എ ഐ (അവരല്ല ഇവർ )
എ ഐ (അവരല്ല ഇവർ )
മനുവും ശരത്തും കൂടെ മഴയത്ത് സ്കൂട്ടർ ഓടിച്ചു പോവുകയായായിരുന്നു..
അങ്ങനെ പോകുന്നതിനിടയിൽ അവർ മറ്റൊരാളെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു..
രംഗങ്ങൾ എ ഐ ക്യാമെറയിൽ ഒപ്പിയെടുത്ത് കണ്ട്രോൾ റൂമിലേക്ക് അയച്ചു..
ആ വണ്ടി പിന്നീട് നേരെ ചെന്ന് നിന്നത് ഒരു വർക്ക്ഷോപ്പിന് മുന്നിലേക്കാണ്..
അവിടെ ചെന്ന് അവർ ബാക്കിയുള്ള പണികൾ തുടങ്ങി..
ഈ സമയം വണ്ടി നമ്പർ രജിസ്റ്റർ ചെയ്യപ്പെട്ട ഫോൺ നമ്പറിലേക്ക് അവർ വിളിച്ചു പറഞ്ഞു..
വാഹനമോടിക്കുന്നതിനിടയിൽ നിയമലംഘനം കാണിച്ചതിന് താങ്കൾ പതിനായിരം രൂപ പിഴ അടക്കേണ്ടത് ആണ്..
അതിന് എന്റെ വണ്ടി ഒരാഴ്ച്ചയായി വർക്ക്ഷോപ്പിൽ ആയിരുന്നില്ലോ..
അത് ശരി അപ്പോൾ അത് നന്നാക്കിയിട്ട് താനല്ലേ ഇന്ന് നടുനോട്ടിലൂടെ വണ്ടി ഓടിച്ചത്..
ഞാനിന്ന് പുറത്തേക്കിറങ്ങിയതേ ഇല്ല..
എന്തായാലും നടപടി ഉണ്ടാക്കിയെ തീരു..
അയാൾ വേഗം വർക്ക്ഷോപ്പ് ഉടമയെ കണ്ട് കാര്യം അറിയിച്ചു..
ഞങ്ങൾ വണ്ടി ടെസ്റ് ചെയ്യാൻ റോഡിലൂടെ ഓടിച്ചായിരുന്നു.. കുഴപ്പമില്ല നല്ല കണ്ടീഷൻ ആണ്..
പക്ഷെ എന്റെ കണ്ടീഷൻ ഭയങ്കര മോശമാണ്.. ബില്ലെത്ര ആയി കാണും..
പാർട്സൊക്കെ മാറ്റിയത് കൂടിച്ചേർത്ത് അയ്യായിരവും അയ്യായിരവും പതിനായിരം രൂപ..
ശരി അങ്ങനെയാണേൽ നിങ്ങൾ എംവിഡിയിലേക്ക് ഒന്ന് ഫോൺ ചെയ്താൽ മതി പൈസ ഞാൻ അവിടെ കൊടുത്തോളാം.. നിങ്ങളൊക്കെ ഒരേ ബന്ധക്കാരാണല്ലോ..
