STORYMIRROR

Binu R

Drama Inspirational

3  

Binu R

Drama Inspirational

അച്ഛൻ

അച്ഛൻ

1 min
248

എന്നുമെന്നും 

അമ്പരപ്പുകളുടെ 

മായാലോകം 

കാട്ടിത്തന്നതും 


സ്വകാര്യതകൾ മനസ്സിൽ മൂടിവയ്ക്കരുതെന്നു

പറഞ്ഞതും


 വർണചിത്രങ്ങളുടെ 

ലോകത്തും കണ്ണുനീരു-

ണ്ടെന്നു പറഞ്ഞതും 


മുകളിൽ മരണം 

വിളിച്ചോതും 

ആഴക്കയങ്ങളിലെല്ലാം 

സ്നേഹത്തിന്റെ പൂമ്പൊടികൾ 

മഞ്ഞളരച്ചു തേച്ചിട്ടുണ്ടെന്നു പറഞ്ഞതും 


കാണാമറയത്തൊളിച്ചിരിപ്പതെല്ലാം 

നീലനിലാവിലൊരിക്കൽ 

നീലപ്പട്ടുപോൽ 

ആടിക്കളിക്കുമെന്നു

പറഞ്ഞതും 


പൂവിനെക്കുറിച്ചെഴുതുമ്പോഴെല്ലാം 

പുന്നാരത്തെക്കുറിച്ചും 

പറയണമെന്നുപറഞ്ഞതും


 ആകാശനീലിമയിൽ നിന്നു 

ആടിത്തിമിർക്കുന്നവയെല്ലാം 

അനന്തവിഹായസിലെ 

അല്പത്തരമെന്നു പറഞ്ഞതും 


കാണിച്ചും പറഞ്ഞും

തന്നതൊരാൾ മാത്രം... അച്ഛൻ. 


Rate this content
Log in

Similar malayalam poem from Drama