Hibon Chacko

Abstract Drama Inspirational

4  

Hibon Chacko

Abstract Drama Inspirational

ഗോൾ

ഗോൾ

1 min
356



   ഒരിക്കൽ ഒരു സുഹൃത്തിന്റെയടുത്ത് മറ്റൊരു സുഹൃത്ത്, ഒരു പരാതിയുമായി എത്തി. സംഭവം കേട്ടശേഷം സുഹൃത്ത്, തന്നെ തിരക്കിവന്ന സുഹൃത്തിനോട് പറഞ്ഞു;

“എടാ, ഒരു ഉദാഹരണം പറയാം ഞാൻ...”

വന്ന സുഹൃത്ത് മറുപടിയായി ചെവിയോർത്തു.

“ഫുട്ബോൾ കളി കണ്ടിട്ടില്ലേ നീ..

എതിർ ടീമിനെക്കൊണ്ട് ഗോൾ അടിപ്പിക്കരുത്..”

സുഹൃത്ത് ഇങ്ങനെ തുടർന്ന് എത്തിയശേഷം ഒരുനിമിഷം നിർത്തി, പിന്നെ തുടർന്നു;

“അങ്ങനെയെങ്കിൽ, ഒരു ഗോൾ അടിച്ചാൽ നിനക്ക് ജയിക്കാം.

പകരം, അവർ ഒരെണ്ണം അടിച്ചാൽ

നിനക്ക് ജയിക്കാൻ രണ്ട് ഗോൾ അടിക്കണം.”

ഫുട്ബോൾ ഗ്രൗണ്ടിൽ, നിശ്ചലൻമാരെന്നപോലെ ഇരുവരും പരസ്പരം നിലകൊണ്ടു.

എന്നിട്ടും പരാതിക്കാരന്റെ മുഖം തെളിയാത്തത് കണ്ടതോടെ സുഹൃത്ത് ചോദിച്ചു;

“നീ ‘ടെസ്റ്റ്‌ ക്രിക്കറ്റ്‌’ കണ്ടിട്ടില്ലേ,”

‘ഉവ്വ്’ എന്ന് മറുപടിയായതോടെ, സുഹൃത്ത് തുടർന്നു;

“എല്ലാ ബോളിലും ബാറ്റ് വെക്കരുത്.

ഫീൽഡിങ് സെറ്റ് ചെയ്താ അവർ എറിയുന്നത്.

അനാവശ്യമായി പന്തിൽ ബാറ്റ് വെച്ചാൽ നീ ഔട്ട്‌ ആകും.”

സുഹൃത്ത് കാതോർത്ത് നിൽക്കുകയാണ്.

“എല്ലാ ബോളിലും ബാറ്റ് വെക്കാൻ നിന്നെ പ്രേരിപ്പിക്കുന്ന അവർ തന്നെ,

നീ അങ്ങനെ ഔട്ട്‌ ആകുമ്പോൾ സ്വന്തം കഴിവിൽ ആനന്ദം കൊള്ളും!”

   ഇങ്ങനെ സുഹൃത്ത് നിർത്തിയതോടെ, ജീവിതം- ടെസ്റ്റ്‌ ക്രിക്കറ്റിലെ ബാറ്റ്‌സ്മാനെപ്പോലെ കണ്ട് സന്തോഷത്തോടെ, പരാതിയുമായി വന്ന സുഹൃത്ത് തിരികെ പോയി.



Rate this content
Log in

Similar malayalam story from Abstract