കാട്ടാന
കാട്ടാന
അഞ്ചാറ് കാട്ടാന
എൻ മുന്നിൽ വന്നപ്പോൾ
ഞാനെന്ത് കാട്ടാന, എന്ന് പറയും പോലെ...
എന്തെന്ന് കഥയിൽ വായിക്കൂ...
ഒരുപാട് വൈകിയാണ് അയാൾ അന്ന് വീട്ടിലേക്ക് തിരിച്ചത്. നേരത്തെ എത്താമെന്നു അവൾക്ക് വാക്കു കൊടുത്തിരുന്നു. പതിവുപോലെ ഇന്നും അത് തെറ്റിക്കേണ്ടി വന്നു. തന്റെ ജോലിയെ ശപിച്ചുകൊണ്ട് അയാൾ തിടുക്കത്തിൽ വണ്ടിയെടുത്തു.
അല്പദൂരം മുന്നോട്ടുപോയ അയാൾ ഒരു നിലവിളി ശബ്ദം കേട്ട് പെട്ടെന്ന് വണ്ടി നിർത്തി. മനസ്സില്ലാ മനസോടെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. ആ കാഴ്ച കണ്ട് അയാൾ നടുങ്ങി! ഹൃദയഭേദകമായിരുന്നു അത്....
അതെ ഒരു ബൈക്ക് വഴിയരികിലുള്ള ഒരു തട്ടുകടയുടെ മേലെ തകിടം മറിഞ്ഞു കിടക്കുന്നു..തട്ടുകട നടത്തുന്ന ആൾ എല്ലാം ഇട്ടെറിഞ്ഞ് അപ്പുറത്തുള്ള കാട്ടിലൂടെ പാഞ്ഞു പോയി..ബൈക്കിൽ യാത്ര ചെയ്ത ആൾ തട്ടുകടയുടെ അടിയിൽ രക്തം ചിന്തി കിടക്കുന്നു..
എല്ലാവരും ഹോണടിച്ചു തലങ്ങും വിലങ്ങും പായുന്നു..അപ്പോഴും കാര്യമെന്തെന്ന് മനസ്സിലായില്ല..ആകെ അന്ധാളിപ്പിൽ ആയിരുന്നു ഞങ്ങൾ രണ്ടുപേരും..പിന്നിൽ നിന്ന് ഞാൻ..വിട്ടോ..വിട്ടോ..എന്ന് പറഞ്ഞു..വണ്ടിയെടുത്ത് കുറച്ചങ്ങോട്ട് ചെന്നതും അവിടെ കണ്ട ആളോട് കാര്യം തിരക്കി..അയാൾ പറഞ്ഞത് കേട്ട് അന്തംവിട്ടുപോയി.. സംഭവം നടക്കുന്നത് നിലമ്പൂർ കനോലി പ്ലോട്ടിന്റെ ഭാഗത്തുവച്ചാണ്.. അവിടെ ഒരു വഴിയോരകടയിൽ ഒരാൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് കാട്ടാന വന്നത്.. അയാൾ ആസ്വദിച്ചു കഴിച്ചു കൊണ്ടിരിക്കുകയാണ്.. ബൈക്ക് പരിസരത്തായി വച്ചിരിക്കുകയാണ്.. ഈ സമയം കടക്കാരൻ എന്തിനോ വേണ്ടി കാടിന്റെ ഭാഗത്തേക്ക് പോയതാണ്.. ചിലപ്പോൾ കാര്യം സാധിക്കാൻ ആയിരിക്കാം..വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുമ്പോൾ ആയിരുന്നു കാട്ടാനയുടെ വരവ്.. പതിവില്ലാതെ ചെറിയ രീതിയിൽ മദമിളകിയാണ് വരവ്..ആ ഒരു ഇളക്കത്തിൽ റോഡിലുള്ള പലതും തട്ടിമാറ്റി.. തെരുവ് വിളക്കിന്റെ കാലെടുത്തു മറിച്ചിട്ടപ്പോൾ അത് നേരെ ചെന്ന് തട്ടുകടയുടെ മേലെ വീണു.. ആ സമയത്ത് ഞെട്ടി എഴുന്നേറ്റ് അയാൾ രക്ഷപ്പെടാൻ നോക്കിയെങ്കിലും ഭയപ്പാടോടെ ബൈക്ക് എടുത്ത് പോകാൻ നേരം തുമ്പിക്കൈയാൽ പൊക്കിയെടുത്ത് തട്ടുകടക്കുമേലിട്ടു..ഇത് കേട്ടപാടെ ഒരു തരിപ്പോടെ ഞങ്ങൾ ഓരോന്ന് പറഞ്ഞുകൊണ്ട് വണ്ടി മുന്നോട്ടെടുത്തു.. സംഭവസ്ഥലത്ത് ആംബുലൻസും ജനകൂട്ടവും ബഹളവും ആയിരുന്നു..
അങ്ങനെ വണ്ടിയിൽ പോയി കൊണ്ടിരിക്കെ പെട്ടെന്ന് അലാറം അടിച്ചു.. എഴുന്നേറ്റപ്പോൾ ആറരയായി.. പതുക്കെ വെളിയിലിറങ്ങി.. ഇന്നലെ പങ്കെടുത്ത കല്യാണത്തിന് കഴിച്ച ബിരിയാണിയുടെ മയക്കം അപ്പോഴും വിട്ടുപോയിട്ടില്ല..ശൗചാലയത്തിലേക്ക് കേറിയതും പെട്ടെന്ന് റോഡിൽ നിന്ന് ആരോ നിലവിളിച്ചു..എന്തെന്നറിയാതെ ഞെട്ടി പുറത്തേക്കിറങ്ങയപ്പോൾ ഒരാൾ ബൈക്കിൽ നിന്ന് കൊണ്ട്.. കുട്ട്യോളെ അവിടുന്ന് മാറിക്കോ ആന വരുന്നുണ്ട്.. മാറിക്കോ.. അവിടെ പുതിയ, പണി പൂർത്തിയാകാത്ത ബൈപാസിലൂടെ കാട്ടാന പായുന്നുണ്ടായിരുന്നു.. അവിടെ കുട്ടികൾ സൈക്കിൾ ചവിട്ടി കളിക്കുകയായിരുന്നു.. അവർ പെട്ടെന്ന് തന്നെ അവിടെ നിന്ന് മാറി.. കാട്ടാന പാഞ്ഞു പോകുന്നതും കണ്ട് ഒരു അന്ധാളിപ്പോടെ ഞാൻ നോക്കി നിന്നു.. അത് പാഞ്ഞുപോയി അക്കരെ എത്തി.. എല്ലാവരും നോക്കി നിൽക്കുകയായിരുന്നു..പതിവായി നേരത്തെ എഴുന്നേൽക്കാത്തവർ പോലും അന്ന് എഴുന്നേറ്റു..തലേ ദിവസം കല്യാണം കഴിഞ്ഞ തൊട്ടടുത്ത വീട്ടിലെ പുതുമണവാളനും മണവാട്ടിയും ബാൽക്കണിയിൽ നിന്നുകൊണ്ട് ഇതെല്ലാം കാണുന്നുണ്ടായിരുന്നു.. അതിനോടൊപ്പം ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു.. കുറേപേർ ആനയെ പിന്തുടർന്ന് ഫോട്ടോയും വീഡിയോയും എടുക്കുന്നുണ്ട്.. അങ്ങനെ ആനയുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്ന പരിചയക്കാരനും ആനയും സംഭവങ്ങൾ എല്ലാം ഉൾപ്പെടുത്തി പിറ്റേദിവസം പത്രത്തിലും
ഇതെല്ലാം വന്നു...

