Sasi Kurup

Comedy Romance Action

4  

Sasi Kurup

Comedy Romance Action

ഒമാനിലെ ഈന്തപ്പഴങ്ങൾ

ഒമാനിലെ ഈന്തപ്പഴങ്ങൾ

2 mins
341


ഓൾഡൻ ബർഗർ സ്റ്റീവ് ഡിന്നറിന് വിളിച്ച സംഭവം ഈന്തപ്പഴം കഴിക്കുമ്പോൾ ഓർക്കും.

ഏക്കറുകൾ ഈത്തപ്പന മരം വളർത്തി പണം സമ്പാദിക്കുന്ന അറബികൾ ഉണ്ട്. ഒരിക്കൽ , ഈന്തപ്പഴം വാറ്റിയ ചാരായം (വൈൻ എന്നാണ് പ്രചുര പ്രചാരമുള്ള പേര് ) കുടിക്കാൻ ഒരു പകിസ്ഥാനി സ്നേഹിതൻ ക്ഷണിച്ചു.

നിരനിരയായി നില്ക്കുന്ന ഈന്തപ്പനമരങ്ങൾ. സ്വർണ്ണ നിറത്തിൽ ഒരു കുലയിൽ അസംഖ്യം പഴങ്ങൾ . തേനീച്ചകൾ ഓരോ കുലയിലും വട്ടമിട്ട് പറക്കുന്നു. പക്ഷികൾ ഇല്ല.

വലിയ കാറിൽ തോട്ടമുടമ അറബിയും അയാളുടെ ഭാര്യയും വന്നെത്തി. പകിസ്ഥാനി ഒരു കുപ്പി വൈൻ ഭവ്യതയോടെ അറബിക്ക് നൽകി.

ഇതാരാണ്? എന്നെ ചൂണ്ടി അയാൾ ചോദിച്ചു.

"ഹിന്ദി ."

പകിസ്ഥാനി പറഞ്ഞു.

ഹിന്ദി എന്നാൽ ഇന്ത്യകാരൻ .

ഭാര്യയുമായി ഔട്ട് ഹൗസിലെ പ്രധാന മുറിയിൽ കയറി അറബി കതകടച്ചു.

തിരികെ അവർ പോകുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യയുടെ മുഖം മൂടി അഴിഞ്ഞു .

ആ സ്ത്രീയെയും അവരുടെ മകനെയും കറാച്ചി ദർബാർ ഹോട്ടലിലെ തീൻ മുറിയിൽ കണ്ടു ഒരു വ്യാഴാഴ്ച്ച രാത്രിയിൽ. ഈന്തപ്പന തോട്ടത്തിൽ അവരോടൊപ്പം വന്ന അറബി അല്ലായിരുന്നു അന്ന് അവരോടൊപ്പം. 

ഈന്തയുടെ പല വകഭേദങ്ങൾ ഉണ്ട്. ഒമാനിലെ ഇന്തപ്പഴമാണ് മെച്ചമെന്ന് ഒമാനികൾ പറയാറുണ്ട്.

🌹പി.ആർ. ഒ. ഹമീദ് മുഹമ്മദ് ഹമീദ് അൽ ഫൈസി പറഞ്ഞത് ഒരു ദിവസം അഞ്ച് ഈന്തപ്പഴം കഴിച്ചാൽ you can use your wife four times a day.

അശ്ലീലമായതിനിലാണ് ഇംഗ്ലീഷിൽ എഴുതുന്നത്🌹

സി.സി. * യിൽ ginger ale 🌹ഒഴിക്കാൻ അയാൾ ശ്രമിച്ചത് ഞാൻ തടഞ്ഞു.

പകുതി ഓറഞ്ച്, പകുതി ആപ്പിൾ ജ്യൂസ് ആണ് സി.സി.യുടെ ചേരുവ.

ഈന്തപ്പഴം സ്റ്റീവ് തന്നത് കഴിക്കുമ്പോൾ അയാൾ ചോദിച്ചു, ഹമീദ് പറയാറുള്ളത് ഓർമ്മയില്ലേ?

അവിവാഹിതനായ ഞാനെന്തിന് ഓർക്കണം ഇത്തരം അസംബന്ധങ്ങൾ .

ജർമ്മനിയെ കുറിച്ച് അധികം ഒന്നും അറിയില്ല. എന്തെങ്കിലും പറയണമല്ലോ?

Carl Marx ന്റെ Das Capital 🌹ഞാൻ വായിച്ചിട്ടുണ്ട്.

Which Capital ? 🙏Steve ചോദിച്ചു.

Das Capital. എനിക്ക് ദേഷ്യം വന്നു.

Carl Marx നെ 🌹അറിയാത്ത ഒരു ജന്മം

സ്റ്റീവ് Hermann Hesse 🌹യുടെ 'Siddhartha ' 🌹വായിച്ചിട്ടുണ്ട് , ഞാൻ കേട്ടിട്ടുപോലുമില്ല.

എനിക്ക് ഒരു സഹായം ചെയ്യുമോ? സ്റ്റീവ് ചോദിച്ചു.

Telephone upgrade🌹 ചെയ്തു തരണം.

അഡ്മിനിസ്ട്രേറ്റർക്ക് നീ അപേക്ഷ കൊടുക്ക്.

ആ ഇംഗ്ലീഷ്കാരിയെ, സ്റ്റീവ് മുഴുത്ത തെറി വിളിച്ചു.

" ഫ്രെഞ്ച് ലതർ കണ്ടുപിടിച്ചില്ലയിരുന്നെങ്കിൽ അവൾ എല്ലാ മാസവും അറബിക്കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നു... ഇംഗ്ലണ്ട്ലെ നിശാ ക്ലബ്ലുകളിൽ വസ്ത്രമഴിച്ച്കാട്ടി പട്ടിണിയിൽ കഴിഞ്ഞ ഇവൾ ഇന്ന് അഡ്മിനിസ്ട്രേറ്റർ !

വീണ്ടും അയാൾ അവരെ തെറികൾ വിളിച്ചു കൊണ്ടിരുന്നു.

ലോക്കൽ മാത്രം വിളിക്കാനുള്ള ഫോൺ സൗകര്യമെ സ്റ്റീവിന് നൽകിയിട്ടുള്ളു. അക്കരകളിൽ വിളിക്കാൻ ടെലഫോൺ ഓപ്പറേറ്ററുടെ സഹായം വേണം

EPABX 🌹അപൂർവ്വം ചില കമ്പനികളിൽ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളു.

ടെലക്സ് ആയിരുന്നു മുഖ്യ വാർത്താ വിനിമയ മാധ്യമം.

രാവിലെ ഞാനും, ഉച്ചകഴിഞ്ഞു ഗോവക്കാരി സോഫിയ മരിയ ഡിസൂസയും ഇ പി എ ബി എക്സ് വഴി ലോകമെമ്പാടും സഞ്ചരിച്ചു.

ആണുങ്ങൾ ഗോവക്കാരെ എനിക്ക് ഇഷ്ടമല്ല. ഫെനിയുടെയും, പന്നിയുടെയും ചൂരടിക്കും അടുത്തുവന്നാൽ.

സോഫിയക്കു നല്ല മണമുണ്ടായിരുന്നു. അവൾ എത്തുമ്പോൾ മുല്ല പൂമണം ആഫീസ്സിൽ ഉത്മാദലഹരി പരത്തും.

എല്ലാ ദിവസവും കുളിക്കില്ല, എന്നാലും കാലുകൾ പൊരിഞ്ഞിളകിയിട്ടില്ല. പോർക്ക് വിന്താലുവും മീൻ ഫ്രൈയും മിക്കവാറും എനിക്ക് തരും.

സോഫിക്ക് സാരിയാണ് യോജിച്ചത്, കുലീന ഗോവൻ സൗന്ദര്യം സായിപ്പുമാർ കാണട്ടെ. ഞാൻ അഭിപ്രായപ്പെട്ടു.

സോഫിയ ചിരിച്ചപ്പോൾ ഉമ്മ വെക്കാൻ എനിക്ക് തോന്നാത്തതിന്റെ കാരണം അന്നുമിന്നും ഒന്നാ !

ആരെയും ഉമ്മ വെക്കുന്നത് ഇഷ്ടമല്ല.

ഒരു വെള്ളിയാഴ്ച ഉച്ചക്ക് അവരുടെ വീട്ടിൽ വെച്ച്സോഫിയ എന്റെ ഇഷ്ടക്കേട് മറികടന്നു.

"മാസത്തിൽ ഒന്നുവീതം പ്രസവിച്ചില്ലേലും, ജീവിതത്തിൽ ഒരു തവണ പെറ്റാ മതിയായിരുന്നു." സോഫിയ കരഞ്ഞു തുടങ്ങി.

പിന്നെ എന്നെ ചേർത്തുപിടിച്ചു പറഞ്ഞു "ഫ്രഞ്ചുകാർ അല്ല പോർച്ചുഗീസുകാർ ആണ്‌ അത് കണ്ടുപിടിച്ചത് . അതൊന്നും നമുക്ക് വേണ്ട. നമുക്ക് നേരേ വാ നേരേ പോ മതി".

" അവൾക്ക് ഗർഭ ധാരണ ശേഷി ഇല്ല, ഒരിക്കലും പ്രസവിക്കില്ല" നിരാശനായി ഡിസൂസ ഒരിക്കൽ പറഞ്ഞു.

" എനിക്കാണ് കുഴപ്പം എന്നു ഞാൻ സോഫിയെ പറഞ്ഞു വിശ്വസിപ്പിച്ചു"

ഡിസൂസയോട് അളവറ്റ ബഹുമാനം തോന്നി.

ഗോവക്കാർ പുരുഷൻമാരോട് ഉള്ള മുൻവിധികൾ തെറ്റായിരുന്നു എന്നു കാലങ്ങൾ ഒത്തിരി കഴിഞ്ഞാണ് ബോധ്യപ്പെട്ടത്.

ഈന്തപ്പഴം കഴിക്കുമ്പോൾ ഹമീദ് മുഹമ്മദ് ഹമീദ് ഫൈസിയേയും, ഓൾഡൻ ബർഗർ സ്റ്റീവിനേയും, എഞ്ചനീയർ പീറ്റർ ഡിസൂസയേയും, സോഫിയ മരിയയേയും പോർച്ചുഗീസ്റ്റ്കാർ കണ്ടുപിടിച്ച തോലുറയും ഓർത്തു പോകും.

ഓൾഡൻ ബർഗർ മരിച്ചത് ചരമ കോളത്തിൽ വായിച്ചു.

 ഇംഗ്ലീഷ്കാരി ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല.

പീറ്റർ സോഫിയ ദമ്പതികളെ കുറിച്ച് പിന്നെ ഒരു അറിവുകളും ഇല്ല.

കഴിഞ്ഞ കാലം ഓർത്ത് ചാരു കസേരയിൽ ഇരുന്നപ്പോൾ ഇടവപ്പാതി ഘനഗംഭീരമായി പെയ്ത് തുടങ്ങി.


Rate this content
Log in

Similar malayalam story from Comedy