STORYMIRROR

Sandra C George

Comedy

2  

Sandra C George

Comedy

കട്ടൻ

കട്ടൻ

1 min
230

നല്ലൊരു ഞായറാഴ്ച്ച ദിവസം. കാലത്തെ എണീറ്റ് അമ്മച്ചി നല്ല താറാവ് റോസ്സ്റ്റും കപ്പേം ഉണ്ടാക്കി വെച്ചതേ വൈകിട്ടൊരു പരിപാടി പ്ലാൻ ചെയ്തതാന്നേ. പള്ളീൽ പോയേച്ച് അമ്മച്ചി ആന്നേ കാഞ്ഞിരപ്പള്ളീലുള്ള പെങ്ങളെ കാണാൻ ഒരു പോക്കും. വൈകിട്ട് എല്ലാരൂടി റോസ്‌റ്റോക്കെ അങ്ങ് ചൂടാക്കി, കപ്പേം പാത്രത്തിലാക്കി നോക്കിയപ്പോളല്ലേ അമ്മച്ചി കുപ്പി കളഞ്ഞേച്ചാ പോയേന്നേ. അല്ലേലും ബുദ്ധിപൂർവ്വം അമ്മച്ചീടെ കട്ടിലിന്റെഅടീൽ ഒളിപ്പിച്ചപ്പോളേ പണി പാളി. ഇനി എന്നാ പറയാനാ 'യോഗമില്ലാ അമ്മിണിയെ പായ അങ്ങട് മടക്കിയോളി.' കട്ടൻ ചായ എടുക്കാല്ലേ?


Rate this content
Log in

Similar malayalam story from Comedy