നീയും ഞാനും
നീയും ഞാനും
നിന്റെ രൂപസൗകുമാര്യത്തിൽ
ഞാനെന്റെ പ്രണയത്തിൻ
ആത്മഹർഷം നിറയ്ക്കുന്നു.
നിന്റെ കൺകളിൽ
നോക്കവേ ഞാനൊരായിരം
സൂര്യോദയങ്ങൾ കാണുന്നു.
നീ ചിരിക്കുമ്പോൾ
എന്റെയുള്ളിൽ പഴയൊരു
നീർമാതളം പൂക്കുന്നു.
കൊരുത്തു പിടിച്ച
വിരൽത്തുമ്പുകൾ
പ്രണയത്തിലായിരിക്കുന്നു.
തമ്മിൽത്തമ്മിൽ
നോക്കിയിരുന്ന കണ്ണുകൾ
പ്രണയബദ്ധരായിരിക്കുന്നു.
നിന്നോടുള്ള പ്രണയം നിറച്ച
കത്തുകൾ മറുപടിക്കായി
കാത്തിരിക്കുന്നു.

