JKV NBR

Comedy Drama Fantasy

5  

JKV NBR

Comedy Drama Fantasy

ഭാഗവതർ കീ ജയ്

ഭാഗവതർ കീ ജയ്

5 mins
14



നാരായണ ഭാഗവതർ ഇല്ലത്തിൽ രാമായണ പാരായണത്തിന് ചെന്നു.. തനിക്ക് വേണ്ടപ്പെട്ട തമ്പുരാക്കന്മാരും തമ്പുരാട്ടിമാരും അവർക്ക് വേണ്ടപ്പെട്ടവരും അവരുടെ മരുമക്കളും കൊച്ചുമക്കളും എല്ലാം ഉള്ള ഇല്ലം തന്നെയായിരുന്നു..

ആ ദിവസം തന്നെ ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികൾ വിനോദയാത്ര പോകുന്നതിനിടയിൽ ഇല്ലം സന്ദർശിക്കാനിടയായി.. പുരാതന ഇല്ലം എന്ന സങ്കല്പത്തിൽ ആണ് അവരുടെ ആ സന്ദർശനത്തിന് കാരണം.. ഇല്ലവും പരിസരങ്ങളും കണ്ട് ആസ്വദിച്ചു നടക്കുന്നതിനിടയിൽ അവിടെ രാമായണം വായിച്ചു കൊണ്ടിരിക്കുന്ന നാരായണനെ ശ്രദ്ധിച്ചു..

ശ് ശ് ഇത് അയാളല്ലേ അന്ന് കലാമണ്ഡലത്തിൽ ചെന്നപ്പോൾ ശാസ്ത്രീയ സംഗീതം പാടികൊണ്ടിരുന്ന ആളല്ലേ..

അതേല്ലോ..

ഇയാൾ ആണ് നമ്മുക്ക് ശാസ്ത്രീയ സംഗീതവും നൃത്തവും പഠിക്കാൻ വേണ്ടി കലാമണ്ഡലത്തിൽ ചേരാനുള്ള അനുമതി ഇല്ലാതാക്കിയത്.. അതുകൊണ്ട് ഇയാളെയൊന്ന് ആക്കിയാലോ..

ഹാ.. അതുവേണം..

നാരായണ നാരായണ.. എന്നവർ നാരദനെ അനുകരിച്ചു കൊണ്ട് ഉച്ചത്തിൽ പറയാൻ ആരംഭിക്കെ..

ശ് ശ്..വേണ്ടടാ.. ഞാൻ വേറെ ഒരു ഐഡിയ പറയാം.. നമ്മുടെ ആർട്സ് ഡേക്ക് ഇയാളെ ഗസ്റ്റ് ആയിട്ട് വിളിക്കാം..

ഹാ.. അത് കലക്കും.. ഇയാളുടെ ശാസ്ത്രീയ സംഗീതം നമ്മുക്കൊരു കോമഡി എന്റർടൈൻമെന്റ് വൈബുമാകും..

ഹാ.. അത് ശരിയാണ്..

ഹാ.. അതാ ഞാൻ പറഞ്ഞെ..

ഹാ എന്നാൽ വാ നമ്മുക്ക്.. അനുരാധയെ സമീപിക്കാം..

അവർ പുറത്തേക്ക് ചെന്നു.. അവിടെയൊന്നും പെൺകുട്ടികളെ കണ്ടില്ല.. പിന്നെ അകത്തേക്ക് ചെന്ന് നോക്കി.. അവർ കൂട്ടമായി ഭാഗവരുടെ അടുത്ത് നിൽക്കുന്നു..

ഇപ്പോഴത്തെ ട്രെൻഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കീറിയ മോഡൽ ജീൻസും ടോപ്പും ധരിച്ചു വരുന്ന അനുരാധയും ടീമും വരുന്നതിന്റെ കാലടി ശബ്ദം കേട്ട് അയാൾ രാമായണത്തിൽ നിന്നും ഒന്ന് കണ്ണെടുത്ത് നോക്കി.. പിന്നെയും പാരായണം തുടർന്നു..

" ഭാഗവതരെ.." അനുരാധ വിളിച്ചു..

അയാൾ അനുരാധയുടെ മുഖത്തേക്ക് നോക്കി..

എന്താ കുട്ടികളെ നിങ്ങൾക്ക് വേണ്ടത്..? രാമായണം കേട്ടുകൊണ്ടിരിക്കുന്ന തമ്പുരാട്ടിയുടെ ചോദ്യം..

" അല്ല.. ഞങ്ങൾക്ക് ഭാഗവതരോട് ഒരു കാര്യം ചോദിക്കാനായിരുന്നു.."

ചോദിച്ചോളൂ.. എന്ന് ഭാഗവതർ

മറ്റു പെൺകുട്ടികളെല്ലാം വാപൊത്തി ചിരിക്കുകയായിരുന്നു.. അത് അയാളുടെ ശ്രദ്ധയിൽപ്പെട്ടു..

" അത് പിന്നെ.. വരുന്ന സെപ്റ്റംബറിൽ ഞങ്ങളുടെ കോളേജിൽ ആർട്സ് ഡേ ആണ്.. താങ്കൾക്ക് അന്ന് കോളേജിലേക്ക് അതിഥിയായി വരാമോ..? " കൂടെയുള്ളവർ ചിരിച്ചു കൊണ്ടേയിരിക്കുകയായിരുന്നു.

അതൊന്നും നോമിന് പറ്റത്തില്ല.. കോളേജ് എന്നൊക്കെ പറയുമ്പോൾ പരിഷ്ക്കാരികളായ വ്യക്തികളെ ക്ഷണിക്കുന്നതല്ലേ നല്ലത്..?

അയ്യോ.. അങ്ങനെ പറയാതെ.. അങ്ങയുടെ മഹനീയ സാനിധ്യം അവിടെ അന്നുണ്ടാകണമെന്ന ആഗ്രഹത്താലാണ് ക്ഷണിക്കുന്നത്..

അവരുടെ ചിരിയും സംസാരവും കേട്ടപ്പോൾ ഭാഗവതർക്കെന്തോ പന്തികേട് തോന്നി..

ഹാ.. പിള്ളേരുടെ ആഗ്രഹമല്ലേ ഭാഗവതരൊന്ന് ചെന്ന് കൊടുത്തേക്ക്..

എന്ന് തമ്പുരാട്ടി..

" വെറുതെ വേണ്ട.. അങ്ങ് ശാസ്ത്രീയ സംഗീതം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകളോട് കൂടി വന്നാൽ മതി.. " എന്ന് അനുരാധ..

ശരി.. നോം വരാം..

നന്ദിയുണ്ട് ഭാഗവതരെ.. അങ്ങനെയെങ്കിൽ തീയതിയും കാര്യങ്ങളും ഞങ്ങൾ അറിയിക്കാം.. ഭാഗവതരുടെ ഫോൺ നമ്പർ ഒന്ന് തരാമോ..

അതിനെന്താ.. എഴുതിയെടുത്തോളൂ..

ഹാ.. ശരി, എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ഭാഗവതരെ..

നമ്പറും വാങ്ങി അവർ പോയി..

അങ്ങനെ സംഗതി ഏറ്റു.. എന്നാലും അയാളെ വിളിച്ചത് എന്തിനാ.. വല്ല സിനിമ സെലിബ്രിറ്റീസിനെ വിളിച്ചൂടായിരുന്നില്ലേ..?

എടീ.. ഇയാൾ ഫസ്റ്റ് ഡേ വന്നു പോട്ടെ.. അതൊരു കോമഡി ആകും.. ഫൈനൽ ഡേ നമ്മുക്ക് സിനിമാക്കാരെ വിളിക്കാം.. എന്റർടൈൻമെന്റ് കൂടും..

ശരിയാ.. അത് പൊളിക്കും..

ഇതൊക്കെ കേട്ട് ആൺകുട്ടികൾ അവിടെ നിൽപ്പുണ്ടായിരുന്നു.. അവന്മാർ ചോദിച്ചു..

എന്താണ് മക്കളെ.. ഒരു പ്ലാനിംഗ് സെറ്റപ്പൊക്കെ..?

അതൊന്നും.. തല്ക്കാലം നിങ്ങളറിയണ്ടാ..പോടാ പയ്യന്മാരെ..

ഓ.. അവളുമാരുടെ ഒരു ജാഡ..

അങ്ങനെ സന്ദർശനമെല്ലാം കഴിഞ്ഞ് അവർ പോയി..

അവരെന്നെ പരിഹസിക്കാൻ വേണ്ടി വിളിക്കുകയാ.. ശരിയാക്കി കൊടുക്കാം..

എന്ന് നാരായണൻ ആത്മഗതം പറഞ്ഞു..

കോളേജിൽ എത്തിയതും അനുരാധയും ടീമും അവരുടെ ടീച്ചർമാരെ സമീപിച്ച് തങ്ങൾ ഏർപ്പാടാക്കിയ ഭാഗവതരുടെ കാര്യം പറഞ്ഞപ്പോൾ അവർക്ക് സന്തോഷമായി.. ഇതൊക്കെ നോക്കിയും കണ്ടും ചെറുക്കുന്മാരും ഉണ്ടായിരുന്നു..

" ഹാ.. അത് നന്നായി.. പെൺപിള്ളേരായാൽ ഇങ്ങനെ വേണം.. നിന്നെക്കൊണ്ടൊക്കെ വായ്നോട്ടമല്ലാതെ എന്തെങ്കിലും ഗുണമുണ്ടോ.. കണ്ടുപഠിക്കടെ.."

" ഓ.. കണ്ടോളാം.. ആർട്സ് ഡേ ഒന്ന് വരട്ടെ.. "

" ഓ.. ഉവ്വ്.. ഏതായാലും പിള്ളേരെ നിങ്ങൾ ചെയ്ത കാര്യത്തിന് ഞങ്ങൾ നിങ്ങൾക്ക് ഫാഷൻ പരേഡ് നടത്താനുള്ള അനുമതി പ്രിൻസിപ്പലിന്റെ കയ്യിൽ നിന്ന് മേടിച്ചു തരാം.. പിന്നെ ഒരു കാര്യം ഫാഷൻ പരേഡ് ഗേൾസ് ഓൺലി.. നോട്ട് ഫോർ ബോയ്സ് ആണ്.."

" ഓ ഞങ്ങൾക്ക് അഴിഞ്ഞാട്ടം ഒന്നും വേണ്ടേ.. ഞങ്ങളുടെതായിട്ടുള്ള പരിപാടി വേറെയുണ്ട്.. "

ഹാ.. വല്ല കോപ്രായങ്ങളും ആയിരിക്കും.. എന്ന് പെൺകുട്ടികൾ തിരിച്ചടിച്ചു..

ഓ പിന്നെ നീയൊക്കെ കുറച്ചുണ്ടാക്കുമായിരുക്കും..

ആ ഉണ്ടാക്കും.. നീയൊക്കെ കണ്ടോ..

ഒന്ന് പോടീ അവ്ട്ന്ന്..

നീ പോടാ..

ഹാ.. മതി മതി.. എല്ലാവരും ഇവിടുന്ന് പോയെ..

തല്ക്കാലം ശാന്തം..

അങ്ങനെ ആർട്സ് ഡേ വന്നെത്തി.. എല്ലാവരും ഭയങ്കര ത്രില്ലിൽ ആണ്.. ചാടി തിമിർക്കുവാനുള്ള ആവേശം വന്നെത്തി..

അതെ.. ആ കലാലയ മുറ്റത്ത് ഭാഗവതർ വന്നു കഴിഞ്ഞു.. കസവുമുണ്ടും വെളുത്ത ഷർട്ടും ഒരു തോൾ മുണ്ടുമായി തന്റെ സഹപ്രവർത്തകർക്കൊപ്പം വന്നു കഴിഞ്ഞു..

അവരെ ആരവപൂർവ്വം സ്വാഗതം ചെയ്യാൻ അനുരാധയും ടീമും മുന്നോട്ട് വന്നു.. അങ്ങനെ പരിപാടി തുടങ്ങി..മുന്നിൽ അധ്യാപകർ എല്ലാം ഉത്‍സാഹത്തോടെ ഇരിക്കുന്നു.. പിറകിൽ കൂവാൻ തയ്യാറായി ആൺകുട്ടികളും..

ഓ അപ്പൊ നമ്മൾ ഉദ്ദേശിച്ചിടത്ത് തന്നെയായിരുന്നു അവളുമാരുടെ പ്ലാൻ വന്നെത്തിയതും.. ചുരുക്കം പറഞ്ഞാൽ രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാൽ..

അതേടാ.. അതു തന്നെ..

പെൺകുട്ടികളും ചിലർ ഉണ്ടായിരുന്നു.. ഇതൊക്കെ കണ്ടും കേട്ടും കൂവാൻ തയ്യാറായി ഒന്നുമറിയാത്ത പോലെ നിൽക്കുന്ന അനുരാധയും ടീമും..

കർട്ടൻ ഉയർന്നു..

" നോം കലാമണ്ഡലം ഭാഗവതരാണ് .. പേര് നാരായണൻ.. ശാസ്ത്രീയ സംഗീതം ആണ് നോമിന്റെ വിഷയം.."

കൂയ്.. കൂയ്..

" നിങ്ങളോടൊപ്പം കുറച്ച് നേരം സംഗീത പരിപാടികൾ നടത്തി മടങ്ങാൻ വന്നവരാണ്.. അത് കൊണ്ട് കുറച്ച് നേരം ഞങ്ങളോട് സഹകരിക്കുക.. "

സഹകരിക്കാമേ.. കൂയ്.. കൂയ്.. വിസിലടി നാദങ്ങൾ ഉയർന്നു വന്നു..

വീണയുടെ നാദം മുഴങ്ങുന്നു.. എല്ലാവരും നിശബ്ദം..

" ആ..ആ ആ ആ.. ആ.. ഗഗ ന ന നാരി.. ആ ആാാ ആ ആാാാ..

കൃഷ്ണാ... ആാാ അ ആ.. കൃഷ്ണാ.. ആാാ അ അ ആ.. "

കൂയ്.. കൂയ്.. കൂയ്.. നിർത്തി പോടാ..

ഏല്ലാവരും ആർപ്പുവിളിക്കാനും കൂവി വിളിക്കാനും തുടങ്ങി.. അധ്യാപകർ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് നിന്ന് അവരെ അടക്കി നിർത്താൻ ശ്രമിച്ചു..

എല്ലാവരും കൂവുന്നത് കണ്ട് ഊറ്റം കയറിയ അനുരാധയും ടീമും കൂവാൻ തുടങ്ങി..അത് ടീച്ചർമാരുടെ ശ്രദ്ധയിൽപ്പെട്ടു..

കർട്ടൻ താഴുന്നു..

അധ്യാപകർ എല്ലാവരും തിരിഞ്ഞു കുട്ടികളെ ശാസിക്കുന്നു..

" കൃഷ്ണാ.. "

പെട്ടെന്നുള്ള ഡ്രമിന്റെ ശബ്ദം കേട്ട് എല്ലാവരും നിശബ്ദരായി.. അധ്യാപകർ തിരിഞ്ഞു നോക്കി.. അവർ അന്തം വിട്ടു പോയി.. മുമ്പ് കണ്ട ഭാഗവരുടെ സ്ഥാനത്ത് കടുംനീല ജീൻസും കടുംനീല ഫുൾ കൈ ഷർട്ടും കൂളിംഗ് ഗ്ലാസും ധരിച്ചു നിൽക്കുന്ന ഭാഗവാതർ..തോളിൽ ഒരു ഗിറ്റാറും തൂക്കിയിട്ടിട്ടുണ്ട്..

ആൺകുട്ടികൾ ഞെട്ടലോടെയും ഭയങ്കര ആവേശത്തോടെയും കൂടി കയ്യടിച്ചു..

എന്തോന്നടെയ് ഇത് ഫ്രീക്ക് ഭാഗവതരോ..?

അധ്യാപകർ തമ്മിൽ ചോദിച്ചു.. ഇത് ഭാഗവതാരല്ലേ..?

അനുരാധയും ടീമും അന്തം വിട്ടു നിന്നു..

അയാളും ടീമും തുടങ്ങി..

" കൃഷ്ണ കൃഷ്ണ.. ഹരേ കൃഷ്ണ കൃഷ്ണ.. ഗോപാലയ മണിവർണ്ണ കണ്ണാ..

നീ..എന്നെ മറന്നോ.. എന്റെ സ്നേഹം മറന്നോ.. കണ്ണാ.. കാർവർണ്ണാ...

ഞാൻ നിന്നോടാക്കുഴലിൽ ഗാനം പാഴ്ക്കടലായ്.. "

അങ്ങനെ ആ പാട്ട് കഴിഞ്ഞു.. കർട്ടൻ താഴ്ത്തി.. തല്ക്കാലം പരിപാടി നിർത്തി വച്ചു.. അനുരാധയെയും ടീമിനേയും അധ്യാപകർ ഓഫീസിലേക്ക് വിളിച്ചു..

" എന്തോന്നാ അനുരാധേ ഇത്.. നീ ഒരു ആർട്സ് സെക്രട്ടറി അല്ലെ.. ആ മര്യാദയെങ്കിലും കാണിക്കണ്ടേ..ഇത് പോലെയുള്ള ആഭാസന്മാരെ കൊണ്ട് വരാനാണോ നിന്നെ ഏല്പിച്ചത്.."

" അത്.. സോറി മാം.. ഞങ്ങൾ ഇത് തീരേ പ്രതീക്ഷിച്ചില്ല.. അയാൾ നല്ലൊരു ശാസ്ത്രീയ സംഗീതജ്ഞനാണ്.. "

" ഹാ.. ഉവ്വ്.. ഉവ്വ്.. ഞങ്ങൾ കണ്ടതാ നീയൊക്കെ കൂവി വിളിക്കുന്നത്..അതുകൊണ്ട് കൂടുതൽ സംസാരമൊന്നും വേണ്ട.. "

ഇതൊക്കെ കണ്ട് ചെറുക്കന്മാർ അവിടെ ചിരിയടക്കാൻ വയ്യാതെ നിൽക്കുകയായിരുന്നു..അപ്പോൾ അവളുമാർ

" ദേ.. ഈ ചെറുക്കന്മാരാണ്.. ഇവരാണ് ഇതിനു പിന്നിൽ.. ഇവർ പറഞ്ഞേൽപ്പിച്ചത് കൊണ്ടാണ് ഭാഗവതർ അങ്ങനെ ചെയ്തത്.. "

" എന്തോ.. എങ്ങനെ.. ഭൂലോക തരികിടയും കാണിച്ചു വച്ചിട്ട് ഞങ്ങളുടെ മേലോട്ട് കയറുന്നോ.. എന്റെ പൊന്നു മിസ്സേ കാര്യമെന്താണെന്ന് ഞങ്ങൾ പറയാം.. ഞങ്ങളോട് പോലും ഒന്നും പറയാതെ ഇവർ ഒറ്റയ്ക്ക് പ്ലാനിട്ടതാണിതൊക്കെ.. അല്ലെടാ.. അല്ലെ.."

ഹാ.. അതെയതെ..

" ഹാ.. എന്നിട്ട് ഉഡായിപ്പും ചമഞ്ഞു കൊണ്ട് നിൽക്കാണ്.. ഇവരോട് പോകാൻ പറ മിസ്സേ.. "

ഹാ.. ശരി.. ശരി.. എന്തായാലും നിങ്ങൾ ഈ കാണിച്ചതിന് നിങ്ങളുടെ ഫാഷൻ പരേഡ് ഞങ്ങൾ ക്യാൻസൽ ആക്കി.. നിങ്ങൾ കാരണം മറ്റു കുട്ടികളുടെ അവസരവും മുടങ്ങിയില്ലേ..

അയ്യോ മിസ്സ്‌.. ഇനി ഇതുണ്ടാകില്ല..

അവർ കേണപേക്ഷിച്ചിട്ടും ഒന്നും നടന്നില്ല..

അവർ നിരാശരായി അവിടെ നിന്ന് പുറത്തേക്കിറങ്ങി.. പിന്നാലെ കൂവലും മുദ്രാവാക്യങ്ങളും ആയി ചെറുക്കന്മാരും..

ആർട്സ് സെക്രട്ടറി അനുരാധ മോൾ കീ..

ടം..

ആർട്സ് സെക്രട്ടറി അനുരാധ മോൾ കീ..

ടം..

ടട്ടടട്ട ട്ട ട്ട ട്ടേ..

" അനുരാധ " വിലോചിതയായി.. അതിലേറെ മൂഞ്ചിതയായി..

പടിമേലെ നിൽക്കും ചന്ദ്രനോ.. തിടുക്കം..

ചന്ദ്രനല്ലടാ.. ശശി..ഹഹഹഹഹഹഹഹഹഹ..

ഒരു കൂട്ടച്ചിരി മുഴുകി..

ദേഷ്യവും.. സങ്കടവും വന്ന അനുരാധയും ടീമും ഭാഗവതരെ കാണാൻ പോയി..

അയാളോട് രണ്ടെണ്ണം പറഞ്ഞിട്ട് തന്നെ കാര്യം..

ഭാഗവതർ അവിടെ പി ടി എ കമ്മിറ്റിയോട് സമാധാനം പറഞ്ഞിരിക്കുകയായിരുന്നു..

അത് കഴിഞ്ഞ് പുറത്തേക്കിറങ്ങയപ്പോൾ ചെന്ന് പെട്ടത് അവളുമാരുടെ മുന്നിൽ..

ഒന്ന് നിന്നെ..

എന്താ മക്കളെ..

എടോ താൻ വലിയ നല്ലപിള്ളയൊന്നും ചമയണ്ടാ.. താൻ എന്ത് കോപ്രായത്തരമാടോ കാണിച്ചത്.. താൻ കാരണം ഞങ്ങൾ ഇന്നെത്ര നാണം കെട്ടന്നറിയുമോ.. താൻ എന്ത് ഭാഗവതരാണെടോ..

ദേ.. എന്റെ കഴിവിനെ അപമാനിക്കരുത്..

ഓ വലിയ കഴിവ്.. തന്റെ കഴിവൊക്കെ ഞങ്ങൾ കണ്ടതാ..

മോളെ.. ഒരു കാര്യം ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്.. എന്നേക്കാൾ കഴിവുള്ള ആളായിരുന്നെങ്കിൽ പിന്നെന്തിനാ എന്നെ വിളിച്ചത്.. നിങ്ങൾക്കങ്ങ് പരിപാടി നടത്താൻ മേലാരുന്നോ..?

അവർ തിരിച്ചൊന്നും പറഞ്ഞില്ല.. ഒന്ന് നിർത്തിയിട്ട്.. തുടർന്നു..

" നിങ്ങൾ പറഞ്ഞത് ഞാൻ സമ്മതിച്ചു തരുന്നു.. ഞാൻ കാരണം നിങ്ങൾ നാണം കെട്ടു എന്നത് ശരി തന്നെ.. പക്ഷെ നിങ്ങൾ കാരണം ഞാനെത്ര നാണം കെട്ടു എന്ന് നിങ്ങൾക്കറിയുമോ.. ഞാൻ അന്നേ പറഞ്ഞതല്ലേ പരിഷ്ക്കാരികളായ ആരെയെങ്കിലും വിളിക്കാൻ.. എന്നിട്ടോ അത് ചെയ്യാതെ എന്നെ വിളിച്ചു പരിപാടി അവതരിപ്പിച്ചു.. അതിന് നിങ്ങളുടെ ഭാഗത്ത്‌ നിന്ന് സഹകരണം ഉണ്ടായോ ഇല്ല.. ഒരു ചന്തയിൽ കൂവി വിളിക്കുന്നത് പോലെ അല്ലായിരുന്നോ.. ഒരു ശാസ്ത്രീയ സംഗീത പരിപാടി അവതരിപ്പിക്കാൻ പ്രേക്ഷകരുടെ ഭാഗത്തു നിന്നും സഹകരണം ആവശ്യമാണ്.. എന്നാൽ അത് നിങ്ങൾ ഞങ്ങൾക്ക് വേണ്ട പോലെ തന്നില്ല.. ആർട്സ് സെക്രട്ടറി എന്ന നിലക്ക് മോളുടെ ഭാഗത്ത്‌ നിന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തമായിരുന്നു.. അതൊന്നും ഉണ്ടായില്ല.. നിങ്ങൾ ആടിതിമിർക്കുവാൻ വേണ്ടി എന്നെ വിളിച്ചു.. ഞാൻ അതുകൊണ്ട് എന്നെക്കൊണ്ട് കഴിയുന്ന പോലെ നിങ്ങളുടെ ലെവലിലേക്ക് വന്ന് പരിപാടി അവതരിപ്പിച്ചു.. അതിനെന്നോട് ക്ഷോഭിക്കാൻ വന്നാലെങ്ങനെ ശരിയാകും.. അപ്പോൾ ശരി ഞാനിറങ്ങട്ടെ.. "

എന്ന് പറഞ്ഞുകൊണ്ട് ഭാഗവതരും സംഘവും പോയി.. ഇതൊക്കെ കേട്ട് ആകെ മുഷിഞ്ഞുകൊണ്ട് അനുരാധയും ടീമും തിരികെ നടന്നു..

മുദ്രാവാക്യങ്ങളുമായി സംഘവും

അനുരാധ മോൾ കീ..ടം..

ഭാഗവതർ കീ.. ജയ്..



Rate this content
Log in

Similar malayalam story from Comedy