JKV NBR

Fantasy Others

3  

JKV NBR

Fantasy Others

അർത്ഥം

അർത്ഥം

1 min
8


എങ്ങനെ പ്രണയിക്കുക എന്ന് ഒരിക്കൽ നാരദൻ മഹാവിഷ്ണുവിനോട് ചോദിക്കുകയുണ്ടായി..

അപ്പോൾ വിഷ്ണു തിരികെ..


നാരദമഹർഷെ.. അങ്ങ് എന്ത് ചോദ്യമാണ് നമ്മോട് ആവർത്തിച്ചു കൊണ്ടിരിക്കുന്നത്..?


നോമിന് ഇല്ലാത്ത ഒന്ന് എങ്ങനെ സാധ്യമാകുമെന്ന് ഞാൻ അങ്ങയോട് തവണകളായി ചോദിച്ചിട്ടും ഇതാണോ അങ്ങയുടെ പ്രതികരണം..? നാരായണ നാരായണ..


നാരദ.. അങ്ങ്, എന്റെ അവതാരങ്ങളായ ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ജീവിതത്തിൽ സാന്നിധ്യവും അനുഭവജ്ഞാനവും ഏറെയുള്ളതല്ലേ എന്നിട്ടും അങ്ങ് എന്ത് കൊണ്ടാണ് ഇത്തരത്തിലൊരു ചോദ്യം ഉന്നയിക്കുന്നത്..?


അവിടുന്ന് പറഞ്ഞത് നേര് തന്നെ.. എന്നിരുന്നാലും സാക്ഷാൽ ശ്രീരാമ ഭഗവാന്റെയും ശ്രീകൃഷ്ണ ഭഗവാന്റെയും ജീവിതത്തിൽ കണ്ടത് പ്രണയം തന്നെയാണോ എന്നത് എനിക്ക് തീർച്ചയില്ല..


നാരദാ.. അവിടുന്ന് എന്ത് അസംബന്ധമാണ് ഈ പറയുന്നത്?


അതെ.. നോം പറയുന്നത് അങ്ങേക്ക് മാനസ്സിലാകുന്നില്ലെന്നാണോ. പ്രണയം എന്ന് പറയുമ്പോൾ.. പുരുഷനും സ്ത്രീയും പരസ്പരം കാണുന്നതിലൂടെ രൂപപ്പെടുന്ന ഒന്നാണല്ലോ പ്രണയം.. അവിടെ അവർ പരസ്പരം കൂടിചേരുന്നു.. പല വാഗ്ദാനങ്ങൾ നൽകുന്നു.. അവരുടേതായ ലോകത്ത് ആടിയും പാടിയും കഴിച്ചും കുടിച്ചും കൂത്താടിയും നടക്കുന്നു.. പരസ്പരം ശരീരം പ്രദർശനം നടത്തിയും.. അങ്ങനെയങ്ങനെ എന്തെല്ലാം പ്രവർത്തനങ്ങൾ ആണ്..


നിർത്തൂ നാരദ മഹർഷെ.. ഇനിയും ഇങ്ങനെ വിഡ്ഢിത്തം പുലമ്പാതെ പ്രണയത്തെ കുറിച്ച് അവിടുന്ന് എന്താണ് മനസ്സിലാക്കിയത് എന്ന് നമ്മുക്കറിയില്ല..


നാരായണ.. നാരായണ.. എന്താണെന്ന് അങ്ങ് തന്നെ പറഞ്ഞു തന്നാലും..


ശരി കേട്ടുകൊള്ളുക.. പ്രണയം എന്ന് പറയുന്നത് ഒരു വികാരം ആണ് മഹർഷേ..

ഒരു പുരുഷനും സ്ത്രീയും കാണുമ്പോൾ മാത്രമല്ല.. അവർ പരസ്പരം വിനിമയം നടത്തുന്നതിലൂടെയും അതിലൂടെ ഇരുവരുടെയും ഉള്ളിൽ പരസ്പരാകർഷണം അനുഭവപ്പെടുമ്പോൾ മാത്രമാണ് ഇരുവർക്കുമിടയിൽ പ്രണയം സാധ്യമാകുന്നത്..


അങ്ങ് പകർന്നു തന്ന ഈ ജ്ഞാനത്തിന് നന്ദിയുണ്ട് ഭഗവാനെ.. നാരായണ.. നാരായണ..


തൽക്ഷണം തന്നെ നാരദൻ അവിടെ നിന്ന് മടങ്ങി..



Rate this content
Log in

Similar malayalam story from Fantasy