പ്രണയം
പ്രണയം


പ്രണയിച്ചു കൊതി തീരും മുമ്പേ
ഇതാ കിടക്കുന്നു നിൻ
ചേതനയറ്റ ശരീരമതിങ്ങനെ...
വിടപറഞ്ഞകലുവാനായിരുന്നെങ്കിൽ
എന്തിനു വന്നു നീ എൻ ചാരെ...
നീയെൻ ഹൃദയത്തുടിപ്പായിരുന്നിട്ടും
എന്തിനു വിട്ടുപിരിഞ്ഞകലേക്ക് പോയി നീ...
ഞാൻ ഇതാ കിടക്കുന്നു,
വേദനതൻ കയങ്ങളിൽ...
എന്നെ പിടിച്ചുയർത്തീടുക മകളെ...
എന്നെ പിടിച്ചുയർത്തീടുക
നീയെൻ പൊന്നുമകളെ...