STORYMIRROR

V T S

Drama Tragedy

3  

V T S

Drama Tragedy

മൗനം

മൗനം

1 min
402

മൗനം മരണതുല്യമാണ്.

പ്രിയപ്പെട്ടവരുടെ 

സന്തോഷത്തിനായി 

ആ മൗനവും അംഗീകരിക്കാൻ 

മനസിനെ തയ്യാറാക്കും...


മനസ്സ് എത്ര വേദനിച്ചാലും 

കണ്ണുകൾ നിറഞ്ഞ് 

ഒഴുകാതിരിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും.

നെഞ്ചുപൊടിയുന്ന 

വേദനയിൽ നീറിനീറി പിന്നിട്ട ഓർമ്മകളിൽ ജീവിക്കാൻ 

ശ്രമിച്ചു പരാജയപ്പെടും... 


ആർക്കുവേണ്ടിയും 

കാത്തുനിൽക്കാത്ത സമയം 

അവർക്ക് നൽകുന്നത് നിർജ്ജീവാവസ്ഥയാണ്.

ഒന്നുകരയാൻ ആഗ്രഹിച്ചാലും 

കണ്ണുനീർ എത്രയോ ദൂരത്താണ്. മനസുമരവിച്ചു പോയവർക്ക്  

മുന്നിൽ ഇരുട്ടുമാത്രം


Rate this content
Log in

Similar malayalam poem from Drama