Sasi Kurup

Tragedy Others

3  

Sasi Kurup

Tragedy Others

ഭരതനാട്യം

ഭരതനാട്യം

3 mins
122


കുടംവന്ന നെല്ല് അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയിൽ വരമ്പിന്റെ രണ്ടു ഭാഗത്തുമുള്ള വയലിൽ മുങ്ങി കിടന്നു. ഒത്തിരി മോഹങ്ങളാണ് വളർന്ന് കതിരിട്ട് കായ്ഫലം കിട്ടാതെ നശിച്ചു പോകുന്നത്. പുതു വെള്ളത്തിൽ നീരാടിയ പോക്കാച്ചി തവള രാഗം വിസ്തരിക്കുന്നു. ഇരയെ കാത്ത് ശാന്തിയുടേയും സമാധാനത്തിന്റേയും വെള്ള ഉടുപ്പണിഞ്ഞ് കൊക്കുകൾ വരമ്പത്ത് നിലകൊണ്ടു. 

നഷ്ടങ്ങളുടെ വയലേലകൾ പിന്നിട്ട് രണ്ട് കിലോമീറ്ററോളം നടന്ന് സുധയും മകളും ഉണ്ണി സാറിന്റെ പൂമുഖത്ത് എത്തി.

" സാറിനോടൊരു കാര്യം പറയാനാ വന്നത്."

കാര്യമൊക്കെ പിന്നെ അദ്ദേഹം ഭാര്യയെ നീട്ടി വിളിച്ചു

"മണീ ഇവർക്ക് കാപ്പികൊടുക്ക്."

അപർണ്ണയെ ചേർത്തുപിടിച്ച് സുധയേയും കൂട്ടി, മണി അടുക്കളയിലേക്ക് നടന്നു. പിന്നീട്‌ ,വിവരങ്ങൾ അന്വേഷിച്ചു.

" ഭരതനാട്യത്തിന് ഇവൾക്കായിരുന്നു ഫസ്റ്റ് കിട്ടേണ്ടത്. രണ്ടാം സ്ഥാനമാ കിട്ടിയത്"

 സുധാകരന് എളുപ്പം ദഹിക്കുന്ന ഭാഷയിൽ പറയാനറിയല്ല ഉണ്ണിക്ക് .

ദേവദാസികളുടെ നൃത്തമായിരുന്ന സദിർ ഭരതനാട്യമാവാൻ കുറ കാലങ്ങൾ ചുവടു വെച്ചു. പുരോഹിത ബ്രാഹ്മണർക്ക് പെണ്ണുങ്ങളുടെ വടിവൊത്ത ആകാര ഭംഗി ആസ്വദിച്ച് ദൃശ്യ മാത്രയിൽ രതി സുഖം അനുഭവപ്പെടാൻ അവർ ദേവ ദാസികളായി അടിമപ്പെട്ടു. അവർക്ക് വിവാഹം കഴിക്കാൻ പാടില്ല. 

രൂപഭംഗി, ശരീര വടിവുകൾ, വിടർന്ന നയനങ്ങൾ, മനോഹരമായ കൈ കാൽ വിരലുകൾ ഇപ്രകാരമാണ് സ്ത്രീകളുടെ ഭരതനാടത്തിന്റെ പ്രാഥമിക അളവുകോലുകൾ ചിട്ടപ്പെടുത്തുന്നത്. സ്ത്രീയുടെ തീവ്രമായ ഹൃദയഭൂമികയുടെ ആവിഷ്ക്കാരമാണ് ഭരതനാട്യം.

സുധാകരന്റെ ആഗ്രഹം മകൾ നേഴ്സിംഗിന് പോകണമെന്നതായിരുന്നു.

കടുത്ത മാനസിക സമ്മർദ്ദം അയാളെ അലട്ടി.

 താന്നജാതിയിലുള്ള കുട്ടികൾക്ക് സോക്ടറാകാം. സാഹിത്യകാരന്മാർ, ചിത്രകാരന്മാർ, വാദ്യ കലാകാരൻ ഒക്കെ ആകാം. പക്ഷേ, പെൺകുട്ടികൾ നൃത്തത്തിൽ ഒരിക്കലും വളർന്നു വരാൻ അവർ അനുവദിക്കില്ല.

അപർണ്ണ രൂപഭംഗിയുള്ള കുട്ടിയാണ്. 

ഉണ്ണി സാറും അവളുടെ ഭരതനാട്യം ശ്രദ്ധിച്ചു. 

ഭാവ-രാഗ-താളങ്ങളുടെ ആദ്യാക്ഷരങ്ങളോട് നാട്യം കൂട്ടിച്ചേര്‍ത്ത് അവതരിപ്പിച്ച അപർണ്ണയുടെ ലാസ്യഭാവങ്ങൾ മറ്റാരിലും കണ്ടില്ല.

വിധികർത്താക്കളിൽ ഭാമയുമുണ്ടായിരുന്നു.

" അപർണ്ണ എന്ന കുട്ടിക്കല്ലേ ശരിക്കും ഒന്നാം സ്ഥാനം കിട്ടേണ്ടത് ? " ഉണ്ണി അവരോട് ആരാഞ്ഞു.

ഭാമയും ഉണ്ണിയും പ്രീ ഡിഗ്രി വരെ ഒരുമിച്ചായിരുന്നു. പിന്നെ ഭരതനാട്യം പഠിച്ച് ഉന്നത ബിരുദം നേടി ദേശ വിദേശത്ത് അരങ്ങുകൾ കാഴ്ചവെച്ച് ഭാമ താരമായി. 

" ഉണ്ണിക്കുട്ടാ, അവൾക്കു തന്നെ ഒന്നാം സ്ഥാനം കൊടുക്കണമെന്ന് എഴുതി. പക്ഷേ വിഷ്ണുനമ്പൂതിരിയും കലാമണ്ഡലം സുമതിയമ്മയും എതിർത്തു . ജാതിയൊക്കെ ഇപ്പോഴുമുണ്ടെടോ "

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലെ പെൺകുട്ടികൾക്ക് കടുത്ത അവഗണനയും തിക്താനുഭവങ്ങളും നൃത്തകലാക്ഷേത്രങ്ങളിൽ ഉണ്ട് . താലോലിച്ച് ഓമനിച്ചു കെട്ടിയ ചിലങ്കകളിൽ നിന്നും നടനം ക്രമേണ ഭ്രഷ്ടാകും.


 "സുധാകരൻ അപ്പീൽ നൽകുക. നമുക്ക് അത് പരിഹരിച്ച് മുന്നോട്ട് പോകാം." ഉണ്ണി സാർ അയാളെയും മകളെയും ആശ്വസിപ്പിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥൻ ആണെങ്കിലും കലോത്സവങ്ങളുടെ ഫയലുകൾ ഒന്നും അയാളുടെ മുമ്പിൽ എത്തില്ലാ എന്ന് പറയുന്നത് വീണ്ടും സുധാകരനെ അധൈര്യപ്പെടുത്തുകയേയുള്ളു.

അവർ തിരികെ പോകുമ്പോൾ കൂട്ടിനുള്ളിൽ കിടന്ന പട്ടി ഒച്ച വെച്ചില്ല. മണ്ണാത്തി കിളികൾ ചെമ്പരത്തിയിൽ ഇരുന്ന് ബിസ്മില്ലാഖാന്റെ ശോക ഗസ്സലുകളുടെ ഇരടകൾ പാടി. 

ലാൽഗുഡി ചിന്നസത്യവും , കുടമാളൂർ ക്ഷേമാവതിയും , പദ്‌മശ്രീ സുഭാഷിണിയുമടങ്ങുന്ന അപ്പീൽ കമ്മറ്റി, ഭരതനാട്യത്തിനുള്ള ഒന്നാം സ്ഥാനം അരുന്ധതിക്കും, ആരതി അന്തർജനത്തിനും പകുത്തു നൽകി.

ഭരതനാട്യം ഗസ്റ്റ് ലക്ചറർ ആയി നിയമനം കിട്ടി, സമരനടനമെന്ന സമര രീതികൾ നടത്തിയ ഹേമലതയും ഒട്ടനവധി അവാന്തര വിഭാഗങ്ങളിലെ ഭരതനാട്യ നർത്തകികളും വരേണ്യവർഗ്ഗത്തിന്റെ മുഷ്ക്കിൽ മുരടിച്ചു പോയി.

സുധാകരൻ മരം വെട്ടുന്ന ജോലിയിൽ നിന്നും കിട്ടുന്ന വരുമാനത്തിന്റെ നല്ലപങ്കും അപർണ്ണയെ ഭരതനാട്യം പഠിപ്പിക്കുന്നതിന് ചെലവാക്കി.

MA പാസാക്കി.

മകൾ പ്രസിദ്ധ നർത്തകിയാകുമെന്ന് അയാൾ സ്വപ്നം കണ്ടു.

കൂടെ പഠിച്ചവർ പലരും ജോലിയിൽ പ്രവേശിച്ചു. താൻ നൃത്തപഠനം തുടങ്ങിയതു മുതൽ വിഘ്നങ്ങളായി വന്നുപെട്ട സംഭവങ്ങൾ അവളെ നിരാശയുടെ പാതവക്കിൽ തളർത്തി. എങ്കിലും ശുഭാപ്തിവിശ്വാസം അവൾ നെഞ്ചിലേറ്റി . മൂന്നു സ്കൂളുകളിലെ വാർഷികത്തിന് അപർണ്ണയുടെ നൃത്തം അവതരിപ്പിക്കുവാൻ അവസരം കൈവന്നു. 

പിന്നെ ആരും വിളിച്ചില്ല.


 തിരുവാതിരക്ക് അപർണ്ണയുടെ അരങ്ങേറ്റം കുറിച്ചത് ഭഗവതി ക്ഷേത്രത്തിന്റെ പ്രസിഡന്റാണ്. സുധാകരൻ , മകളുടെ വർണ്ണ ചിത്രങ്ങൾ , ബാനറുകൾ ഒട്ടിച്ചു.

പക്ഷേ, ക്ഷേത്രക്കമ്മറ്റി ആ യുവതിയുടെ അരങ്ങേറ്റം അനുവദിച്ചില്ല.

തന്റെ പാർട്ടിയുടെ LC സെക്രട്ടറിയും ക്ഷേത്ര ഭരണ സമിതി അംഗവുമായ സ. ബി.പി.( ഭാർഗ്ഗവൻ പിള്ള) പോലും തന്റെ മകൾളുടെ അവസരം നഷ്ടപ്പെടുത്താൻ കൂട്ടുനിന്നത് സുധാകരനെ വേദനിപ്പിച്ചു.

" സുധാകരാ , തന്റെ ഭാര്യ വെളുമ്പി മാർഗ്ഗംകൂടി മറിയ ആയതിനാൽ കമ്മറ്റി എതിർത്തു." ബി. പി.

പട്ടയുടെ വമനേശ്ച ഉണ്ടാക്കുന്ന രൂക്ഷ ഗന്ധവും കാജാബീഡിയുടെ മനം മടിപ്പിക്കുന്ന ദുഷിച്ച വാടയുമായി സുധാകരൻ അയാളുടെ ശക്തി മുഴുവൻ തന്റെ അരക്കെട്ടിൽ വിസർജ്ജിക്കുമ്പോൾ അത് ഉണ്ണി കുഞ്ഞ് ആയിരുന്നെങ്കിൽ എന്ന് വെളുമ്പി പലപ്പോഴും ആഗ്രഹിച്ചു.

അടിമത്വത്തിന്റെ ചങ്ങലകളെ വലിച്ചെറിഞ്ഞ് വെളുമ്പി , മറിയയായി സ്നാനം ചെയ്തു.

മുഷിഞ്ഞ വസ്ത്രങ്ങൾ കറുത്ത ശരീരത്തിൽ പുതപ്പിച്ച വെളുമ്പിയിൽ സ്നാനം ചെയ്യുമ്പോൾ , ഉണ്ണി കുഞ്ഞിന്റെ തമ്പുരാട്ടിയെ സുധാകരൻ ഓർക്കും.

അയാൾ കടുത്ത മാനസിക വിഭ്രാന്തിയിൽ , രോഗിയായി മരിച്ചു.

ആ കുടുംബം നിരാലംബരായി. ഭരതനാട്യം വരുത്തിയ വിന.

 "തങ്ങൾക്ക് പറഞ്ഞിട്ടുള്ളതേ ചെയ്യാവു , അല്ലാതെ അഹങ്കാരം കാണിച്ചാൽ ഇതുപോലെ വരും." കുഞ്ചു കാരണവർ രാവിലെ ചായക്കടയിൽ നിന്ന് പുട്ടും ചെറുപയറും പഴവും ചായയും കുടിച്ച് കീഴ്ശ്വാസം വിട്ട് എഴുന്നേറ്റപ്പോൾ മറ്റുള്ളവരോട് പറഞ്ഞു.

കീഴ് ജാതിക്കാർ സംഗീത സാഹിത്യ നൃത്തകലകളിൽ എത്ര മികവ് കാട്ടിയാലും അവരെ അംഗീകരിക്കാൻ ഉയർന്ന ജാതിക്കാർ സമ്മതിക്കില്ല. 

സുധാകരന്റെ തലമുടി കറുത്ത് ചുരുണ്ട് ആഫ്രിക്കക്കാരുടേതു പോലെ . പക്ഷേ വെളുമ്പി യുടെ മുടി നീണ്ടതാന്ന് . മുഖം സാധാരണ കേരളീയരുടെ പോലല്ല ഇവർക്കൊക്കെ എങ്ങനെ ആഫ്രിക്കയുടെ പിൻതുടർച്ച കിട്ടി. വെളുമ്പി , മറിയ ആയതിനു മുമ്പ് ചിലങ്ക കെട്ടി, നൃത്താഭരണ ളണിഞ്ഞ് വേദികളിൽ ചുവടുകൾ വെച്ചാലും സങ്കല്പത്തിലെ സൗന്ദര്യശാസ്ത്രവുമായി പൊരുത്തപ്പെടുന്നില്ല. സുധാകരന്റെ കാര്യമോർക്കുമ്പോൾ വിഷമം തോന്നും. ആ പെൺകുട്ടി നേഴ്സിംഗ് പഠിച്ചിരുന്നെങ്കിൽ അവൾക്ക് ഒരു തൊഴിൽ ചെയ്ത് മറ്റാരേയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ കഴിയുമായിരുന്നു.


ഇതൊക്കെ ആലോചിച്ച് രാവിലെ പൂമുഖത്തിരിക്കുമ്പോഴാണ് മരംവെട്ടാൻ ആൾക്കാർ വന്നത്.

മെഷിൻ വാൾ പിടിച്ചിരുന്ന ആൾ അടുത്തു വന്നു.

 കണ്ണുകൾ ചുവന്ന് , ഒരു സമ്പൂർണ്ണ മദ്യപാനിയുടെ മുഖഭാവം.

"എന്നെ അറിയാമോ?"

മദ്യത്തിന്റെ രൂക്ഷമായ വാട .

" ഞാൻ സുധാകരന്റെ മരുമോനാ, നൃത്തമൊക്കെ പഠിച്ച പെണ്ണിനെ ഞാനാ കല്യാണം കഴിച്ചത്. 

ഉണ്ണിയുടെ സപ്ത നാഡികളും തളർന്നു പോയി.

ചിദംബരം ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ , ഒരിക്കൽ അപർണ്ണ നൃത്തം ചെയ്യുന്നത് ഉണ്ണി സങ്കൽപ്പിച്ചു നോക്കി. 

"അലൈ പായുതേ കണ്ണാ എൻ മനം "

അകലെ അകലെ ആ പല്ലവി വിഷാദരാഗത്തിൽ പാടുന്നുണ്ട് നർത്തകിയില്ലാതെ .

**************************************


Rate this content
Log in

Similar malayalam story from Tragedy