വിഭവം പോരാ
വിഭവം പോരാ


പ്രിയ ഡയറി,
ഇന്ന് 27 ആം തിയതി. എല്ലാവരും ഈ കാലത്തു എന്തെങ്കിലും കഴിക്കാൻ കിട്ടിയാൽ മതി എന്ന് വിചാരിക്കുമ്പോൾ, ഞാൻ ഇന്ന് അമ്മയോട് കയർത്തു. എപ്പോൾ നോക്കിയാലും ദോശ, എനിക്ക് മടുത്തു എന്ന് പറഞ്ഞു. ദിവസവും രാവിലെ ദോശയാണ്. ഒരുപാടു സഹിച്ചു ഇനി വയ്യ എന്നും പറഞ്ഞാണ് വഴക്കു കൂടിയത്. അപ്പോഴാണ് ഇത്ര പറയുന്ന നീ പോയി ഉണ്ടാക്കൂ എന്ന് അമ്മ പറഞ്ഞത്. അപ്പോൾ തോന്നിയ വാശിക്ക് ഞാനും സമ്മതിച്ചു. ഒടുവിൽ ഞാൻ അടുക്കളയിൽ കയറി ഉണ്ടാക്കി കൊണ്ടിരുന്നപ്പോൾ ആണ് അമ്മയുടെ കഷ്ടം മനസ്സിലായത്. ഭയങ്കര ചൂട് അതിൽ നിന്ന് ഭക്ഷണം ഉണ്ടാക്കുക എന്നത് ഭയങ്കര കഷ്ടമാണ് എന്ന് അപ്പോളാണ് മനസ്സിലായത്. പിന്നീട് ഞാൻ അമ്മയോട് പറഞ്ഞു, ഇനി ദോശ തന്നെ മതി എനിക്കെന്നു...