കാത്തു നിൽക്കാതെ
കാത്തു നിൽക്കാതെ
അവൻ അല്ല..രാഘവേട്ടാ.. ഇങ്ങടെ മോന് +2വിന് എല്ലാത്തിനും A+ ആണല്ലേ...ഫ്ളക്സ് കണ്ടിരുന്നു.ആ ..അതെ രാമാ മോൻ നന്നായി പഠിക്കും.ഉറക്കമൊഴിഞ്ഞിരുന്ന് പഠിത്തമാ... ഡോക്ടറാക്കണമെന്നാ ആഗ്രഹം..എൻട്രസിനു വിടണം..തെല്ലഭിമാനത്തോടെ പറഞ്ഞു.പക്ഷെ എൻ്റെ രാമാ ഒരു പട്ടിക്കുട്ടിയുണ്ട്..ഊണിലും ഉറക്കത്തിലും അവൻ്റെ കൂടെയാ..ചിലപ്പോൾ ഇരട്ടകളാണോ എന്നുതോന്നിപോകും.ഇതിനെ എന്തു ചെയ്യുമെന്നാ അറിയാത്തേ..ഇനി അതിൻ്റെ പേരും പറഞ്ഞ് പോകാതിരിക്കാവോ?തെല്ലുവിഷമത്തോടെ അയാൾ ദീർഘനിശ്വാസമെടുത്തു.
പിറ്റേ ദിവസം രാഘവേട്ടൻ്റെ മുറ്റത്തെ പോലീസ്ജീപ്പ് കണ്ടു നാട്ടുകാർ കൂട്ടംകൂടി." രാഘവേട്ടൻ്റെ മോന്റെ മുറിയിൽ കഞ്ചാവു പിടിച്ചു".രാഘവേട്ടൻ്റെ മോനോ.. അവൻ മിടുക്കനാ.."പറഞ്ഞിട്ടെന്നാ കാര്യം".നാട്ടുകാർ മതിൽ ചേർന്നു പിറുപിരുത്തുകൊണ്ടിരുന്നു. ഞാനല്ലച്ഛാ..ആരോ എന്നെ ചതിച്ചതാ..എന്നവൻ കരഞ്ഞു പറഞ്ഞു കൊണ്ടേയിരുന്നു.കൈവിലങ്ങണിയിച്ച് ജീപ്പിൽ കയറിയിരുന്നു.ചുറ്റും നോക്കാനാവാതെ തല കുനിച്ചു.അപ്പോളാണ് പട്ടി കുട്ടി
യും ചാടി അവൻ്റെ അടുത്തേക്കായി..നശൂലം.. പോലിസ്കാർ ലാത്തി കൊണ്ടടിച്ചു.അതിൻ്റെ കരച്ചിൽ കണ്ട് സഹിക്കാനാവാതെ മുഖം പൊത്തിയിരുന്നു.തുടർന്നുള്ള ദിവസങ്ങളുടെ അന്വേഷണത്തിൽ അവൻ കുറ്റക്കാരനല്ല.. കൂട്ടുകാരന് രക്ഷപ്പെടാൻ ഇവൻ്റെ വീട്ടിൽ വച്ചതാണെന്നുള്ള മൊഴിയിൽ വീട്ടിൽ തിരിച്ചെത്തി.മരണ വീടു പോൽ ആ വീട് മൂകമായിരുന്നു.അച്ഛാ...അവൻവിളിച്ചു..അയാൾ മിണ്ടിയില്ല.."ഞാൻ കുറ്റക്കാരനല്ല എന്നു തെളിഞ്ഞില്ലേ..പിന്നെയെന്താ
ഒന്നും മിണ്ടാതായപ്പോൾ അവൻ റൂമിലേക്ക് നടന്നു കൂടെ ആ കുഞ്ഞിപട്ടിയും.കുറച്ചുകഴിഞ്ഞപ്പോൾ ദേഷ്യം. സങ്കടമെല്ലാം കുറഞ്ഞു..അപ്പോളാണ് അവൻ്റെ റൂമിൽ നിന്ന് പട്ടി കുട്ടിയുടെ മോങ്ങൽ കേൾക്കുന്നത്.ഇതെന്തിനാ...ഈ നേരത്ത് കരയുന്നേ..ആ റൂമിൻ്റെ വാതിൽ തുറന്നപ്പോൾ..അയ്യോ...എന്റെമോൻ ...ഫാനിൽ തൂങ്ങിനിൽക്കുന്ന മകനെ കണ്ടയാൾ അലറിവിളിച്ചേു.എന്റെ മോനേ... ആ നിലവിളി അവിടെയെങ്ങും മുഴങ്ങികൊണ്ടിരുന്നു.കേട്ടവരെല്ലാം ഓടി കൂടി പക്ഷെ നിസ്സഹായരായിരുന്നു.ആ അച്ഛൻ്റെ ഏങ്ങലടികൾക്കു മുമ്പിൽ ...ആ പട്ടിക്കുട്ടിയുടെ കരച്ചിലിനുമുമ്പിൽ.....