കമ്പ്യൂട്ടറിനു മേലുള്ള പൂച്ച
കമ്പ്യൂട്ടറിനു മേലുള്ള പൂച്ച


പ്രിയ ഡയറി,
ഇന്ന് 27 ആം തിയതി എല്ലാവരുടെയും സഹായത്തോടെ ഞാൻ കമ്പ്യൂട്ടറിനെ വീട്ടിലെത്തിച്ചപ്പോൾ അതിനേക്കാൾ വലിയ മറ്റൊരു ചിന്തയിലായിരുന്നു ഞാൻ. അതെവിടെ വെക്കും? ഒടുവിൽ ഞാൻ ഒരു മേശയിൽ വച്ചു. അന്നു തന്നെ ജോലി ചെയ്യണമായിരുന്നു. എല്ലാം ശരിയാക്കി ഞാൻ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മനസ്സിലായത് പലരും ഇപ്പോഴും കമ്പ്യൂട്ടറിനെ ശരിയാക്കുന്ന തിരക്കിലാണെന്നു. ഞാൻ പതിവു പോലെ ജോലി തുടർന്നു. എല്ലാവരും കൊറോണയുടെ കാര്യം പറഞ്ഞു കൊണ്ടിരിക്കുന്ന സമയത്തു ഞാൻ ഇരുന്നു ജോലി ചെയ്തുകൊണ്ടിരുന്നു .
വീട്ടിൽ എല്ലാവരും കിടന്നു. ഞാൻ തിരക്കിട്ട ജോലിയിലായിരുന്ന
ു. കുറച്ചു വെള്ളം കുടിക്കാൻ അടുക്കളയിൽ ഞാൻ പോയി. അപ്പോൾ പെട്ടെന്ന് ഒരു പൂച്ചയുടെ ശബ്ദം. പൂച്ചയെ പണ്ട് തൊട്ടേ പേടിയുള്ള ഞാൻ വളരെ അധികം പേടിച്ചാണ് മുറിയിലേക്ക് പോയത്. അപ്പോൾ കണ്ട കാഴ്ച എൻറെ മേലുദ്യോഗസ്ഥനാണ് കണ്ടിരുന്നെങ്കിൽ എന്താവുമെന്നു ചിന്തിക്കാൻ പോലും വയ്യ. ഒരു പൂച്ച എൻറെ കമ്പ്യൂട്ടറിന്റെ മേലെ ഇരിക്കുന്നു. അതിനെ ഓടിക്കാൻ ഞാൻ പല ശബ്‌ദവും പ്രകടിപ്പിച്ചു, പക്ഷെ അത് ഞാൻ പാട്ടു പാടുന്നത് കേൾക്കുന്നത് പോലെ അവിടെ ഇരുന്നു. ഒടുവിൽ അമ്മയെ വിളിച്ചു, അമ്മ അതിനെ ഓടിച്ചു. കമ്പ്യൂട്ടറിന്റെ മേലെ നൃത്തം കളിച്ചു പൂച്ച, എന്നെ നോക്കി പുച്ഛിച്ചു കൊണ്ട് പുറത്തു പോയപോലെ എനിക്ക് തോന്നി...