ഒരിത്തിരി...
ഒരിത്തിരി...
ഒരിത്തിരി വേദനകള്‍ കരുതിവെക്കൂ.
ജീവിതത്തില്‍ കുറച്ചു വേദനകള്‍ ആവശ്യമാണ്.
സന്തോഷത്തിന്റെ വിലയറിയാന്‍.
ഏതാനും വേര്‍പാടുകളെങ്കിലും ഒഴിവാക്കാൻ ആവാത്തവയാണ്.
അവ നമ്മെ പഠിപ്പിക്കുന്നു, കൂട്ടിന്റെ വില.
ആവശ്യം തന്നെ, ഒരിത്തിരി വിശപ്പിന്റെ എരിച്ചിൽ കൂടെ.
നിറഞ്ഞ വയറിന്റെ സന്തോഷം അറിയാനായി.
ചില നഷ്ടങ്ങള്‍ ആവശ്യമത്രെ.
നേട്ടങ്ങളുടെ മതിപ്പറിയാന്‍.
ചില മരണങ്ങള്‍ അലട്ടുന്നവയാണ്.
അവ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും,
ജീവന്റെ മൂല്യം. പിന്നെ നഷ്ടജീവന്റെ മൂല്യം.
വാക്കിന്റെ വിലയറിയാനായി,
മൗനം കൂടിയേ തീരു.
ഒരിത്തിരി.
ഒരിത്തിരിയെങ്കിലും.