Sasi Kurup

Comedy Horror Others

3  

Sasi Kurup

Comedy Horror Others

K പൊറോട്ട

K പൊറോട്ട

1 min
171



ഗാന്ധിയൻ ദാനിയേലച്ചായന്റെ സ്മൃതി മണ്ഡപത്തിൽ മെഴുകുതിരികൾ കത്തിച്ച് തോമസ് പ്രാർത്ഥിച്ചു.

അബ്രഹാമിന്റേയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ കർത്താവിന്റെ സന്നിധിയിൽ പ്രിയപ്പെട്ട അപ്പാ അങ്ങ് സുഖമായി രിക്കൂ.

വയലിനോട് ചേർന്ന കരയിൽ മുഖ്യ നടവരമ്പിന് അടുത്തായിരുന്നു സാംബന്റെ ഷാപ്പ് .

ഗാന്ധിയൻ ദാനിയേൽ അച്ചായന്റെ നേതൃത്വത്തിൽ ഷാപ്പ് പൂട്ടിക്കൽ സമരം. ഖദർ സാരിയുടുത്ത് വനിതാ നേതാക്കൾ ബിന്ദു ചേച്ചിക്കൊപ്പം അണിനിരന്നു.

സരോജനി അമ്മായിയും , സുഭദ്രേച്ചിയും ലളിതാ അന്തർജ്ജനവും കാലേ കൂട്ടി വന്നു.

തേയി

കുറുമ്പ മറ്റ് ഖദർ

സാംബൻ വടിവാളുകൊണ്ട് അച്ചായനെ വെട്ടാൻ വന്നപ്പോൾ ബിന്ദു ചേച്ചി തടഞ്ഞു.

പക്ഷേ ഇരുളിന്റെ മറവിൽ ദാനിയേൽ അച്ചായനെ അവർ വെട്ടി.

ഒന്നര മാസം കഴിഞ്ഞ് മരിച്ചു.

അച്ചായൻ മരിച്ച് രണ്ടാം നാൾ മകൻ തോമസ്സ് ആ വരമ്പത്ത് ഒരു മൂവാണ്ടൻ മാങ്ങയുടെ വിത്തു നട്ടു.

നാട്ടുകാർ മാങ്ങ പറിച്ച് വലിയ ചീനഭരണികളിൽ ഇട്ടു സൂക്ഷിക്കും മാങ്ങാ ചമ്മന്തി, മാങ്ങ കറിയും അമ്മമാർ ഉണ്ടാക്കി . എന്തൊരു സ്വാദാ .

മാങ്ങ പറിക്കുന്നവർ ചാണകം മാവിൻ ചോട്ടിലിടും.

40 വർഷത്തിന് ശേഷം :

ഞാനും തോമസ്സും ഷാപ്പിൽ പോയി .

ഷാപ്പിപ്പോൾ നടത്തുന്നത് അച്ചന് പഠിക്കാൻ പോയി രണ്ടു മാസത്തിനകം തിരികെ വന്ന ബേബിയാണ്.

ബേബി കോൺട്രാക്ടർ .

കള്ളിന് എന്താ കൂട്ട് ?

സാറെ ,

കെ. പൊറോട്ട

കെ പോത്ത് .

കള്ളിന് പഞ്ചാര ലായനിയുടെ രുചി.

ഷാപ്പിലെ മുറികളിൽ നിലത്തൊക്കെ തുപ്പി നാറ്റിച്ച് അവിടവിടെ എല്ലിൻ കഷണങ്ങളും മീന്റെ മുള്ളും .

തോമാച്ചാ പവായിലെ കള്ളുപൊലെ ശുദ്ധമായ കള്ള് ഇവിടെ കിട്ടില്ല.

സർവത്ര മായമാണ്. പൊടി കലക്കിയതാ കള്ള് !

കെ പോത്ത് കറി, പട്ടിയിറച്ചി

അതോണ്ടല്ലിയോ തെരുവുനായ്ക്കൾ ഇപ്പോൾ കുറഞ്ഞത്.

തമിൾ നാട്ടിലെ ചത്ത കോഴിയും ഷാപ്പിൽ സുലഭമാ


Rate this content
Log in

Similar malayalam story from Comedy