പാരിജാതം
പാരിജാതം
കനവിൽ കണ്ടൊരു പൂവിൻ ഗന്ധം
എന്നിൽ കൗതുകമുണർത്തി
ഒരു മാത്രയെങ്കിലും
കാണുമെന്നാശ ജനിച്ചു
കണ്ണുകൾ പല വഴി തിരഞ്ഞു
പിന്നെയും നീ എന്നെ ഒളിച്ചു നിന്നു
ഒരു പാതയോരത്തു പൂത്തു
നിന്നൊരാ പാരിജാത തണലിൽ
അറിയാതെ
ഞാൻ പോയി നിൽക്കേ
എന്റെ അന്തരാത്മാവിലേക്ക്
ഒഴുകിയെത്തി നൂറു സൗഗന്ധികങ്ങൾ