Jyothi Kamalam

Classics Fantasy

4.7  

Jyothi Kamalam

Classics Fantasy

"മാന്ത്രികത്തൂവൽ"

"മാന്ത്രികത്തൂവൽ"

2 mins
310


“ഇതിനിനി പറക്കാൻ പറ്റില്ല. ചിറകുകൾ ഒടിഞ്ഞു തൂങ്ങിപ്പോയി പോരാത്തതിന് ബലക്ഷയവും ഉണ്ട്.” ഇത് കേട്ട മാത്രയിൽ തന്നെ ആമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ...

പറക്കാൻ പറ്റാതെ ചിറകുകൾ ഒടിഞ്ഞു ദേഹമാസകലം പൂപ്പൽ ബാധിച് രോഗത്തിൻടെ മൂർധന്യ അവസ്ഥയിൽ തന്ടെ ബാൽക്കണിയിൽ വന്നു വീണതായിരുന്നു ഈ പ്രാവ്. ഒന്ന് നിരങ്ങി വന്നു വെള്ളം കുടിക്കാനുള്ള ആവതു പോലും ഉണ്ടായിരുന്നില്ല അതിനു.

ഈ മണലാരണ്യത്തിൽ ചൂട് കാലമാകുമ്പോൾ പ്രാവുകൾ ചത്ത് വീഴാറുണ്ട്. ഇതിപ്പോ എന്താ പറ്റിയത് എന്നറിയില്ല. പക്ഷിപ്പനി ഒക്കെ റിപ്പോർട്ട് ചെയ്യുന്നതുകൊണ്ട് തെല്ലു ഭയപ്പാടോടുകൂടിയാണ് അതിനെ പരിചരിക്കാൻ തുടങ്ങിയത്- പോരാത്തതിന് കോവിഡ് കാലവും.

ബാൽക്കണിയിൽ ഉപയോഗശൂന്യമായി വച്ചിരുന്ന പഴയ കുറച്ചു തെര്മോക്കോളും കാർഡ് ബോർഡ് പേപ്പറും ഒക്കെക്കൊണ്ട് അതിനു ഒരു കിടപ്പാട മറവു തീർത്തു ...കുടിക്കാൻ വെള്ളവും തിനയും വിതറി.

ദിവസങ്ങൾ കൊണ്ട് തന്നെ തിരിച്ചറിയാൻ അതിനു കഴിഞ്ഞു തുടങ്ങിയത് ആമിയിൽ അത്യധികം ആഹ്ലാദം ജനിപ്പിച്ചു. എല്ലാരോടും അവളെ പറ്റി പറഞ്ഞുതുടങ്ങിയത് അതിഭാവുകതയായി ചിത്രീകരിക്കപ്പെടുക തന്നെ ചെയ്തു.

തന്ടെ പരിചരണത്തിൽ അവൾ മെച്ചപ്പെട്ടു തുടങ്ങി എന്ന സത്യം അവളെ സന്തോഷവതിയാക്കി ...പതിയെ പതിയെ അതിനു നടക്കാം എന്ന സ്ഥിതി വന്നിരിക്കുന്നു... അങ്ങനെ കുക്കു എന്ന് വിളിപ്പേരിൽ അവൾ സുരക്ഷിതയായി.

കുക്കുവിനേം കൊണ്ട് വെറ്റിനറി ഡോക്ടറെ കണ്ട ആമി തികച്ചും ഒരു പ്രതീക്ഷയും നൽകാത്ത മറുപടി കേട്ട് അവിടെ നിന്നും വിങ്ങിപ്പൊട്ടുകയായിരുന്നു. “ഇതിനിനി പറക്കാൻ പറ്റില്ല. ചിറകുകൾ ഒടിഞ്ഞു തൂങ്ങിപ്പോയി പോരാത്തതിന് ബലക്ഷയവും ഉണ്ട്. ഡോക്ടർ ആവർത്തിച്ചു. നിങ്ങള്ക്ക് സംരക്ഷിക്കാൻ പറ്റുന്ന അത്രയും കാലം നോക്കുക ഡോക്ടർ കൂട്ടിച്ചേർത്തു.

സാധാരണയിൽ നിന്നും വളരെയധികം താമസിച്ചു ഉണർന്ന ആമി കണ്ടത് കുക്കുവിൻടെ കൂടിനരികെ ഒരു സുന്ദരൻ കൂട്ടുകാരനെയാണ് അവർ തമ്മിൽ എന്തൊക്കെയോ കുറുകുന്നു.... തന്നെ കണ്ട അവൻ തിടുക്കത്തിൽ പറന്നു പോയി ...അവന്ടെ വരവ് അങ്ങനെ പലവട്ടം ആവർത്തിച്ചു...അവളിൽ ചില സന്തോഷ സ്ഫുരണങ്ങൾ കാണപ്പെട്ടതായി അവൾക്കു തോന്നി. ചില ദിവസങ്ങളിൽ രാവിലെ എത്തുന്ന അവൻ അന്തിയോളം അവൾക്കു കൂട്ടിരിക്കുന്നതു കാണാം.

അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു പോയി ഏകദേശം ഒരു മൂന്നു നാല് മാസം ആയിക്കാണും രാവിലെ കുക്കുവിന് ഭക്ഷണം ആയി ബാൽക്കണിയിലെത്തിയ അവൾക്കു കുക്കുവിനെ കാണാൻ സാധിച്ചില്ല...അവളുടെ നെഞ്ച് പിടഞ്ഞു... അവളെ തികച്ചും അത്ഭുതപ്പെടുത്തിക്കൊണ്ട് താഴെ ഇടത്തട്ടിൽ അതാ ചെറുതായി പറന്നു …പറന്നു … വീണു …..പിന്നെയും ….എണീറ്റ് ….അങ്ങനെ പുതിയ ലോകത്തേക്ക് വീണ്ടും ചിറകടിക്കുന്നു സ്വന്തം കുക്കു...അവൾക്കു സഹായമായി കൂട്ടിനു അവളുടെ ചങ്ങാതിയും...

ഈശ്വരൻ നമ്മുടെ മാത്രം പ്രാർത്ഥനയിലല്ല എല്ലാ ജീവജാലങ്ങൾക്കും വേണ്ടി മാന്ത്രികത സൃഷ്ടിക്കുന്ന മായാവി ആണ്...


Rate this content
Log in

Similar malayalam story from Classics