ഗിഫ്റ്റ്
ഗിഫ്റ്റ്
രാജുട്ടന്റെ കല്യാണം നടന്നു കൊണ്ടിരിക്കുന്നു..
അടുത്തത് റിസപ്ഷൻ ആണല്ലോ..
പാർട്ടി ഇല്ലേ പുഷ്‌പേ..
എന്ന് ആതിര ചോദിച്ചുകൊണ്ടിരിക്കുന്നു.. പുഷ്പക്ക് മറുപടി പറയാനുള്ള സമയം കിട്ടുന്നില്ല.. വന്നവരോടെല്ലാം വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും നാവ് കുഴങ്ങി ഇരിക്കുകയാണ്..
അങ്ങനെ നേരം വൈകുന്നേരമായി..
റിസപ്ഷൻ തുടങ്ങി.. അഞ്ച് മുതൽ എട്ട് വരെ നീണ്ടു നിൽക്കുന്ന പരിപാടി ആണ്..
ഓരോരുത്തരും പല പല സാധനങ്ങൾ വർണ്ണകടലാസ്സിൽ പൊതിഞ്ഞു കൊണ്ടുവന്നു.. പല ആകൃതിയിൽ പല വലിപ്പത്തിൽ ഉളളത്..
പക്ഷെ, പെണ്ണിന്റെ കോളേജിൽ നിന്നും അവളുടെ സുഹൃത്തുക്കൾ വന്നിരുന്നു.. ആണും പെണ്ണുമായി ഏതാണ്ട് അമ്പത് പേര്..
ആൺകുട്ടികൾ ഒരു പത്തുപേരുണ്ടായിരുന്നുവെങ്കിൽ പെൺകുട്ടികൾ നാൽപതു പേരും..
ആൺകുട്ടികൾ എല്ലാം പിരിവെടുത്തു ഒരു നല്ല ഗിഫ്റ്റ് സമ്മാനിച്ചു..
എന്നാൽ പെൺകുട്ടികൾ ഓരോരുത്തരായി ആണ് കൊടുത്തത്..
അങ്ങനെ വീട്ടുകാർ പിറ്റേ ദിവസം പൊതികളൊക്കെ അഴിച്ചു നോക്കി..
രാജുട്ടൻ പറഞ്ഞു.. ഇവളുടെ ക്ലാസ്സിലെ പെൺകുട്ടികൾക്കൊന്നും ഒരുമയില്ല.. ഓരോരുത്തരും ഓരോന്നാണ് കൊണ്ട് വന്നിരിക്കുന്നത്.. നീ അവർക്ക് തുല്യ സൗഹൃദം പങ്കുവക്കാത്തതു കൊണ്ടാണ് അങ്ങനെ..
എന്തായാലും നോക്കട്ടെ.. എന്താണെന്ന്..
ആൺകുട്ടികളുടെത് ഒരു റേഡിയോ ആയിരുന്നു
അങ്ങനെ എല്ലാ പൊതികളും അഴിച്ചു നോക്കിയപ്പോൾ ഞെട്ടി..
പല വിധത്തിലുള്ള നാൽപ്പത് ക്ലോക്കുക്കൾ..
" അവസാനം ഞാൻ ഓൾക്കൊരു ക്ലോക്കിന്റെ കട ഇട്ട് കൊടുത്തു.. എന്നിട്ട് അതിന് കിട്ടുന്ന പൈസ കൊണ്ട് പുതിയ കുറേ വാച്ചുകളും വാങ്ങി ഇപ്പോൾ അതൊരു ബിസിനസാക്കി.. "
" എന്തായാലും എല്ലാത്തിനും കാരണം ആ നാൽപ്പത് പേരുടെ ഒരുമയാണ്.. "
അതെ..
