STORYMIRROR

Jitha Sharun

Fantasy

3  

Jitha Sharun

Fantasy

വെയിലിൽ നിറഞ്ഞ സ്വപ്‌നങ്ങൾ

വെയിലിൽ നിറഞ്ഞ സ്വപ്‌നങ്ങൾ

1 min
195

നിറഞ്ഞ സ്വപ്‌നങ്ങൾ കൊണ്ടൊരു

ചാക്ക് തലയിൽ എടുത്ത്

അയാൾ നടന്നു....

നടക്കട്ടെ.... നടത്തം നല്ലതാണല്ലോ....

നടന്നു നടന്നു പടവുകൾ കയറി


കയറിയ പടവിൽ ഓരോന്നും

അടർന്നു വീണു...

ഹോ..!!

ഇനി എങ്ങനെ എങ്ങനെ ഞാൻ

തിരിച്ചു നടക്കും

നടത്തം മുന്നോട്ട് തന്നെ


മുന്നിൽ വഴി ഉണ്ടോ

തെളിഞ്ഞു കാണുന്നില്ല

മരങ്ങൾ നിറഞ്ഞ പാത

ചുറ്റും വള്ളി പടർപ്പുകൾ

കടന്നു പോയ വഴികളെ

കുറിച്ച് എന്തിന് ചിന്തിക്കണം?

അവ എന്ത് നൽകി?

ഒന്നുമില്ലായ്‌മ അല്ലാതെ...

സൂര്യൻ അയാളെ തുറിച്ചു നോക്കി

അയാളുടെ സ്വപ്‌നങ്ങൾ ജ്വലിച്ചു

അയാൾ ഓരോന്നായി നേടി...

വിജയപ്പടവുകൾ കയറി..



Rate this content
Log in

Similar malayalam poem from Fantasy