നന്ദി
നന്ദി
പ്രിയ ഡയറി,
ഇന്ന് 3 ആം തിയതി. ഇന്നാണ് ഈ മത്സരത്തിൻറെ അവസാന തിയതി. ഒരുപാട് നന്ദി ഉണ്ട് കാരണം ഈ കൊറോണ ദിവസങ്ങളിൽ ഞാൻ ഫലപ്രദമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് ഇതാണ്. പൊതുവെ വളരെ അധികം ദേഷ്യമുള്ള ഞാൻ ഈ ദിവസത്തിൽ ആരോടും എൻറെ ദേഷ്യത്തെ പ്രകടിപ്പിച്ചിട്ടില്ല. വാട്ട്സാപ്പിൽ ഒരു സ്റ്റാറ്റസും വച്ചിട്ടില്ല. എൻറെ സന്തോഷവും, സങ്കടവും, ദേഷ്യവും, സ്നേഹവും എല്ലാം ഞാൻ പങ്കു വച്ചതു ഈ മത്സരത്തിലൂടെയാണ്. ഈ മത്സരത്തിൽ വിജയിക്കും എന്നോ, ഞാൻ എഴുതിയത് ഒരു പുസ്തകമായി വരും എന്നോ കരുതി ഒന്നും അല്ല ഞാൻ ഇത് എഴുതുന്നത്. ഞാൻ ഇത് എഴുതുമ്പോൾ എന്നോട് തന്നെ ദിവസവും നടന്നതിനെ കുറിച്ച് ഞാൻ പറയുന്നത് പോലെ തോന്നാറുണ്ട്.
എല്ലാവരും ഇത് ഒരു നേരം പോക്കായോ അല്ലെങ്കിൽ എഴുത്തിനോടുള്ള ഇഷ്ടം കൊണ്ടോ അതും അല്ലെങ്കിൽ പ്രശസ്തിക്കോ എഴുതും പക്ഷെ ഞാൻ എഴുതുന്നത് എൻറെ
സങ്കടത്തെ മറക്കാനാണ്. ഞാൻ ആരോടും പറയാത്തതും, പറയാൻ കഴിയാത്തതും ഞാൻ ഇതിൽ പങ്കു വച്ചിട്ടുണ്ട്. സമയമില്ലാത്ത സമയത്തും ഞാൻ എഴുതാൻ മറന്നിട്ടില്ല. എനിക്കറിയില്ല എൻറെ കഥകൾ നല്ലതാണോ എന്നൊന്നും കാരണം ഇത് വെറും ഒരു കഥയല്ല എൻറെ ജീവിതത്തിൽ നടന്ന സംഭവത്തെ തന്നെയാണ് ഞാൻ കഥയായി എഴുതിയിട്ടുള്ളത്. ഇതിൽ എന്നെ പിന്തുടരുന്ന ചിലർ ഉണ്ട്. അവർ ആരാണെന്നൊന്നും എനിക്കറിയില്ല. എൻറെ കഥകൾ വായിക്കുന്ന ചിലർ. അതിൽ ഒരാളുടെ പ്രൊഫൈലിൽ നോക്കിയപ്പോൾ ഞാൻ ഞെട്ടി പോയി. അദ്ദേഹം പോയ വർഷത്തെ മികച്ച കഥാകാരനുള്ള അവാർഡ് കിട്ടിയ ആളാണ്. ഞാൻ അദ്ദേഹത്തിൻറെ കഥകൾ വായിച്ചപ്പോൾ ഒരുപാടു ഇഷ്ടമായി. ഇതും ആ ഏട്ടൻ വായിക്കുകയാണെങ്കിൽ ഏട്ടനും ഞാൻ എൻറെ നന്ദി പറയുന്നു. ഞാൻ ജീവിതത്തെ തന്നെ വെറുത്ത സമയത്തു അതിൽ നിന്നും മാറാൻ എൻറെ മനസ്സിനെ മറ്റെന്തിനെ കുറിച്ചെങ്കിലും ചിന്തിപ്പിക്കാൻ ഞാൻ തീരുമാനിച്ചു, അതിനായി എൻറെ വേദനകളെ ഇല്ലാതാക്കാൻ ഞാൻ തിരഞ്ഞെടുത്ത ഒരു ആയുധമാണ് എഴുത്ത്.