മതിയായി
മതിയായി
പ്രിയ ഡയറി,
ഇന്ന് 29 ആം തിയതി. ശരിക്കും മതിയായി വീട്ടിലിരുന്നു. മൂന്നു മുറിയിന് ചുറ്റിലും ചുറ്റി തിരിഞ്ഞു. എത്ര നേരം ഇതുപോലെ നടക്കാനാണ്? സമയം നല്ല രീതിയിൽ ഉപയോഗപ്രദമായി ചിലവാക്കാൻ തന്നെയാണ് ഞാനും ആശിക്കുന്നത്. പക്ഷെ പറ്റുന്നില്ല... എന്ത് ചെയ്യാൻ തീരുമാനിച്ചാലും ഒന്നും നടക്കുന്നില്ല. മടി പിടിച്ചു ഇരുന്നു പോവുകയാണ്... എനിക്ക് തോന്നുന്നത് പലരുടെയും അവസ്ഥ ഇത് തന്നെ ആയിരിക്കും എന്നാണ്. ഒരുപാട് ചെയ്യണം എന്നുണ്ടാവും പക്ഷെ ഒന്നും ചെയ്യാൻ പറ്റുന്നില്ല.