Turn the Page, Turn the Life | A Writer’s Battle for Survival | Help Her Win
Turn the Page, Turn the Life | A Writer’s Battle for Survival | Help Her Win

Sandra C George

Horror

4.5  

Sandra C George

Horror

ഭീകരത

ഭീകരത

1 min
173


എനിക്കറിയില്ല എന്താ ഇവിടെ സംഭവിച്ചതെന്നു? ജീവനുണ്ടെന്നു വിശ്വസിക്കാനാവുന്നില്ല... നോക്കി നിൽക്കുമ്പോൾ ഉരുൾ പൊട്ടുന്നു... വീടും പറമ്പും സ്വത്തുമുഴുവനും നഷ്ടപെട്ട എത്രയോ പേരുടെ കരച്ചിൽ കൺമുമ്പിൽ... മരിക്കുമെന്ന് ഓർത്തു പേടിച്ചുവിറച്ച ആറു ദിവസങ്ങൾ... സ്വന്തം വീട്ടിൽ എന്തും വരട്ടെയെന്നു പറഞ്ഞു മമ്മയേം അനിയനേം കെട്ടിപിടിച്ചുറങ്ങിയ നിമിഷങ്ങൾ... ചെറിയ ശബ്ദങ്ങൾ പോലും പേടിപെടുത്തിയ നാളുകൾ... മഴയിൽ പ്രണയം മാത്രമല്ല മരണവും ഉണ്ടെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങൾ... ജീവിക്കണമെന്ന് ആദ്യമായി തോന്നിയ നിമിഷങ്ങൾ... ഒരു വാർത്തയും അറിയാതെ, അടുത്തുള്ളവർ പോലും മരണപെട്ടതറിയാതെ... ചിന്തകൾ കാട് കേറിയ നിമിഷങ്ങൾ... എന്തേലും സംഭവിച്ചാൽ ഒന്നോടാൻ പോലും വയ്യാത്ത അവസ്ഥ... ജീവിക്കാൻ ഏത് ദൈവത്തെ വിളിക്കണം അറിയില്ല... എങ്കിലും അലറി വിളിച്ചു, എനിക്കിനിയും ജീവിക്കണമെന്ന്... ഒടുവിൽ ഞാൻ കണ്ടു, പുതിയ ആകാശവും പുതിയ ഭൂമിയും... എനിക്കുവേണ്ടിയുള്ള പ്രാർത്ഥന അത്രയ്ക്ക് ശക്തമായിരുന്നോ? ഒന്നും പറ്റാതെ എന്നെ ബാക്കി വെക്കാൻ? അറിയില്ല...


Rate this content
Log in

More malayalam story from Sandra C George

Similar malayalam story from Horror