ഭരണിയിലെ ദൈവം
ഭരണിയിലെ ദൈവം


ശ്രദ്ധിക്കുക, 'ഭരണിക്കുള്ളിൽ ദൈവത്തെ വിൽപ്പനയ്ക്ക്. ഇനി നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം സഫലമാകും. വെറും രണ്ട് ലക്ഷം രൂപ നൽകുക ദൈവത്തെ സ്വന്തമാക്കുക.'
ടിയാൻ (ആൾക്കൂട്ടത്തിൽ) : "ഒന്ന് പോടോ അവിടുന്ന്, ഈ കാലത്തെ മനുഷ്യരെ പറ്റിക്കാൻ നോക്കുന്നോ? ഓരോ തട്ടിപ്പുമായി ഇറങ്ങിയിരിക്കുന്നു. നമ്മളിതൊക്കെ എത്ര കണ്ടിരിക്കുന്നു."
അഞ്ചു നിമിഷങ്ങൾക്ക് ശേഷം
ടിയാൻ(മരത്തിന്റെ മറവിൽ, ശബ്ദം കുറച്ച്) : "ഭരണി എനിക്ക് രണ്ട് ഭരണി വേണം. പൈസ ഇന്ന് തന്നെ തന്നേക്കട്ടെ?"