Aswathi Venugopal

Horror

4.5  

Aswathi Venugopal

Horror

പേടിപ്പിക്കുന്ന വീട്

പേടിപ്പിക്കുന്ന വീട്

3 mins
2.1K


അവധിക്ക് അമ്മയുടെ വീട്ടിലേക്കു ഞാനും കുടുംബവും പോയി. അമ്മയുടെ വീടിനെ കുറിച്ച് ഒരുപാട് കഥകൾ ചെറുപ്പം തൊട്ടേ കേട്ടിട്ടുണ്ട്. ചെന്നൈ നഗരത്തെ വണ്ടലൂർ സൂ പോലെയാണ് പലപ്പോഴും എനിക്ക് ആ വീട് തോന്നിയിട്ടുള്ളത്. കാരണം എല്ലാ ജീവികളും അവിടെ ഉണ്ടാവും. കാടുപോലത്തെ വീടും പരിസരവും, ആന കേറിയാൽ പോലും അറിയില്ല. കരടി മുറ്റം വരെ വരും. മയിൽ അടുക്കളയിൽ വന്നാൽ ആട്ടി ഓടിക്കാൻ അമ്മ പറയാറുണ്ട്. പാമ്പ് ഞാൻ വീട്ടിനുള്ളിൽ എന്നും കാണുന്ന ഒരു ജീവിയാണ്. ഇതൊന്നുമല്ല പേടിക്കേണ്ട കാര്യം. ഇനിയാണ് ആ ഭയാനകമായ കഥ ഞാൻ പറയാൻ പോവുന്നത്. ഇതു വെറും ഒരു കഥയല്ല ഞാൻ നേരിൽ കണ്ട സംഭവമാണ്.


എനിക്ക് പ്രേതത്തെ പേടി ഇല്ല. കാരണം അതൊന്നും ഈ ലോകത്ത് ഇല്ലെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. പക്ഷെ ആ ചിന്ത അധിക കാലം ഉണ്ടായില്ല. ആ വീട്ടിൽ രാത്രി നേരത്തു ആരോ വണ്ടി തള്ളി പോവുന്ന ശബ്‌ദം കേൾക്കാം. അതെന്താണെന്നു പലപ്പോഴും ഞാൻ ചോദിച്ചിട്ടുണ്ട്. അപ്പോൾ അമ്മ പറഞ്ഞത് പണ്ട് ഈ വീട്ടിൽ രാജാവിൻറെ കോട്ടയിലെ ഭടന്മാരാണ് താമസിച്ചിരുന്നത്. യുദ്ധത്തിൽ എല്ലാവരും മരിച്ചു. അവരെ ഇവിടെ തന്നെയാണ് കുഴിച്ചിട്ടുള്ളത്. അതുകഴിഞ്ഞു രണ്ടു തല മുറകൾ കഴിഞ്ഞു. ഇപ്പോഴും അവരുടെ ആത്മാക്കൾ ഇവിടെ ഉണ്ടെന്നു പലരും പറയുന്നു. അതിൻറെ തെളിവാണ് രാത്രിയിലെ ആ ശബ്‌ദം. പണിക്കരുടെ അടുത്ത് ഇതിനെ കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം വന്നു നോക്കി പറഞ്ഞത് അവർ നമ്മെ ഉപദ്രവിക്കില്ല എന്നാണ്. അവർ നമ്മളെയും കുടുംബത്തെയും സംരക്ഷിക്കും എന്നാണ്. പക്ഷെ അവരെ ശല്യം ചെയ്താൽ അവരുടെ കോപത്തിന് നമ്മൾ ഇരയാവും എന്നും പറഞ്ഞു. അതുകൊണ്ടു ഇതുവരെ ആരും അതെന്താണെന്നൊന്നും നോക്കാൻ പോയിട്ടില്ല. നീയും പോവണ്ട എന്ന് അമ്മ നിർദ്ദേശിച്ചു. 


അന്ന് രാത്രി നല്ല മഴ, എൻറെ ചേച്ചിയുടെ മുറിയിൽ ആണ് ഞാൻ കിടന്നതു. മുറിക്കു താഴെ നായയെ കെട്ടി ഇട്ടിട്ടുണ്ട്. അത് കുരച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു, അത് കൊണ്ട് തന്നെ എനിക്ക് ഉറക്കം വന്നില്ല. ചില പേടിപ്പിക്കുന്ന ശബ്ദവും കേട്ട് കൊണ്ടേ ഇരുന്നു. അപ്പോഴും ഞാൻ പേടിച്ചില്ല. അത് ഒരു അസ്വാഭാവിക സംഭവം ആണെന്ന് ആർക്കായാലും തോന്നും പക്ഷെ ഞാൻ ധൈര്യത്തോടെ ഇരുന്നു. അപ്പോഴാണ് ജനാലയിൽ ഒരു വെളിച്ചം തോന്നിയത്. ചില്ലിട്ട ജനാലയായതു കൊണ്ട് ഞാൻ അത് വഴി പുറത്തു നോക്കി. അപ്പോൾ ഞാൻ ആ ഭയാനകമായ രംഗം കണ്ടു. നായ ചത്ത് കിടക്കുന്നു. ജനാലക്കു നേരെയാണ് കിണറു, അവിടെ രണ്ടു പേര് ഇരുന്നു സംസാരിക്കുന്നു. ആ ശബ്ദം പോലും എനിക്ക് കേൾക്കാം, അത്ര ഉച്ചത്തിലാണ് എനിക്ക് കേൾക്കുന്നത്. അതെന്താണെന്നു അറിയാൻ ഞാൻ ആ ജനാല തുറന്നു. അപ്പോഴാണ് മനസ്സിലായത്‌ അത് മനുഷ്യനല്ല. ആ ഭയപ്പെടുത്തുന്ന മുഖം ഞാൻ കണ്ടു പണ്ട് കഥകളിൽ കേട്ട വേതാളത്തിനെ പോലെ രണ്ടു പേരാണ് അത. വെള്ള നിറത്തിലാണ് ഉണ്ടായിരുന്നത്‌. ആര് പ്രേത കഥ പറഞ്ഞാലും പ്രേതം വെള്ള നിറ സാരി ആവും അണിയുക, അപ്പോൾ ഞാൻ പറയാറുണ്ട് എന്തേ പച്ച സാരി ഇട്ടൂടെന്. പക്ഷെ ശരിക്കും ഞാൻ കണ്ട പ്രേതം വെള്ളനിറത്തിലാണ് ഉണ്ടായിരുന്നത്‌.


ചേച്ചി നല്ല ഉറക്കത്തിലായിരുന്നു. അവളെ ഉണർത്തി ഇത് കാണിക്കാൻ ശ്രമിച്ചപ്പോൾ എനിക്ക് ശബ്‌ദം പുറത്തു വരുന്നില്ല. അപ്പോൾ ഞാൻ ശരിക്കും പേടിച്ചു. ശരീരം മരവിച്ച പോലെ ആയി, അപ്പോഴും അതിനെ സൂക്ഷിച്ചു നോക്കി. ആ രണ്ടു പ്രേതവും സംസാരിച്ചു കൊണ്ടിരിക്കുന്നു. അതെന്താണെന്നു ഒന്നും മനസ്സിലാവുന്നില്ല. അത് എനിക്കറിയാവുന്ന ഭാഷയെ അല്ല. എന്തു ഭാഷയാണെന്നു പോലും അറിയുന്നില്ല. അപ്പോഴാണ് പേടി എന്താണെന്നു ഞാൻ അറിയുന്നത്. പിന്നെ എനിക്ക് ഒന്നും ഓർമ്മയില്ല.


രാവിലെ ആയി, ഞാൻ എണീച്ചു. ആദ്യം തന്നെ ശബ്ദം വരുന്നുണ്ടോ എന്ന് നോക്കി, വരുന്നുണ്ട്. അപ്പോഴാണ് സമാധാനം ആയതു. പേടി സ്വപ്നമാവുമെന്നു എന്നെത്തന്നെ പറഞ്ഞു ഞാൻ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. അമ്മയെ വിളിച്ചു മുറ്റത്തു വന്നപ്പോൾ എല്ലാരും കരയുന്നു. എന്താണെന്നു ചോദിച്ചപ്പോൾ അമ്മ വിരൽ ചൂണ്ടി കാണിച്ചു. ഞാൻ അവിടേക്കു നോക്കിയപ്പോൾ പതറി പോയി. ഞാൻ ലാളിച്ചു വളർത്തിയ നായ ശരിക്കും ചത്ത് പോയി കിടക്കുന്നു. അതും വളരെ ക്രൂരമായി. അപ്പോൾ ഞാൻ രാത്രി കണ്ടതെല്ലാം സത്യമാണെന്നു എനിക്കുറപ്പായി. എല്ലാം ഞാൻ വീട്ടിലുള്ളവരോട് പറഞ്ഞു. പിന്നെ ഹോമവും ഒക്കെ ആയി കുറച്ചു ദിവസം. അന്ന് മുതൽ ആ ശബ്‌ദം ആരും കേട്ടിട്ടില്ല.


രണ്ടു മാസത്തിനു ശേഷം വീണ്ടും പണ്ടത്തേക്കാൾ ഉച്ചത്തിലാണ് ആ വണ്ടി തള്ളുന്ന ശബ്‌ദം കേട്ടത് .അതോടെ അടുത്ത ദിവസം തന്നെ അവിടെ നിന്നും ഞാനും കുടുംബവും യാത്രയായി. ഇനിയും അവിടെ നിന്നാൽ പല അനുഭവവും ഉണ്ടാവുമെന്ന് എല്ലാർക്കും തോന്നി. ഇത് നടന്നു രണ്ടു വർഷമായി പക്ഷെ ഒന്നും എനിക്ക് മറക്കാൻ കഴിയുന്നില്ല. പിന്നീട് ഞാനും കുടുംബവും ഇന്ന് വരെ ആ വീട്ടിലേക്കു പോയിട്ടില്ല. പ്രേതാത്മകം ആയി തോന്നിയതു കൊണ്ടാണ് ഞാൻ ഇത് എഴുതുന്നത്. ചിലപ്പോൾ വായിക്കുന്ന പലരും ഇത് ഒരു കെട്ടുകഥയാണെന്ന് എന്നെ പോലെ പറഞ്ഞേക്കാം. പക്ഷെ അവരവർക്കു അനുഭവം ഉണ്ടാവുമ്പോഴാണ് അത് മനസ്സിലാക്കാനും വിശ്വസിക്കാനും കഴിയൂ . 


Rate this content
Log in

Similar malayalam story from Horror