Sasi Kurup

Comedy Tragedy Action

4  

Sasi Kurup

Comedy Tragedy Action

വരമ്പത്ത് കൂലി

വരമ്പത്ത് കൂലി

3 mins
267


" ടീച്ചർ പറഞ്ഞു, ബാത്ത്റും മുഴുവൻ ടൈൽസ് ഇട്ടു പുതുക്കി പണിയണം എന്ന് ". 

ഒരു പെട്ടിവണ്ടിയിൽ plumping സാധനങ്ങളുമായി രാജൻ രാവിലെ എത്തി.

മകന്റെ കൂടെ പഠിച്ചതാണ് ആ പയ്യൻ. ഒരു പണി ചെയ്ത് ജീവിക്കുന്നതിൽ അവനോട് താല്പര്യം .


ഇപ്പോൾ ജയന്തിയോട് ചോദിച്ചാൽ ശരിയാവില്ല, കോളേജിൽ പോകുന്ന തിരക്കിലാണ്.


ബാത്ത് റൂം പുതുക്കിപണിയേണ്ട ഒരാവശ്യവും ഇല്ല, ഒരു കാരണവും കാണുന്നില്ല.


ഇന്നലെ സ. ശിവരാമൻ വന്നിരുന്നു.അല്ലാ മാസവും അഞ്ചാംതീയതി വീട്ടിൽ വരണം, നടക്കാൻ ആവുന്ന കാലം വരെ. 1000 രൂ. കൊടുക്കും.


അമ്മാവന്റെ നിലങ്ങളിൽ കൊയ്ത്തു സമരം നടക്കുമ്പോൾ ശിവരാമനായിരുന്നു കർഷകത്തൊഴിലാളികളുടെ നേതാവ്. കേശവൻ നായർ അന്ന് ബി.എ. ക്കു പഠിക്കുന്ന സമയം.


എട്ടിൽ ഒന്ന് പതം, നാലിൽ ഒന്ന് തീർപ്പ്. അതായിരുന്നു ശിവരാമന്റെയും തൊഴിലാളികളുടെയും ആവശ്യം.


 കോൺഗ്രസ് പാർട്ടിയുടെ നേതാവും വലിയ ഭൂവുടമയുമായിരുന്ന അമ്മാവൻ അവരുടെ ആവശ്യം നിരാകരിച്ചു.


പൊന്മണികൾ പോലെ നിര നിരയായി വിളഞ്ഞു നിൽക്കുന്ന IR8 . വരമ്പിൽ അവിടവിടെ ആയി വെള്ള കൊക്കുകൾ ഒരു മനോഹരമായ കവിതയിലെ കുത്തും, കോമയുമായി , നെല്ല് കൊയ്തു മാറാൻ കാത്തിരിക്കുകയാണ് ഇര പിടിക്കുവാൻ.


" ശിവരാമൻ, എട്ടിൽ ഒന്ന് അവർക്കു സമ്മതം. തീർപ്പു പറ്റില്ല " DySp ചന്ദ്രശേഖരൻ.


" ഞങ്ങൾ കൊയ്യുന്ന ഈ വയലുകൾ എല്ലാം ഒരിക്കൽ ഞങ്ങളുടേതാകും സാറേ" യുവതുർക്കി ശ്രീധരൻ.


ശ്രീധരന്റെ കോളറി ൽ ചുറ്റി സർക്കിൾ ഇൻസ്‌പെക്ടർ ഇടിക്കുള വലിച്ചു.

DySp അത് വിലക്കി.


" ഈ നെല്ല് കൊയ്യാതിരുന്നാൽ മുഴുവൻ നശിക്കില്ലേ ശിവരാമൻ ? ഉടമയും, നിങ്ങളും , കന്നുകാലികളും പട്ടിണിയാവില്ലേ ? " ചന്ദ്രശേഖർ.


ഒത്തുതീർപ്പിന് ശിവരാമൻ തയ്യാറാവുകയാണ്.


" ഇപ്പോൾ കൊയ്യൂ, തീർപ്പു ഒക്കെ നമുക്ക് സംസാരിച്ചു വേണ്ടപോലെ ചെയ്യാം" ചന്ദ്രശേഖർ വീണ്ടും.


" സാറ് ഉറപ്പ് തരുമെങ്കിൽ കൊയ്യാം" ശിവരാമൻ കൊയ്ത്തു സമരം അവസാനിപ്പിച്ചു.


ബി. എക്കു പഠി കുമ്പോൾ പലപ്പോഴും ശിവരാമനുമായി വർത്തമാനം പറയും. അത് ഒരു ഇടതുപക്ഷ അനുഭവത്തിലേക്കും വളർന്നു.


നിലം നികത്തിയ സംഭവത്തിൽ, പാർട്ടിക്കു അനുകൂല നിലപാട് അല്ലായിരുന്നു ശിവരാമന്റേത്. പാർട്ടിയിലെ രണ്ട് പ്രമുഖർ നിലം നികത്തിയ വ്യക്തിയിൽ നിന്നും പണം വാങ്ങി എന്നു പരസ്യമായി ശിവരാമൻ പറഞ്ഞു.

മറ്റൊരവസരത്തിൽ, വ്യാപാരസ്ഥാപനം പണിയാൻ നിലം നികത്തിയതിന്‌ എതിരായി നിരാഹാര സമരം നടത്തി.


അടിസ്ഥാന വർഗ്ഗത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധ നിലപാടെടുത്ത ശിവരാമനെ പുറത്താക്കിയതായി പാർട്ടി നോട്ടീസ് ഇറക്കി.


ലോക്കൽ സെക്രട്ടറി വരെ ആയി ശിവരാമൻ. പിന്നെ ഉയർന്നില്ല.


മക്കൾക്ക് ആർക്കും കൃത്യ വരുമാനം ഉണ്ടാകുന്ന പണികൾ ലഭിച്ചില്ല. കരുണാകരന്റെ നടൂ പോലീസ് ചവുട്ടി മെത്തിച്ചതിനാൽ കൂനി കൂനി ആയി പിന്നെ ശിവരാമന്റെ നടപ്പ്.


" സർ, ഞങ്ങൾ പോകുന്നു. ബാത്ത്റൂം നന്നാക്കി" രാജൻ പോയി.


പോലീസ് ജീപ്പ് ഗേറ്റ് കടന്നുവരുന്നു. സ്വാശ്രയ കോളേജിനെതിരെ സമരം നടത്തിയ മകനെയും കൂട്ടി സബ് ഇൻസ്‌പെക്ടർ രാജീവൻ.


" സർ, മകൻ ജംഷനിൽ മന്ത്രിയുടെ കോലം കത്തിച്ചു. അച്ഛന്റെ പേര് ചോദിച്ചപ്പോൾ ആണ് അറിയുന്നത്",


സാരമില്ല രാജീവൻ, നന്ദി. കേശവൻ നായർ .


Maths PG students ലെ മികവാർന്ന വിദ്യാർത്ഥി ആയിരുന്നു രാജീവൻ.


" അച്ഛാ, ഞങ്ങൾ പോകുന്നു" പെണ്മക്കൾ എത്തിമടയിലേക്കു പുറപ്പെടുകയാണ്.


" ഒരുത്തൻ പിഴച്ചുപോയി. പെണ്പിള്ളേർ എങ്കിലും നന്നായിപഠിക്കട്ടെ

" അമൃത " എത്തിമടയിൽ കുട്ടികളെ വിടുവാൻ ഉള്ള കാരണം അന്ന് ജയന്തി സമർത്ഥിച്ചു.


ബാത്ത് റും പുതുക്കി പണിയുവാൻ ഒരു കാരണവും കാണുന്നില്ല. ശിവരാമൻ പതിവില്ലാതെ ഇവിടെ നിന്നും പ്രഭാത ഭക്ഷണം കഴിച്ചു.

അടുക്കള സഹായി ജാനകിയാണ് വിളമ്പികൊടുത്ത്. തൊട്ടപ്പുറത്തു കേശവൻ നായർ ഉം ഇരുന്നു. ഇസ്സലായും എത്താക്കായ് പുഴുങ്ങിയതും കഴിച്ചു. സാമ്പാർ, ചട്ടിണി ഇഡ്ഡലിക്കൊപ്പം കഴിച്ചില്ല.,  ബാത്ത്റൂമിൽ പോയി ,തിരികെ പൂമുഖത്തു വന്നു. ഇരിക്കുവാൻ പറഞ്ഞെങ്കിലും ഇരുന്നില്ല, യാത്രയായി.


രാത്രിയിൽ മടങ്ങി എതിയപ്പോൾ ഏറെ വൈകി. മഴ വീണ്ടും ശക്തിയായി പെയ്യുന്നു.

"ഇതുപോലെ മഴ ഉള്ള ദിവസമായിരുന്നു നമ്മുടെ വിവാഹം," ജയന്തിയോട് ചേർന്ന് കിടന്നു കേശവൻ നായർ പറഞ്ഞു.

നമ്മുടെ വിവാഹം വേനൽക്കാലത്തു ആയിരുന്നു. അവർ അമർഷത്തോടെ പ്രതികരിച്ചു.


ഞാനൊരു കാര്യം പറയുകയാ.കണ്ട അലവലാതികളെ വീട്ടിനകത്തു കയറ്റരുത്.

ഇന്നലെ ഒരുത്തൻ ബാത്ത്റും നശിപ്പിച്ചു. തറ മുഴുവൻ ചോര. ഞാനും പിള്ളേരും സ്വസ്ഥമായി ബാത്ത് റൂമിൽ പോയിട്ട് 2 ദിവസമായി.


കേശവൻ നായർ ജില്ല സെക്രട്ടറിയാണ്. പഴയ ഒരു സഹപ്രവർത്തകന് ബാത്ത്റൂമിൽ പോകേണ്ടത് തടയുവാൻ പറ്റില്ലല്ലോ.

കേശവൻ നായർ ജനൽ തുറന്നു.


 ജനലിൽ കൂടി കയറി വരുന്ന വിചിത്രങ്ങളായ ശബ്ദങ്ങൾ കേട്ട് അമ്പരന്നു.

മാക്രി, വണ്ട്, ചീവീട് , പക്ഷികൾ ഇവയ്ക്കൊക്കെ ഇത്രയും പാട്ടുകൾ ഒളിച്ചുവെക്കാൻ എങ്ങനെ കഴിഞ്ഞു !


പിറ്റേ ദിവസം രാവിലെ ഫോൺ കാൾ , ശിവരാമന്റെ ചരമ വാർത്തയുമായി എത്തി.

അർശസ് മൂർച്ചിച്ചു , ഹോസ്പിറ്റൽ എത്തുന്നതിനു മുൻപേ മരിച്ചു പോയി.


കാണുന്നു ചിലർ പലതുമുപായം

കാണുന്നില്ല മരിക്കുമിതെന്നും.

ആചാര്യൻ നേരത്തെ പറഞ്ഞുവെച്ച കീർത്ത ശകലം ഓർത്തു.



Rate this content
Log in

Similar malayalam story from Comedy