Aryasree Arya

Comedy Drama Romance

3.4  

Aryasree Arya

Comedy Drama Romance

ദേവാപർണ - 1

ദേവാപർണ - 1

11 mins
630


ഞാൻ അപർണ എന്ന അപ്പു. തെക്കേവീട്ടിൽ സന്തോഷ്‌ എന്ന കോൺട്രാക്ടറുടെയും ഉഷയെന്ന ഒരു പാവം വീട്ടമ്മയുടെയും ഏക മകൾ !! ഇന്ന് കോളേജിലെ എന്റെ ആദ്യ ദിവസമാണ്. അതിന്റെ ഒരു ത്രില്ലിൽ കൂടെയാണ് കേട്ടോ ഞാൻ. എത്ര ത്രിൽ എന്ന് പറഞ്ഞാലും ഇന്നും ഞാൻ എണീറ്റത് മാതാശ്രീയുടെ കൗസല്യ സുപ്രജാ... കേട്ടാണ്. അത് പിന്നെ സ്ഥിരം പല്ലവിയായത് കൊണ്ട് നമ്മളത്ര ഗവനിപ്പ് കൊടുത്തില്ല.


കോളേജിലെ ആദ്യ ദിവസമായത് കൊണ്ട് രാവിലെ എണീറ്റ് കുളിച്ച് അമ്പലത്തിൽ പോയിട്ട് വരണം എന്നായിരുന്നു അമ്മയുടെ ഓർഡർ, എന്ത് ചെയ്യാൻ നിദ്രാദേവി എന്നെ ചതിച്ചു !! രാവിലെ കുളിക്കുന്ന ശീലം എനിക്ക് പണ്ടേയില്ല. ഇന്ന് പിന്നെ ആദ്യ ദിവസമല്ലേ എന്നോർത്തു പോയി കുളിച്ചു. കുളി കഴിഞ്ഞു വന്നപ്പോൾ ഏത് ഡ്രസ്സ്‌ ഇടും എന്ന കൺഫ്യൂഷനിലായി, ജീൻസ് ഇട്ടാലോ? വേണ്ട സീനിയർസ് എന്തെങ്കിലും ചിലപ്പോൾ പറയും. ചുരിദാർ, അയ്യോ അത് ഒട്ടും വേണ്ട ! എന്നാൽ പിന്നെ ലെഗിൻസും ടോപ്പുമിടാം !!

ഇനി അടുത്ത കൺഫ്യൂഷൻ ഏത് കളർ ഇടും എന്നായി. അവസാനം ഒന്നിൽ ഉറപ്പിച്ചു, നേവി ബ്ലു കളർ ടോപ്പും വൈറ്റ് ലെഗിൻസും. മുഖത്തു പൌഡർ ഇട്ടു, ഐലൈനർ കൊണ്ട് കണ്ണെഴുതി, ഒരു കുഞ്ഞു പൊട്ടു തൊട്ടു, നെറ്റിയിൽ ചന്ദനം ചാർത്തി. കഴിഞ്ഞു !! കണ്ണാടിയിൽ ഞാൻ എന്നെ തന്നെ ഒന്ന് സ്കാൻ ചെയ്തു, കൊള്ളാം!!


പിന്നെ നേരെ ഫുഡ്‌ കഴിക്കാൻ താഴേക്ക് പോയി. അച്ഛൻ പത്രം വായനയിലാണ്. ഞാൻ ഡൈനിങ്ങ് ടേബിളിൽ ഇരുന്നപ്പോൾ അമ്മ ചൂട് പുട്ടും കടലയും കൊണ്ടുവന്നു. അത് കഴിച്ചു അമ്മയോട് യാത്ര പറഞ്ഞു ഞാൻ ബസ്റ്റോപ്പിലേക്ക് പോയി.


നിങ്ങൾ ഓർക്കുന്നുണ്ടാവും ഞാൻ എന്താ അച്ഛനോട് യാത്ര പറയാഞ്ഞതെന്ന്, അതങ്ങനെയാണ്. ഞാൻ സാദാരണ പെൺകുട്ടികളെ പോലെ അച്ഛനുമായി അത്ര വലിയ കൂട്ടൊന്നുമില്ല. എനിക്ക് എന്റെ അച്ഛനെ പേടിയാ. എനിക്ക് മാത്രമല്ല, അമ്മയ്ക്കും. സ്നേഹത്തോടെ ഒരു വാക്ക് അച്ഛൻ അമ്മയോട് പറയുന്നത് ഞാൻ ഇതുവരെ കേട്ടിട്ടില്ല. എന്നോട് എന്റെ അച്ഛൻ മിണ്ടാറില്ല !!


അതൊക്കെ പോട്ടെ!! അങ്ങനെ ഞാൻ എന്റെ കോളേജിൽ കാലുകുത്തി. ഇത്രയും നേരം ത്രിൽ എന്ന് ഞാൻ പറഞ്ഞെങ്കിലും ഇപ്പോൾ എനിക്ക് ചെറിയ പേടിയൊക്കെയുണ്ട് എന്താണെന്നോ, പുതിയ കോളേജ്, സീനിയർസ്, റാഗിംഗ് etc etc

കോളേജ് കാണാനൊക്കെ കൊള്ളാം, വലിയ കുറെ കെട്ടിടങ്ങൾ ചുറ്റും മരങ്ങൾ. മരങ്ങൾക്ക് ചുറ്റിലും വരാന്തയിലുമായി  കൂട്ടം കൂട്ടമായി കുട്ടികൾ, റാഗിംഗ് ആണെന്ന് തോനുന്നു. ചിലയിടത്ത് ഒപ്പനയും മോനോ ആക്റ്റും എല്ലാം കാണുന്നുണ്ട്. ഈശ്വര !!!!! എങ്ങനെയെങ്കിലും ഒന്നു ക്ലാസ് കണ്ടുപിടിക്കാൻ ആയാൽ മതിയായിരുന്നു.


അങ്ങനെ ക്ലാസ് തപ്പുന്നതിനിടയിൽ ആരെയോ ഞാൻ തട്ടി. മുഖത്തേക്ക് നോക്കിയതും എന്റെ ഉള്ളിൽ ഇടിവെട്ടിയ ഒരു പ്രതീതി ആയിരുന്നു. അജുവേട്ടൻ !!


എന്നെ കണ്ടപ്പോളേ അജുവേട്ടന്റെ മുഖത്ത് ചിരി വിരിഞ്ഞു. എനിക്ക് എന്ത് പറയണമെന്നറിയില്ലായിരുന്നു. ഞാൻ മറന്ന മുഖം, എന്റെ മനസ്സിൽ ആദ്യമായിട്ട് മൊട്ടിട്ട ഇഷ്ട്ടം! തുറന്നു പറയുമുന്നേ അച്ഛനോടുള്ള പേടികൊണ്ട് ഞാൻ കുഴിച്ചുമൂടിയ എന്റെ ഇഷ്ട്ടം!


അജു ചേട്ടൻ എന്നോട് വിശേഷങ്ങൾ തിരക്കി. എന്നെ ക്ലാസ്സ്‌ കണ്ടെത്തുവാൻ സഹായിച്ചു. ഞാൻ നന്ദി പറഞ്ഞു ക്ലാസ്സിലേക്ക് കയറി.

 

പ്ലസ് വണ്ണിൽ വെച്ച് റാഗിംഗ് ഇൽ നിന്നും രക്ഷിച്ചപ്പോൾ മുതലുള്ള സൗഹൃദം! കുറച്ചു നാളുകൾക്കു ശേഷം അജുവേട്ടൻ, ഏട്ടന്റെ ഇഷ്ട്ടം എന്നോട് തുറന്ന് പറഞ്ഞു. ഉള്ളിന്റെ ഉള്ളിൽ ഏട്ടനോട് തോന്നിയ ഇഷ്ട്ടം അച്ഛനോടുള്ള പേടി കാരണം എനിക്ക് തുറന്നു  പറയാനായില്ല. അച്ഛൻ എങ്ങാനും അറിഞ്ഞാലോ എന്ന് പേടിച്ചു ഞാൻ തുറന്നു പറഞ്ഞില്ല. 1വർഷത്തിന് ശേഷം ആണ് ഞാൻ ഇന്ന് വീണ്ടും അജു ചേട്ടനെ കാണുന്നത്.

            

ക്ലാസ്സിൽ അധികം കുട്ടികൾ ഇല്ലായിരുന്നു. ഞാൻ ഒരു ഒഴിഞ്ഞ സീറ്റിൽ കയറി ഇരുന്നു. ഉടനെ ഒരു കുട്ടി എന്റെ അടുത്ത് വന്നിരുന്നു. അനില എന്നാണ് ആളുടെ പേര്. അവളുമായി ഞാൻ വേഗം കൂട്ടായി. ആളൊരു സംസാര പ്രീയയാണെന്ന് കുറഞ്ഞ സമയം കൊണ്ട് എനിക്ക് മനസ്സിലായി.


പിന്നീട് ടീച്ചർ വന്നു, എല്ലാവരും പരിചയപെട്ടു. ആദ്യ ദിവസമായത് കൊണ്ട് തന്നെ ഉച്ചവരെ ക്ലാസ്സ് ഉണ്ടായിരുന്നുള്ളു. തിരിച്ചു വീട്ടിലേക്ക് പോകാനായി ക്ലാസ്സിൽ നിന്നും ഞാനും അനിലയും ഇറങ്ങി. ചെന്നു പെട്ടത് സീനിയർ ചേട്ടമ്മാരുടെ മുന്നിൽ.


സത്യം പറഞ്ഞാൽ എനിക്ക് ശരിക്കും പേടി തോന്നി. കണ്ടാൽ തന്നെ പെടി തോന്നും, മുടിയും താടിയൊക്കെ വളർത്തിയ 5 പേര്... ഹോ !! അവർ ഞങ്ങളുടെ സീനിയർസ് ആയിരുന്നു, അതായത് 2nd യേർസ്. ആവശ്യത്തിന് അവർ ഞങ്ങളെ കുടഞ്ഞു. അവരുടെ സംസാരം അത്ര നല്ലതല്ലായിരുന്നു. എനിക്ക് ശരിക്കും സങ്കടം വന്നു. ആദ്യ ദിവസം തന്നെ...

അതിലൊരുത്തൻ ഞങ്ങള്ക്ക് ടാസ്ക് തരാൻ തുടങ്ങിയതും കൂടെയുണ്ടായിരുന്നവൻ സൈഡിലേക്ക് നോക്കി അവന്റെ കയ്യിൽ കയറി പിടിച്ചു. അവർ ഉടനെ സൈഡിലേക്ക് നോക്കി. ആ സൈഡിലേക്ക് നോക്കിയ 5 പേരും ഉടനെ ഇരുന്നയിടത്തു നിന്നും എഴുന്നേറ്റു. എന്താണെന്ന് മനസ്സിലാവാതെ ഞങ്ങൾ രണ്ടുപേരും അവിടെ നിന്നു.


"എന്താടാ, ഇതുങ്ങള് വന്നു കയറിയതേയുള്ളു. ഇന്ന് തന്നെ കരയിപ്പിച്ചു സീനാക്കുവാനാണോ പരുപാടി??"

പുറകിൽ നിന്നുമുള്ള ശബ്ദം കേട്ട് ഞങ്ങൾ ഞെട്ടി തിരിഞ്ഞു നോക്കി.

മാന്യർ എന്ന് തോന്നിക്കുന്ന 4 പേര്. 4 പേരും കൈകൾ കെട്ടി നിൽക്കുകയാണ്. എല്ലാവരുടെയും മുഖഭാവം കണ്ടിട്ട് ഈ നിൽക്കുന്ന ചേട്ടന്മാരുടെ ചേട്ടന്മാരാണെന്ന് തോന്നുന്നു, അതായത് ഞങ്ങളുടെ സൂപ്പർ സീനിയർസ് !

"അത്... അത് ഞങ്ങൾ ഇവരെ ഒന്ന് പരിചയപ്പെട്ടതാണ്. ജൂനിയർസ് അല്ലേ കോളേജിനെ കുറിച്ച് പറഞ്ഞു കൊടുത്തതാണ് !"

ഒരുത്തൻ ഒരു പരുങ്ങലോടെ പറഞ്ഞു.

"എന്നിട്ട് ഈ കൊച്ചിന്റെ മുഖം കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ ! ഇവരെ ശരിക്ക് കുടഞ്ഞ ലക്ഷണമുണ്ടല്ലോ !"

കൂട്ടത്തിൽ നിന്ന വേറെ ഒരു ചേട്ടൻ, എന്നെ ചൂണ്ടി കൊണ്ട് പറഞ്ഞപ്പോൾ അവന്മാർ 5 പേരും തല താഴ്ത്തി നിന്നു.

പിന്നെ അവന്മാരെ ആ ചേട്ടന്മാർ പറഞ്ഞു വിട്ടു. ഞങ്ങൾ രണ്ടുപേരും അവരെ നന്ദി സൂചകമായി ചിരിച്ചിട്ട് തിരിഞ്ഞു നടന്നു.


"അങ്ങനെ അങ്ങ് പോയാലോ !മക്കൾ അവിടെ ഒന്ന് നിന്നെ !"

ഉടനെ അതിലെ ഒരു ചേട്ടൻ ഞങ്ങളെ തിരിച്ചു വിളിച്ചു. അവർ 4പേരും നേരത്തെ അവന്മാർ ഇരുന്ന ഇടത്തു കയറി ഇരുന്നു. ഞങ്ങൾ എന്താ എന്ന ഭാവത്തിൽ അവരെ നോക്കി.

"നിങ്ങളോട് ഞങ്ങൾ പോകാൻ പറഞ്ഞില്ലല്ലോ?"

"മ്മ് എന്താ നിങ്ങളുടെ പേര്?"

"ഞാൻ അനില!"

"ഞാൻ അപർണ!"

ഞങ്ങൾ ബഹുമാനത്തോടെ പേരു പറഞ്ഞു.

ഒരു ചേട്ടനോട് പേര് പറഞ്ഞത് കഴിഞ്ഞപ്പോൾ അടുത്ത ചോദ്യവുമായി അടുത്ത ആളെത്തി.

"നിങ്ങളുടെ subject ഏതാ?"

"Zoology!"

"ഓ അപ്പോൾ നമ്മുടെ പിള്ളേരാണല്ലേ!"

" നമ്മുടെ പിള്ളേരായ സ്ഥിതിക്ക് കുറഞ്ഞ ഡോസ് മതി, അല്ലേടാ!"

ഒരു ചിരിയോടെ കൂട്ടത്തിലെ രണ്ടാമൻ പറഞ്ഞു. ബാക്കിയുള്ളവരും അതിനു അനുകൂലിച്ചു.

ഇതിപ്പോ പിന്നെയും പെട്ടല്ലോ ഈശ്വര ! സെയിം സബ്ജെക്ട് ആയത് കൊണ്ട് ചിലപ്പോൾ ഒരു ഇളവ് കിട്ടിയേക്കും. പിന്നെ ഇവരെ കണ്ടിട്ട് അവന്മാരെ പോലെ വൃത്തികെട്ടവന്മാർ അല്ല, മാന്യമായേ പെരുമാറു, അതാണ് ആകെയുള്ള ഒരു ആശ്വാസം.


"അപ്പോൾ അലീന!"

"ചേട്ട, അലീന അല്ല അനില."

"അഹ് എന്തെങ്കിലും ആകട്ടെ, അപ്പോൾ അനിലേ, ഒരു തമിഴ് പാട്ടിൽ തുടങ്ങിക്കോ !"

മൂന്നാമൻ ഇത് പറഞ്ഞതും അനില "എൻവീട്ട് തോട്ടത്തിൽ" എന്ന തമിഴ് പാട്ട് പാടി.

"ഈശ്വര ഇവൾ ഇത്ര നന്നായി പാടുമായിരുന്നോ? ആഹാ കൊള്ളാല്ലോ!"

മൂന്നാമൻ അഭിനന്ദിച്ചപ്പോൾ ബാക്കി എല്ലാവരും അതിൽ പങ്കുചേർന്നു. അവൾ നന്ദി പറഞ്ഞു.

അപ്പോളതാ വരുന്നു എനിക്കുള്ള പണിയുമായി ഒന്നാമൻ.

"അനിലയുടെ ചാൻസ് കഴിഞ്ഞ സ്ഥിതിക്ക് ഇനി അപർണയുടെതാണ്. മോളൊരു ഡാൻസ് കളിക്ക്, ദേ ഈ അനില പാടിതരും. "

"ഡാൻസ് വേണ്ടടാ."

എന്റെ ഫേഷ്യൽ എക്സ്പ്രെഷൻ കണ്ടിട്ട് മൂന്നാമന് എന്നോട് കരുണ തോന്നി എന്ന് തോന്നുന്നു. അതാവും ഡാൻസ് വേണ്ടെന്ന് പറഞ്ഞത്.

"ഇതിനെ കണ്ടിട്ട് പെട്ടെന്ന് കരയുന്ന ടൈപ്പ് ആട. ഡാൻസ് ഒക്കെ ആകുമ്പോൾ എല്ലാവരും ശ്രദ്ധിക്കും, പിന്നെ അത് മതിയാകും..."


"എടി കൊച്ചേ, നീ പാടിയാൽ മതി!"

"അനില തമിഴ് അല്ലേ പാടിയത്, നീ മലയാളം പാട് !"

പൊളിച്ചു! ഇതിലും ഭേദം ഡാൻസ് ആയിരുന്നു. ഞാൻ ഒരു സത്യം പറയട്ടെ എനിക്ക് ഒരു മൂളിപ്പാട്ട് പോലും പാടാനറിയില്ല. ഒരു സ്റ്റേജിൽ പോലും എന്തിന് ബാത്‌റൂമിൽ പോലും ഞാൻ ഇത് വരെ ഒരു മൂളിപ്പാട്ട് പോലും പടിയിട്ടില്ല !!ആ എന്നോട് പാടാനോ. ഈശ്വര ഇപ്പോൾ എന്താ ചെയ്യാ??

"എന്താണിത്ര ആലോചന?"

"അത്... അത് ചേട്ടാ എനിക്ക് പാടാനറിയില്ല! ഇത് വരെ ഞാൻ പാടിയിട്ടില്ല."

"അതൊന്നും പറഞ്ഞാൽ ശരിയാവില്ല കൊച്ചേ, ഞങ്ങളുടെ പിള്ളേരായത് കൊണ്ടാണ് പാട്ടിലും ഡാൻസിലുമൊക്കെ നിർത്തുന്നത്. വേറെ ആരെങ്കിലും ആയിരുന്നുവെങ്ങിൽ ഇതല്ലായിരിക്കും സ്ഥിതി. അത് കൊണ്ട് മര്യാദയ്ക്ക് പാടിക്കോ!ഇങ്ങനെയൊക്കെ അല്ലേ പഠിക്കുന്നത്."

"ചേട്ടാ പ്ലീസ്, എനിക്ക് അറിയില്ല അതുകൊണ്ടാ !"

"ശെടാ ! നിനക്ക് പിന്നെ എന്ത് കഴിവാണ് ഉള്ളത്? ഡാൻസ് കളിക്കുവോ?"

"ഇല്ല,ചെറുതായിട്ട് വരക്കും!"

"ഓ അപ്പോൾ വരകാരി ആണ് !!"

"ശരിയെങ്കിൽ മോള് വരച്ചാൽ മതി."


മൂന്നാമൻ ഇത് പറഞ്ഞപ്പോൾ എനിക്ക് ഇച്ചിരി ആശ്വാസം തോന്നി. ഓ നിങ്ങൾക് അറിയില്ലല്ലേ, ഞാൻ ചെറുതായിട്ട് വരക്കും. ആകെ കയ്യിലുള്ളത് വരയാണ്‌. ആ തെളിച്ചം എന്റെ മുഖത്തു കാണാം. എന്നാൽ ആ തെളിച്ചം മാറ്റാൻ ഇത്രെയും നേരം മിണ്ടാതെയിരുന്ന നാലാമൻ മതിയായിരുന്നു.

"അത് വേണ്ട! ഇവൾ പാടട്ടെ. ഇത് റാഗിംഗ് ആണ്. നമ്മൾ പറയുന്നതാണ് ഇവർ അനുസരിക്കേണ്ടത്. അല്ലാതെ ഇവരുടെ ഇഷ്ട്ടത്തിനല്ല. മര്യാദയ്ക്ക് പാടടി! എന്നിട്ട് പോയാൽ മതി."

ഈശ്വര ഇങ്ങേര് ഇത്ര കലിപ്പനായിരുന്നോ, ഇതിലും ഭേദം ഇങ്ങേർ മിണ്ടാതിരിക്കുന്നതായിരുന്നു. ബാക്കിയുള്ള ചേട്ടന്മാരൊക്കെ എത്ര ഡീസന്റ് ആയാണ് പെരുമാറിയത്. ഇങ്ങേരോ കലിപ്പിൽ. എനിക്ക് ഈ ഇടി, വഴക്ക്, കലിപ്പ് ഒക്കെ പേടിയാണ്. ആ ചേട്ടന്റെ മുഖം കണ്ടപ്പോൾ എനിക്ക് പേടിയായി. ഇതുവരെ ഒരു മൂളിപാട്ട് പോലും പാടാത്ത ഞാൻ അന്ന് ആദ്യമായി പാടി. എന്താണ് ഞാൻ പാടിയതെന്ന് എനിക്ക് തന്നെ അറിയില്ല, ഒപ്പിച്ചു എന്ന് പറയാം. അങ്ങനെ ഏകദേശം എല്ലാം ശരിയായി, ഞങ്ങളോട് പൊക്കോളാൻ പറഞ്ഞപ്പോൾ നാലാമൻ, the കലിപ്പൻ ഞങ്ങളോട് നില്കാൻ പറഞ്ഞു.

"അവന്മാർ എന്ത് പറഞ്ഞിട്ടാണ് നീ കരയാൻ പോയത്?"


വീട്ടിൽ എത്തിയ ഉടനെ ചെന്നത് അടുക്കളയിലേക്കാണ്. മാതാശ്രീ അവിടെ എന്തോ ഉണ്ടാക്കുന്നതിന്റെ തിരക്കിലാണ്. എന്തൊ കാര്യമായി തന്നെ ഉണ്ടാക്കുന്നുണ്ട്. ഞാൻ ശബ്ദമുണ്ടാക്കാതെ അമ്മൂസിനെ കെട്ടിപിടിച്ചു. ആള് ഞെട്ടിപോയി ട്ടോ .

അതിന് കൈ കൊണ്ട് കുഞ്ഞു ഒരു അടിയും കിട്ടി.

"പേടിപ്പിച്ചു കളഞ്ഞല്ലോ, അപ്പു നീ..

അല്ല ക്ലാസ് നേരത്തെ കഴിഞ്ഞോ?"

"കഴിഞ്ഞു, ഫസ്റ്റ് ഡേ അല്ലെ !! അതുകൊണ്ട് ഉച്ചവരെ ഉണ്ടായിരുന്നുള്ളൂ."

"ഉം. എന്നിട്ട് ഇത്രയും വൈകിയതെന്താണ്?"

"എന്റെ പൊന്ന് അമ്മൂസേ, ആദ്യം എനിക്ക് എന്തെങ്കിലും കഴിക്കാൻ താ!! വിശന്നിട്ടു കണ്ണ് കാണുന്നില്ല !!"

"ദേ ഇപ്പോൾ എടുക്കാം!"

"ആദ്യം നീ പോയി കയ്യും മുഖവുമൊക്കെ ഒന്ന് കഴുകിയിട്ടു വാ !!"

"വോക്കെ !!"


ബാഗൊക്കെ കൊണ്ടേ വെച്ച്, കയ്യും മുഖവുമൊക്കെ കഴുകി വന്നപ്പോൾ മാതാശ്രീ ഡൈനിങ്ങ് ടേബിളിൽ കഴിക്കാൻ ഉള്ളതൊക്കെ എടുത്ത് വെച്ചു. വന്ന് നോക്കുമ്പോൾ അതാ ഫ്രൈഡ്റൈസും ചില്ലി ചിക്കനും എന്നെ നോക്കി ഇരിക്കുന്നു. ഫ്രൈഡ്രൈസ് എന്നെ നോക്കി ചിരിച്ചപ്പോൾ ചില്ലി ചിക്കൻ എന്നെ നോക്കി കൊഞ്ഞാണംകുത്തി. ഞാൻ പരിഭവത്തോടെ അമ്മൂസിനെ നോക്കി. അമ്മൂസ് എന്നെ നോക്കി ചിരിച്ചിട്ട് അടുക്കളയിൽ പോയി വേറെ ഒരു ബൗളുമായി വന്നു. നോക്കുമ്പോൾ അതാ ചില്ലിഗോപി എന്നെ നോക്കി പുഞ്ചിരിക്കുന്നു. ഇപ്പോൾ ഞാനും ഹാപ്പി. എന്താണെന്നോ ഞാൻ pure veg ആണ്.

"അല്ല അമ്മൂസേ ഇന്നെന്താ സ്പെഷ്യൽ ഒക്കെ??"

"നിന്റെ അച്ഛൻ പറഞ്ഞിട്ടാണ്.

ഇന്ന് സന്ധ്യഏടത്തി ഒക്കെ വരുന്നുണ്ട് !"

"അതെന്താണ് പെട്ടെന്നൊരു വരവ്??"

"അറിയില്ല! പക്ഷെ എന്തോ കാര്യമുണ്ട്! അല്ലെങ്കിലും അച്ഛൻ ഒന്നും നമ്മളോട് പറയാറില്ലല്ലോ!"

"ഉം..."

"എന്തായാലും സംഭവം പൊളിച്ചൂട്ടാ !! നല്ല ടേസ്റ്റ്."

"എത്ര പൊളിച്ചു എന്ന് മോള് പറഞ്ഞാലും കുറ്റം പറയാൻ ആളുകൾ ഉണ്ടല്ലോ !"

"കഴിക്കുമ്പോൾ അറിയാം എന്താ പറയാൻ പോകുന്നതെന്ന് !! സെന്റി അടിക്കല്ലേ ഉഷകുട്ടി !!"

എന്റെ അമ്മൂസിന്റെ ടേസ്റ്റർ ഞാൻ അല്ലെ?എനിക്ക് ഇഷ്ട്ടപെട്ടു.

ബാക്കിയുള്ളവരൊക്കെ പോകാൻ പറ!"

"ഉം ...അതൊക്കെ പോട്ടെ, എന്താ താമസിച്ചേ?"

ഞാൻ കോളേജിൽ ചെന്ന് കാൽ കുത്തിയത് തൊട്ട്, തിരിച്ചു ഗേറ്റ് കടന്നത് വരെ നടന്നത് ഓക്കെ പറഞ്ഞു. ആദ്യം അമ്മൂസ് പറഞ്ഞത് കോളേജാണ് അങ്ങനെയൊക്കെ ഉണ്ടാകുമെന്നാണ്. പിന്നെ എനിക്ക് തന്ന ഉപദേശം, ഇചിരിയൊക്കെ തന്റെടം കാണിക്കണം, പാവം നടിച്ചു ഇരുന്നാൽ എല്ലാവരും തലയിൽ കയറി ഇരിക്കും എന്നൊക്കെ ! ആരാ ഈ പറയുന്നേ എന്റെ അമ്മൂസ്! എന്നെക്കാളും കഷ്ടമാണ് ഈ എനിക്ക് ഉപദേശം തരുന്ന ആൾ.


ഫുടൊക്കെ കഴിച്ചു ഞാൻ റൂമിലേക്ക് പോയി. കുറച്ചു നേരം പാട്ടൊക്കെ കേട്ട് കിടന്നു. കുറച്ചു കഴിഞ്ഞ് ഞാൻ ബാൽക്കണിയിലേക്കു പോയി. ബാൽക്കണിയിൽ നിന്നു നോക്കിയാൽ അപ്പുറത്തെ പാടവയും തൊടിയുമൊക്കെ കാണാം. പച്ച പട്ടു വിരിച്ചത് പോലെ പാടം അങ്ങ് നീണ്ടു നിവർന്നു കിടക്കുകയാണ്. അങ്ങ് ദൂരെ മലനിരകൾ കാണാം. ഇടയ്ക്കിടെ കുളിർ കാറ്റ് എന്നെ തേടി വരും. ബാൽക്കണിയിൽ ഞാൻ ഒരു കുഞ്ഞി പൂന്തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. മുല്ലയും പല നിറത്തിലുള്ള റോസകളും ഉണ്ട്. ചിത്രശലഭങ്ങലും തേൻകുരുവികളും വണ്ടുകളും അവിടെ അവയുടെ തേൻ നുകരുവാൻ വരും.

എപ്പോളും അവിടെ തേൻ കുരുവിയുടെ കൂടുണ്ടാക്കാറുണ്ട്. ഇപ്പോൾ ആ കുരുവി കൂട്ടിൽ മുട്ടകൾ ഇട്ടിട്ടുണ്ട്. ഞാൻ ഇടയ്ക്ക് പോയി നോക്കും ആ മുട്ടകൾ വിരിഞ്ഞോ എന്നറിയാൻ. എപ്പോഴും ഇങ്ങനെ തന്നെയാ. കുരുവി മുട്ടയിട്ടു കഴിഞ്ഞാൽ ഞാൻ പിന്നെ ഇങ്ങനെ പോയി നോക്കികൊണ്ടിരിക്കും, വിരിഞ്ഞോ എന്നറിയാൻ. കുരുവിക്ക് ഇല്ലാത്ത ടെൻഷൻ ആണ് ഈ കാര്യത്തിൽ എനിക്ക് .

ഞാൻ പിന്നെ എന്റെ സ്ഥിരം കലാപരുപാടിയിലേക്ക് കടന്നു. എന്താണെന്ന് മനസ്സിലായി കാണുമല്ലോ അല്ലേ? ഇല്ലെങ്കിൽ പറഞ്ഞു തരാം: വര !! എനിക്ക് ആ ദിവസം സ്പെഷ്യൽ ആയി തോന്നുന്ന എന്താണോ അത് ഞാൻ വരക്കും. അതാണ് എന്റെ പരുപാടി. ഇന്നത്തെ സ്പെഷ്യലിറ്റി നമ്മുടെ കോളേജ് തന്നെ ആയിരുന്നു. അങ്ങനെ അത് വരയ്ക്കാൻ തുടങ്ങിയതും താഴത്തു കാർ വരുന്ന ശബ്ദം കേട്ടത്.

ഞാൻ താഴത്തേക്ക് നോക്കി. ഒരു പട്ടു സാരി ഒക്കെ ഉടുത്ത ഒരു മദ്യവയസ്ക്ക കോ-ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങി വന്നു. അതാണ് എന്റെ മൂത്ത അപ്പച്ചി(സന്ധ്യ ). ആള് ലേശം സീനാണ്. കാശിന്റെ ഹുങ്കു കാണിക്കാൻ ഇവരെ കഴിഞ്ഞേ ആളുള്ളൂ. ഡ്രൈവർ സീറ്റിൽ നിന്നും അപ്പച്ചിയുടെ ഭർത്താവ്(സുധാകരൻ )ഇറങ്ങി. ആള് അങ്ങ് ദുഫായിൽ ആയിരുന്നു എപ്പോൾ ലാൻഡ് ചെയ്തു ആവോ, ആളൊരു സ്വയം പൊങ്ങിയാണ്. എന്തു പറഞ്ഞാലും 'ദുബായിയിൽ' എന്ന വാക്ക് ഇടയിൽ വരും. പുറകിൽ നിന്നുമിറങ്ങി വന്ന രൂപത്തെ കണ്ടതും എന്റെ കയ്യിൽ നിന്നും ബ്രഷ് താഴെ വീണു. വെളുത്തു ആറാറരടി പൊക്കവും ചുരുളൻ മുടിയും കറുത്ത ഷർട്ടും ജീൻസും കൂളിംഗ്ഗ്ലാസും ധരിച്ച ഒരു 26 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷ രൂപം. അരവിന്ദ് ! അരവിന്ദ് സുധാകർ !! Mr. & Mrs.സുധാകരന്റെ ഏകമകൻ. SS groupഇൻടെ ഏകഅവകാശി.


അവർ വന്ന ഉടനെ അച്ഛൻ അവരെ സ്വീകരിച്ചു അകത്തേക്ക് കൊണ്ട് പോയി. ഞാൻ താഴേക്ക് പോയില്ല.കുറച്ചു സമയം കഴിഞ്ഞപ്പോൾ താഴത്തു നിന്നും വിളി വന്നു. ഞാൻ ഉടനെ കുളിക്കാൻ എന്ന വ്യാജേന ബാത്‌റൂമിൽ കയറി വാതിലടച്ചു. അമ്മ വന്ന് ബാത്റൂമിന്റെ വാതിലിൽ കൊട്ടിയപ്പോൾ കുളിച്ചിട്ട് വരാം എന്ന് പറഞ്ഞു. എനിക്കറിയാം അമ്മ സ്വയമേ വന്ന് എന്നെ വിളിക്കില്ലെന്ന്. അച്ഛനോ അപ്പച്ചിയോ പറഞ്ഞയച്ചതാവും.


അപ്പച്ചി വരും എന്ന് പറഞ്ഞപ്പോൾ ഒരിക്കലും അരവിന്ദേട്ടൻ വരുമെന്ന് ഞാൻ വിചാരിച്ചതല്ല! ഒന്ന് രണ്ട് വർഷങ്ങൾക്കു ശേഷമാണ് അരവിന്ദേട്ടൻ ഇങ്ങോട്ടേക്കു വരുന്നത്. വരാറില്ലെങ്കിലും ഇടയ്ക്കിടെ വിളിക്കാറുണ്ട്. അതിൽ ഭൂരിഭാഗം കാളും ഞാൻ അറ്റൻഡ് ചെയ്യാറില്ല എന്നതാണ് സത്യം.


ഓരോന്ന് ഓർക്കുമ്പോൾ ഞാൻ വിയർക്കുവാൻ തുടങ്ങി. ഷവർ ഓണ് ചെയ്തു അതിനടിയിൽ പോയി നിന്നു. എത്രയൊക്കെ തണുത്ത വെള്ളം ശരീരത്തിൽ വീണെങ്കിലും മനസ്സിനെ തണുപ്പിയ്ക്കുവാൻ ആയില്ല. കുളി കഴിഞ്ഞ് ഡ്രസ്സ്‌ മാറി റൂമിലേക്ക് തല തുവർത്തികൊണ്ട് വന്ന് കണ്ണാടിയുടെ മുന്നിൽ പോയി നിന്നു.

"അപ്പു എന്താ ഞാൻ വിളിച്ചാൽ അറ്റൻഡ് ചെയ്യാത്തത്?"

പുറകിൽ നിന്നും വന്ന ശബ്ദം കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞു. ഡോറിൽ ചാരി നിൽക്കുന്ന അരവിന്ദേട്ടൻ! അരവിന്ദേട്ടൻ എന്റെ അടുത്തേക്ക് വരാൻ തുടങ്ങി. ഞാൻ ഒരടി അനങ്ങാനാവാതെ വെട്ടി വിയർത്തു. ഞാൻ അവിടെ തന്നെ നിന്നു. ന്റടുത്തേക്ക് ഓരോ അടിയും വെക്കുംതോറും ഞാൻ വിറയ്ക്കുവാൻ തുടങ്ങി. ഞാൻ മുഖതെക്ക് നോക്കാതെ താഴത്തേക്ക് നോക്കി നിന്നു.

"അപ്പു മുഖത്തേക്ക് നോക്ക് !"

രണ്ടുമൂന്നു പ്രാവശ്യം പറഞ്ഞിട്ടും ഞാൻ അനുസരിക്കാതെ വന്നപ്പോൾ എന്റെ താടിയിൽ പിടിച്ചെന്റെ മുഖം ഉയർത്തി.

എന്റെ മുഖത് വീണുകിടക്കുന്ന നനഞ്ഞ മുടിയിഴകളെ കൈകൾ കൊണ്ട് ഒതുക്കി വെച്ചു കൊണ്ട് വീണ്ടും ആ ചോദ്യം ആവർത്തിച്ചു.

"എന്റെ കാൾ എന്താ നീ അറ്റൻഡ് ചെയ്യാത്തത്?"

"അ... അത് ഞാൻ ശ്രദ്ധിച്ചില്ല !"

"ഈ വർഷങ്ങളിൽ ഒന്നും എന്റെ കാൾ മാത്രം നീ ശ്രദ്ധിച്ചില്ല അല്ലേ??"

ഞാൻ ഒന്നും മിണ്ടാതെ നിന്നു. ഉടനെ എന്റെ കൈയിൽ പിടിച്ചു അയാളിലേക്ക് എന്നെ അടുപ്പിച്ചു.

"നീ ശ്രദ്ധിക്കാഞ്ഞിട്ടല്ല! ശ്രദ്ധിക്കാതെ നടിച്ചതാണ്."

"ഇപ്പോഴും നീ ഞാൻ വന്നതുകൊണ്ടല്ലേ താഴേക്ക് വരാതെ ഇരുന്നത്? പെട്ടെന്നു പോയി കുളിച്ചതും ഇതുകൊണ്ട് തന്നെയല്ലേ??"

ഓരോ ചോദ്യങ്ങൾ ചോദിക്കുമ്പഴും എന്റെ കയ്യിലെ മുറുക്കം കൂടിക്കൊണ്ടിരുന്നു. അമ്മ റൂമിലേക്ക് വന്ന് എന്നെ വിളിച്ചതും, അരവിന്ദേട്ടൻ എന്റെ കൈയിലെ പിടുത്തം വിട്ടു.

"വേഗം താഴേക്ക് വരാൻ നോക്ക്. ഇനി എന്നെ ഇങ്ങോട്ടേക്കു കയറ്റരുത്."

ഞാൻ ഒന്ന് മൂളി. അയാൾ എന്റെ റൂമിൽ നിന്നും ഇറങ്ങി പോയി. അമ്മ എന്റെ അടുത്തേക്ക് വരാൻ പോയെത്തും അയാൾ തടഞ്ഞു.

"ആന്റി ഇങ് പോര്. അപ്പു റെഡി ആയിട്ട് വന്നോളും."

അമ്മയുടെ കയ്യും പിടിച്ചു അയാൾ താഴേക്ക് പോയി. ഞാൻ ബെഡിൽ ഇരുന്നു. കുറച്ചു നേരം അങ്ങനെ തന്നെ ഇരുന്നു .

എന്റെ ഫോണിലേക്ക് അരവിന്ദേട്ടന്റെ കാൾ വന്നതും ഞാൻ വേഗം താഴത്തേക്ക് പോയി.


എല്ലാവരും ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ അങ്ങോട്ടേക്ക് ചെന്നു.

"ആഹാ അപ്പു എത്തിയോ? മോളാകെ ക്ഷീണിച് പോയല്ലോ !!

അതെങ്ങനെയാ, നല്ലത് വല്ലതും ഉണ്ടാക്കി കൊടുക്കണ്ടേ !!"

"അപ്പൂന് ഞാൻ പറഞ്ഞത് പോലെ ഞങ്ങളുടെ കൂടെ അങ്ങോട്ടേക്ക് പോരാമായിരുന്നില്ലേ? ഡിഗ്രി അവിടെ ചെയ്യാം എന്ന് എത്ര പ്രാവശ്യം ഞാൻ പറഞ്ഞതാണ്." -സുധാകരൻ.

"അതിന് ഇവൾക്ക് നാട്ടിൽ തന്നെ നിന്നാൽ മതിയെന്ന് പറഞ്ഞത് കൊണ്ടാണ്" -സന്തോഷ്‌.

"എന്നായാലും അങ്ങോട്ടേക്ക് തന്നെ അല്ലേ വരാനുള്ളത്" -സന്ധ്യ.

അത് പറഞ്ഞപ്പോൾ എന്റെ അമ്മയൊഴികെ എല്ലാവരും എന്നെ ഒരു ചിരിയോടെ നോക്കി . ഞാൻ ഒന്നും മിണ്ടാതെ നിന്നു.

അച്ഛൻ - "അപ്പോൾ ഇനി ഇവിടുത്തെ കാര്യങ്ങൾ ഒക്കെ നോക്കുന്നത് അരവിന്ദ് ആണോ?"

"അതെ അങ്കിൾ ! ഇനി ഇവിടുത്തെ ബിസ്സിനെസ്സ് ഒക്കെ നോക്കി നടത്താൻ പോകുന്നത് ഞാനാണ്." 

സന്ധ്യ- "അവിടുത്തെ ബിസ്സിനെസ്സ് ഒക്കെ ഇനി സുധാകരേട്ടന്റെ അനിയൻ നോക്കിക്കോളും. ഞങ്ങൾ രണ്ടുപേരും നാട്ടിലേക്ക് പോകുവാണ്. ഇവന് അവിടെന്ന് പോക്ക് വരവ് ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഇവൻ നാട്ടിലേക്ക് പോരുന്നില്ല. ആദ്യം ഫ്ലാറ്റ് എടുക്കാമെന്നാ വിചാരിച്ചേ അപ്പോൾ ഞാനാണ് പറഞ്ഞത് ചേട്ടന്റെ വീടുള്ളപ്പോൾ എന്തിനാ ഫ്ലാറ്റിൽ ഒറ്റക്ക് താമസിക്കുന്നതെന്ന്. ഇവിടെയാകുമ്പോൾ നിങ്ങൾ എല്ലാവരുമുണ്ടല്ലോ !!"

അച്ഛൻ - "അത് ശരിയാ, ഞങ്ങൾ ഇവിടെയുള്ളപ്പോൾ മോനെന്തിനാ ഫ്ലാറ്റിൽ താമസിക്കുന്നത്! ഇവിടുന്ന് ഓഫീസിലേക്ക് അധികം ദൂരമൊന്നുമില്ലല്ലോ !!"

അപ്പോൾ ഇനി അരവിന്ദേട്ടൻ ഇവിടെയാണോ താമസിക്കുന്നത്! അവരുടെ പിന്നീടുള്ള സംസാരങ്ങളൊന്നും എന്റെ ചെവിയിൽ കയറിയില്ല !


കുറച്ചു കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി ഇരുന്നു. എന്റെ എതിർ വശത്താണ് അരവിന്ദേട്ടൻ ഇരുന്നിരുന്നത്. ഭക്ഷണം കഴിക്കുന്നതിനിടയ്ക്കും ഏട്ടൻ എന്നെ തന്നെ നോക്കി ഇരുന്നത് എന്നിൽ അസ്വസ്ഥതഉളവാക്കി. ഭക്ഷണം കഴിച്ചു തീരാറായപ്പോൾ അപ്പച്ചി കുറ്റം പറയാൻ തുടങ്ങി. ഉപ്പില്ല, മുളകില്ല. ഒരു പപ്പടം പൊള്ളിക്കാൻ അറിയാത്ത ആളാണ് എന്റെ അമ്മ ഉണ്ടാക്കിയ ഫ്രൈഡ്റൈസും ചില്ലിചിക്കനും വാരി വലിച്ചു കഴിച്ചിട്ട് കുറ്റം പറയുന്നത്. അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ സങ്കടത്തിൽ കുതിർന്നൊരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു.


എല്ലാവരും കഴിച്ചു കഴിഞ്ഞ് ഞാനും അമ്മയും കൂടി ക്ലീനിങിനായി നിന്നു. എല്ലാം ഒതുക്കി റെഡി ആക്കിയപ്പോഴേക്കും സമയം 10.35 ആയി. എല്ലാവരും അവരവരുടെ റൂമിൽ ആണ്. ഞാൻ റൂമിലേക്കു പോകാൻ തുടങ്ങിയപ്പോഴാണ് ഒരു കാര്യം ഓർത്തത്, എന്റെ ലുട്ടുവിനെ വന്നിട്ട് ഞാൻ കണ്ടില്ലല്ലോ എന്ന്. ലുട്ടു ആരാണെന്ന് മനസ്സിലായോ? എന്റെ പെറ്റ് ആണ്. എന്റെ ബെസ്ററ് ഫ്രണ്ട് !!


അമ്മയോട് ചോദിച്ചപ്പോൾ ഉച്ചയ്ക്ക് ബഹളം വെച്ചപ്പോൾ അച്ഛൻ അവനെ കൂട്ടിൽ പൂട്ടിയിട്ടു എന്ന്. ഞാൻ പോയി കൂടു തുറന്നതും അവൻ എന്റെ മേത്തോട്ടു ചാടി. ഞാൻ അവനെ കെട്ടിപിടിച്ചു. പാവം എന്റെ ലുട്ടു, ഞാൻ അവനെ കൂട്ടിൽ ഇടാറില്ല. എന്റെ റൂമിലാണ് അവന്റെ വാസം. വീട്ടിൽ ഞാൻ ഉണ്ടെങ്കിൽ അവൻ എന്റെ പുറകിൽ നിന്നും മാറില്ല എന്റെ പുറകെ നടക്കും. അച്ഛൻ വീട്ടിൽ ഉണ്ടെങ്കിൽ അവനെ ഞാൻ എന്റെ റൂമിൽ നിന്നും പുറത്തിറക്കില്ല, അച്ഛൻ വഴക്ക് പറയും.

ഞാൻ അവനെ നോക്കിയപ്പോൾ അവൻ എന്നെ നക്കി കാണിക്കുന്നു. എന്താണെന്നോ ആൾക്ക് വിശക്കുന്നുണ്ട്. എനിക്ക് കണ്ടപ്പോൾ പാവം തോന്നി. ഞാൻ അവനെയും എടുത്തുകൊണ്ടു റൂമിലേക്ക് പോയി.

റൂമിൽ ചെന്നയുടനെ ഞാൻ അവനെ താഴെനിർത്തി പെഡിഗ്രിയുടെ പാക്കറ്റ് എടുത്തു. ഇത് കണ്ടപ്പോൾ ആൾക്ക് സന്തോഷമായി. അവൻ ചാടുവാനായി തുടങ്ങി. ഞാൻ അവനു വേണ്ടത്രയും ഫുഡ്‌ കൊടുതിട്ടു ബാൽക്കണിയിലേക്ക് പോയി.


കുറച്ചു നേരം അവിടെ നിന്നപ്പോൾ മനസ്സിന് ഒരാശ്വാസം തോന്നി. എന്നാലും ഉറക്കം വന്നില്ല. ഞാൻ പിന്നെ വരയ്ക്കാൻ തുടങ്ങിയത് കംപ്ലീറ്റ് ചെയ്തു. ആദ്യം ഞാൻ വരച്ചത് എന്റെ കോളേജ് ആയിരുന്നു. പിന്നീട് ക്ലാസ്റൂമിൽ ഒരു ബെഞ്ചിൽ ഇരിക്കുന്ന അനിലയെ. പിന്നെ എന്റെ മനസ്സിൽ തെളിഞ്ഞത് ആ കലിപ്പനാണ് എന്നാൽ മുഖം വ്യക്തമായില്ല.

അപ്പോഴതാ ലുട്ടു എന്റെ ബെഡിൽ കയറി ഇരിന്നുകൊണ്ട് കുരയ്ക്കാൻ തുടങ്ങി. പിന്നെ ഞാൻ എല്ലാം മാറ്റി വെച്ച് എന്റെ കട്ടിലിന്റെ താഴെ വെച്ചിരുന്ന അവന്റെ ബെഡ് എടുത്ത് വെച്ചു. ഉടനെ അവൻ അതിൽ കയറി കിടന്നു. ഞാൻ എന്റെ ബെഡിലും.


സമയം നോക്കിയപ്പോൾ 3 മണി. അല്ലെങ്കിലും ഇങ്ങനെയാണ് വരയ്ക്കാൻ ഇരുന്നാൽ സമയം ഞാൻ നോക്കില്ല! ഇത്രയും സമയമായിട്ടും എനിക്ക് ഉറക്കം വന്നില്ല. പിന്നെ ഹെഡ്സെറ്റും വെച്ച് പാട്ടും കേട്ട് ഞാൻ കിടന്നു. എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.


...................................


അമ്മ കതകിൽ തട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നത്. സമയം നോക്കുമ്പോൾ 6 മണി. 9.30 നാണ് ക്ലാസ്സ്‌. വീട്ടിൽ നിന്നും ഒരു മണിക്കൂറത്തെ യാത്രയുണ്ട്. എത്രയൊക്കെ നോക്കിയാലും സമയം ലാവിഷ് ആയി ഉണ്ട്. എന്നാൽ പിന്നെ കുളിച്ചേക്കാം. അങ്ങനെ കുളി കഴിഞ്ഞ് ഞാൻ വൈറ്റ് കളർ കുർത്തിയും ബ്ലാക്ക് കളർ പലാസോയുമിട്ടു റെഡി ആയി താഴേക്ക് ചെന്നു.ഞാൻ ഫുഡ്‌ കഴിച്ചിട്ട് ബസ്‌സ്റ്റോപ്പിലേക്ക് നടന്നു.

ഞാൻ പോരുമ്പോൾ അപ്പച്ചിയൊന്നും എഴുന്നേറ്റിട്ട് കൂടിയില്ലായിരുന്നു. അച്ഛൻ പതിവ് പോലെ പത്രം വായനയിലായിരുന്നു.

പാവം എന്റെ അമ്മ രാവിലെ 4 മണിക്ക് തുടങ്ങുന്ന കഷ്ട്ടപാട് തീരുന്നത് രാത്രി 10.30 ആകുമ്പോൾ. എന്നിട്ട് കിട്ടുന്നതോ എല്ലാവരുടെയും പുച്ഛം മാത്രം.


പെണ്ണിന് ഒരു ജോലി അത്യാവശ്യം ആണെന്ന് അമ്മയുടെ ജീവിതം എന്നെ കാണിച്ചു തന്നു. പിന്നെ എത്രയൊക്കെ എഡ്യൂക്കേറ്റഡ് ആണെന്നും പറഞ്ഞിട്ടും കാര്യമില്ല, കെട്ടുന്നവൻ ജോലിക്ക് വിട്ടില്ലെങ്കിൽ... അതിനും എന്റെ അമ്മ വലിയൊരു എക്സാമ്പിൾ തന്നെയാണ്. അമ്മ ഒരു ലെക്ചർ ആയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് അച്ഛൻ അമ്മയെ ജോലിക്ക് വീട്ടില്ല !!!


അങ്ങനെ കുറെ കാര്യങ്ങൾ ആലോചിച്ചു നടന്നു ഞാൻ സ്റ്റോപ്പിലെത്തി. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ബസ് വന്നു.


......................................


കോളേജ് സ്റ്റോപ്പിൽ വെച്ച് എനിക്ക് അനിലയെ കിട്ടി . കോളേജിൽ ചെന്നപ്പോൾ ഗേറ്റിന്റെ അടുത്തുള്ള പാർക്കിംഗ് ഏരിയയിൽ അഭി ചേട്ടനും ബാക്കി എല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അവരെ കണ്ട് ഒന്ന് ചിരിച്ചു. അവർ ഞങ്ങളെ അങ്ങോട്ടേക്ക് വിളിച്ചു. ഞങ്ങൾ അങ്ങോട്ടേക്ക് ചെന്നു.

 

അഭി - "ഗുഡ് മോർണിങ് അപ്പു ആൻഡ് അനില!"

"ഗുഡ് മോർണിങ് അഭിയേട്ടാ!"

അനില - "അതെന്താണെന്നു അപ്പുവിന് മാത്രം ഒരു സ്പെഷ്യലിറ്റി?"

അഭി - "അപ്പു ഒരു പാവം കൊച്ചാ... നിന്നെ പോലെ അല്ല. പിന്നെ അവൾ ഒറ്റമോൾ കൂടിയല്ലേ? അതോണ്ട് ഞാൻ അവളെ എന്റെ അനിയത്തി ആയി ദത്തെടുത്തു."

അനില - "ഓഹോ..."


കൂട്ടത്തിൽ കലിപ്പനേ മാത്രം കണ്ടില്ല. അതുകൊണ്ട് അബദ്ധത്തിൽ ഞാൻ ഒന്ന് ചോദിച്ചു പോയി.


തുടരും...


Rate this content
Log in

More malayalam story from Aryasree Arya

Similar malayalam story from Comedy