വിജയം
വിജയം


പ്രിയ ഡയറി,
ഇന്ന് 1 ആം തിയതി. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഞാൻ ആ മെയിൽ കാണുന്നത്. എൻറെ ഉയർന്ന ഉദ്യോഗസ്ഥൻ എന്നെ ബെസ്റ് പെർഫോർമർ അവാർഡ് തരാൻ തിരഞ്ഞെടുത്തു, അവാർഡും കിട്ടി. എന്നെ എപ്പോഴും ചീത്ത വിളിച്ചു കൊണ്ടിരുന്ന ആളാണ് അവാർഡ് തന്നിരിക്കുന്നത്. അവാർഡ് കിട്ടിയതിനേക്കാൾ അതിശയമായി എനിക്ക് തോന്നിയത് അതാണ്. എനിക്ക് എത്രയോ പ്രാവശ്യം അവാർഡ് കിട്ടിയിട്ടുണ്ട്. ക്ലൈന്റ് അവാർഡും കിട്ടിയിട്ടുണ്ട്. പക്ഷെ ഈ അവാർഡിന് എന്തോ ഒരു പ്രത്യേകത തോന്നി. ചിലർ നല്ലവരാണോ അല്ലയോ എന്ന് അറിയുന്നില്ല. പിന്നെ ആരെയും വിശ്വസിക്കാതെ ഇരിക്കുന്നതാണ് നല്ലതു എന്ന് തോന്നി. എപ്പോഴാണോ നമ്മൾ ഒരാളെ വിശ്വസിക്കുന്നത് അപ്പോൾ ആണ് അവർ നമ്മെ ഒരുപാടു വേദനിപ്പിക്കുക. അത് കൊണ്ട് ഒന്നും നടക്കാത്ത പോലെ ഞാൻ ജോലി തുടർന്നു .