ലൈറ
ലൈറ


ഈ കൊറോണാ കാലത്തു ഞാൻ ചെയ്ത ഒരു നല്ല കാര്യം കുറെ കവിതകളും കഥകളും എഴുതുന്നു എന്നതാണ്. ഇതിനു മുൻപ് സമയമുണ്ടായിരുന്നില്ലേ എന്ന് ചോദിച്ചാൽ ഉണ്ടായിരുന്നു പക്ഷെ എഴുതി എന്തു ചെയ്യണം എന്നറിയാതെ ഇരിക്കുകയായിരുന്നു. അപ്പോഴാണ് മെയിൽ നോക്കിയത്, അതിൽ സ്റ്റോറി മിറർനെ കുറിച്ച് കണ്ടു. അന്ന് മുതൽ എഴുതുന്നു ഞാൻ. വിദ്യാലയത്തിൽ പഠിക്കുമ്പോൾ ഒരുപാടു എഴുതും പിന്നീട് എല്ലാം എവിടെ വച്ചോ നിന്നു. ദേഷ്യവും സങ്കടവും വരുമ്പോൾ പണ്ട് ഡയറിയിൽ എഴുതിയിരുന്ന ഞാൻ ഇന്ന് വാട്സാപ്പിൽ സ്റ്റാറ്റസ് മാത്രമാണ് ഇടുന്നതു. അതിൽ നിന്ന് രക്ഷപെട്ടു ഒരു പുതിയ ലോകത്തു പോവാൻ കരുതിയപ്പോഴാണ് സ്റ്റോറി മിറർ സഹായിച്ചത്. ഞാൻ വിജയിയായി പല മത്സരത്തിലും. ആരൊക്കെയോ എന്റെ കവിതകളും, കഥകളും വായിച്ചു ഫോളോ ചെയ്തു. ഇതെനിക്ക് പുതിയ അനുഭവമായിരുന്നു .
കവിതകളും, കഥകളും എഴുതുന്നത് വിടാൻ പാടില്ലെന്ന് എനിക്ക് തോന്നി. അതിനായി ഞാൻ എനിക്ക് ഒരു പേര് വച്ചു, തൂലികാ നാമം എന്നും പറയാം, അതാണ് "ലൈറ". ആ പേരിൽ ഒരു എഫ് ബി അക്കൗഡും തുറന്നു. എന്റെ കവിതകളും,കഥകളും എല്ലാം സ്റ്റോറി മിററിൽ ഇട്ടതിനു ശേഷം ലിങ്ക് എഫ് ബി യിൽ പോസ്റ്റ് ചെയ്യും. പിന്നീട് ഒരു യൂട്യൂബ് ചാനലും തുറന്നു. അതിൽ എന്റെ കഥകൾ ശബ്‌ദ രൂപത്തിൽ ഇട്ടു. ഇത്തരത്തിൽ ഞാൻ എൻറെ സമയം ഉപയോഗപ്രദമായി ചിലവഴിച്ചു. ജീവിതം ആകെ മാറിയ പോലെ തോന്നി. എന്റേതായ നന്മ നിറഞ്ഞ ലോകത്താണ് ഞാനിപ്പോൾ. ഇതിനെല്ലാം തുടക്കം കുറിച്ചത് സ്റ്റോറി മിറർ ആണ്. അതിനു ഞാൻ ഈ സന്ദർഭത്തിൽ നന്ദി പറഞ്ഞു കൊള്ളുന്നു.