STORYMIRROR

Binu R

Abstract

3  

Binu R

Abstract

അലയാഴി

അലയാഴി

1 min
381

ആഴിയിൽ ആണ്ടുകിടക്കും

മത്സ്യങ്ങളാകുംഅത്യാഗ്രഹം

നിറഞ്ഞസ്വപ്നങ്ങളെല്ലാം

അരുമയിൽ

വലയാൽ വീശിയെടുക്കാ-

നാവാതെ കൽമഷിതരായ്

അല്പജ്ഞാനികളാം മനുഷ്യക്കോലങ്ങൾ

കാത്തിരിക്കുന്നൂ,നിവൃത്തികേടിൻ

അല്ലലുകളും അഴലുകളും

തൻതലയിലേറീടാതെ... 


കരിമുകിലുകൾ മാനത്തു

തേരോട്ടംനടത്തുമ്പോഴും

കർക്കിടകം ഭൂമിയിൽ

പെയ്യാതിരിക്കുമ്പോഴും

കർഷകർ കാലത്തിൻ

മരണമോതും താരാട്ടു

കേൾക്കുവാനായ് അന്തിച്ചു

കാത്തിരിക്കുന്നൂ,അലയാഴി

പോലുള്ള മാനവും നോക്കി... 


എന്തിനെന്നുമേതുമറിയാതെ

ആയൂസിന്നമരത്തുനിൽക്കുന്നവർ

ഏതെല്ലാംകാലത്തും കൊണ്ടും

കൊടുത്തും തീർക്കുവാനാകാതെ 

എരിയുംമനസ്സിൻ നോവുമായ്

അനന്തതയിലേക്ക് കണ്ണുകൾ 

എടുത്തെറിയപ്പെട്ടതുപോൽ

വിമ്മിഷ്ട്ടപ്പെട്ടു നിൽക്കുന്നൂ.


മഹാമാരികൾവന്നുനൃത്ത -

മാടുമ്പോൾ അല്ലലുകളാം

മരുപ്പച്ചകൾകണ്ടുനെടു -

വീർപ്പിടുമ്പോൾ

മലതൻചാരെ അലയാഴികളിൽ

മുത്തുകൾ തിരയുന്നവർ 

ധൈര്യത്തിൻ

പ്രകാശധൂളികൾ നിറഞ്ഞ

നെരിപ്പോടുതിരയുന്നൂ... 


Rate this content
Log in

Similar malayalam poem from Abstract