Sreedevi P

Inspirational

4.3  

Sreedevi P

Inspirational

മഹാവിഷ്ണു കൃഷ്ണ ഭഗവാൻ

മഹാവിഷ്ണു കൃഷ്ണ ഭഗവാൻ

2 mins
412


എൻറെ വീടിനടുത്ത് ശ്രീകൃഷ്ണ ഭഗവാൻറെ അമ്പലമുണ്ട്. അതായത് മഹാവിഷ്ണു ഭഗവാൻ. മഹാവിഷ്ണു ഭഗവാനിൽ നിന്നാണ് മഹാലഷ്മീ ഭഗവതി, ഉണ്ണികൃഷ്ണ ഭഗവാൻ, എല്ലാ ഭഗവാന്മാരും, ഭഗവതിമാരും, ഈ ലോകവും ഉണ്ടായിരിയ്ക്കുന്നത്.     മഹാവിഷ്ണു ഭഗവാനെ ഞാൻ സാഷ്ടാംഗം നമസ്ക്കരിയ്കുന്നു.               

    

അമ്പലത്തിൽ ഉണ്ണികൃഷ്ണനാണു പ്രതിഷ്ഠ. അമ്പലത്തിൻറെ അടുത്തുള്ള എല്ലാവരും രാവിലെ കുളിച്ച് അമ്പലത്തിൽ വന്ന് ഭഗവാനെ പ്രാർത്ഥിച്ചു നമസ്കരിക്കും.  

           

സുസ്മേരവദനനായ്, തേജോഹരനായ് നില്ക്കുന്ന ഭഗവാനെ ഒന്നു കണ്ടാൽ ജീവിതകാലം മുഴുവനും മനസ്സിൽ നിന്നും മായില്ല. ചില ദിവസങ്ങളിൽ അടുത്തുള്ള നാടുകളിൽ നിന്നും ആളുകൾ തൊഴുകുവാൻ വരും. പിന്നെ അമ്പലത്തിൽ വലിയ തിരക്കാണ്. പിറന്നാളിനോ, ചോറൂണിനോ, കല്യാണത്തിനോ ആണ് ആളുകളുടെ വരവ്. ഭഗവാനെ കണ്ടു തൊഴുകുവാനായി മാത്രം വരുന്നവരും ഉണ്ട്.


അഷ്ടമി രോഹിണി നാളിലാണ് ഉണ്ണികൃഷ്ണൻ ജനിച്ചത്. ഈ നാളിൽ രാവിലെ ചെറിയ കുട്ടി, ഉച്ചയ്ക്ക് ചെറുപ്പക്കാരൻ, വൈകുന്നേരം വൃദ്ധൻ അങ്ങനെ ഭഗവാനെ ഒരുക്കി പൂജ ചെയ്യും. അന്ന് ആളുകളുടെ പൂരമാണ്. തിക്കിതിരക്കി അമ്പലത്തിൽ നില്ക്കുവാൻ പോലും സ്ഥലമുണ്ടാവില്ല.  

        

രാവിലെ മുതൽ ഭക്തർ വരുവാൻ തുടങ്ങും. പ്രസാദത്തിനായി ഭക്തർ വരി വരിയായി നില്ക്കുന്നതു കാണുവാൻ വളരെ ഭംഗിയുണ്ട്. എല്ലാവരുടേയും മുഖത്ത് ഭക്തി തുളുമ്പി നില്ക്കും.  

            

ഉച്ചയ്ക്ക് പ്രസാദ സദ്യയുണ്ട്. എല്ലാ വിഭവങ്ങളം ചേർന്ന അതിസമൃദ്ധമായ ഊണ്. അതു കഴിഞ്ഞാൽ വൈകുന്നേരം ഭഗവാനെ തൊഴുകുവാൻ ആളുകളുടെ പ്രവാഹമാണ്. ചുറ്റുവിളക്ക്, ചെണ്ട കൊട്ടൽ, മരുന്നു പണി അങ്ങനെ പലതും!! ആഘോഷത്തിൽ അമ്പലം തിളങ്ങി നില്ക്കും. ചുറ്റും മതിൽ കെട്ടിയിരിക്കുന്നു. നാലുപുറവും അമ്പലത്തിലേയ്ക്ക് വരുവാനുള്ള വാതിലുകൾ, വലിയ ഊട്ടു പുര, വിശാലമായ കരിങ്കൽ പതിച്ച മുറ്റം, കരിങ്കല്ലിൽ കൊത്തിയ കിണർ. മനോഹരമായ ചിത്രപണികളോടെ അമ്പലം ഉണ്ടാക്കിയിരിക്കുന്നു. 


നല്ല മനസ്സോടെ മനസ്സുരുകി ഭഗവാനെ പ്രാർത്ഥിച്ചാൽ പ്രാർത്ഥന ഫലിയ്ക്കും. എനിയ്ക്ക് അനുഭവങ്ങൾ ധാരാളമുണ്ട്. ഒരു അനുഭവം എഴുതാം.        

       

മുട്ടു വേദന വന്നു. ദിവസങ്ങൾ കഴിയുന്തോറും മുട്ടു വേദനയും കൂടി വന്നു. അസഹ്യമായ വേദന. ഡോക്ടറെ കണ്ടു മരുന്നു കഴിച്ചു. വളരെ ദിവസങ്ങൾ കഴിച്ചിട്ടും വലിയ ഫലമൊന്നും ഉണ്ടായില്ല. ഞാൻ ഭഗവാനെ വിളിച്ചു കരഞ്ഞു… കരഞ്ഞു…പ്രാർത്ഥിച്ചു. വീണ്ടും മരുന്നു കഴിയ്ക്കാൻ തുടങ്ങി. വളരെ ചുരുങ്ങിയ ദിവസം കൊണ്ട് എൻറെ മുട്ടു വേദന മാറി. ഇത്ര കാലത്തെ വേദന ഇത്ര പെട്ടെന്നു മാറിയോ? എനിയ്ക്കു തന്നെ അത്ഭുതമായി! പരമ കാരുണികനായ ഭഗവാൻ ലോകത്തിലെവിടെയുമുണ്ട്.   

                         

തെളിഞ്ഞ മനസ്സോടെ ഭക്തി പൂർവ്വം ഭഗവാനെ പ്രാർത്ഥിച്ചാൽ വിജയം നിശ്ചയമാണ്. കൃഷ്ണ വിഷ്ണു ഭഗവാനേ!… ലോകരുടെ കണ്ണുകൾ തെളിയിക്കേണമേ... കണ്ണുകൾ തളിയിക്കേണമേ …!!!!!!


Rate this content
Log in

Similar malayalam story from Inspirational