി പിടിച്ചിരിക്കുകയാണ്..


" എന്റെ പച്ച നിറത്തിലുള്ള സ്കെച് പേന കാണാനില്ല.. "


"എല്ലാവരും അവരവരുടെ ബാഗും ഇരിപ്പിടവും നോക്കിക്കേ അറിയാതെ ആരുടേലും കയ്യിൽ പെട്ടു പോയതാണേൽ എനിക്ക് താ.."


ആരും നോക്കിയിട്ട് കിട്ടിയില്ല.. അപ്പോൾ ടീച്ചർ അവൻറെ ചുരുട്ടി പിടിച്ച കൈ നീട്ടി.. അത് തുറക്കാൻ പറഞ്ഞു... തുറന്നപ്പോൾ അതാ പച്ച സ്കെച്ച് പേന.. ടീച്ചർ ചിരിയോടെ അവനെ നോക്കി പറഞ്ഞു.. ഇപ്പോൾ കിട്ടിയില്ലേ.. തനിക്ക് പറ്റിയ അമളി ഓർത്തവൻ നാണിച്ചു..എല്ലാവരും ചിരിച്ച കൂട്ടത്തിൽ സ്കെച് കിട്ടിയ സന്തോഷത്തിൽ അവനും ചിരിച്ചു..വല്ലാത്ത ചിരി..



Rate this content
Log in