വാക്കുകൾ
വാക്കുകൾ
അപ്രതീക്ഷിതമാം വികട-
വാക്കുകൾ കേൾക്കുമ്പോൾ,
മനസ്സിൽ നിന്നൊരന്തരാളം,
ഉയർന്നു വരുന്നു…
ഭൂമിയിൽ നിന്നും വിട നല്കുന്നു-
ആ അന്തരാളം നമ്മളെ…
സംഭ്രമമാം വാക്കുകൾ കേട്ടിടുമ്പോൾ,
മനസ്സഗാധ ഗർത്തങ്ങളിൽ വീണിടുന്നു…
കുത്തു വാക്കുകൾ ഓരോന്നായി എത്തിടുമ്പോൾ
മനസ്സിലൊരായിരം വൃണപ്പൂക്കളൊരുങ്ങിടുന്നു…
ഭൂമിയുടെ പരിലാളനമേറ്റു ഭൂമിയിൽ വസിക്കുംമനുഷ്യ!
ഭൂമിയുടെ പരിപാവനത കാക്കുവിൻ!
