അയ്ശര്യാ
അയ്ശര്യാ
ഒരു ചങ്ങായി ഉണ്ട്..
ഓനെക്കൊണ്ട് ഭയങ്കര ചൊറിച്ചിലാ..
ഒരു രക്ഷയും ഇല്ലാഞ്ഞിട്ട് ഞാൻ ഓനോടുള്ള
കോൺടാക്ട് അങ്ങട് ഒഴിവാക്കി..
ഇങ്ങള് ആരെ കാര്യാണ് കുമാരേട്ടാ ഈ പറഞ്ഞോണ്ട്
നിക്കണത്..
എടാ എനിക്കൊരു ചങ്ങായിണ്ട് സന്തോഷ് എന്നാണ് ഓൻറെ പേര്.. ഓനേക്കൊണ്ട് ഉള്ള വെറുപ്പിക്കൽ ചില്ലറ അല്ലടോ.. ഒരു ജാതി വെറുപ്പിക്കൽ ആണെടോ..
എന്താപ്പോ ഓൻ ചെയ്‌തത്..
ഞാൻ എന്ത് പറഞ്ഞാലും ഓൻ ഓളെ പേരെന്നെ പറഞ്ഞോണ്ട് നിക്കും.. ഒരുമാതിരി സുയ്പ്പ് സാധനം..
ഓൻ പെണ്ണ് കേട്ടീക്ക്ണോ..
ഓൻ പെണ്ണും പെടക്കോഴിയൊന്നും കെട്ടീട്ടില്ല..
അപ്പോ ഇത് പ്രേമാണല്ലേ..
എന്ത് തേങ്ങാക്കൊലയെങ്കിലും ആയിക്കോട്ടെ.. ഞാൻ ഓനെ ഓന്റെ വഴിക്ക് വിട്ട്.. അതല്ലേ നല്ലത്..
അയ്ശര്യാ..
അല്ലാതെ നമ്മള് എന്തിനാ എടങ്ങേറാവണ്..
അയ്ശര്യാ..
അയ്യൊ ന്റെ മോനെ.. അനക്കും തൊടങ്ങ്യോ പ്പോ ആ സൂക്കേട്..
എന്ത്..
ഇതെന്നെ ഓന്റെ കുഴപ്പം.. എന്ത് പറഞ്ഞാലും ഐശ്വര്യ.. ഐശ്വര്യ.. ഏതാടാ ഈ ഹമുക്ക് സാനം..
ഓാ.. ന്റെ പൊന്നു കുമാരേട്ടാ.. അത് ഇങ്ങൾ വിചാരിച്ച മാതിരി ഉള്ള ഐശ്വര്യ അല്ല..
പിന്നെന്താ..
അത് ശരിയാ.. അത് ശരിയാ.. എന്നങ്ങട് സ്പീഡിലോരുഴുക്കില് പറയുമ്പോ അങ്ങട് ആയി പോണതാ..
അയ് ശരി.. അപ്പോ അത് അങ്ങനെ ആണല്ലേ.. ഞാൻ വെറുതെ ഓനെ തെറ്റ്ദ്ധരിച്ച്.. ഓരോരോ പ്രയോഗങ്ങളെ..
അതെയതെ.. കണ്ട പെണ്ണുങ്ങളെ ഒക്കെ മനസ്സിലിട്ടോണ്ട് നടന്നാൽ അങ്ങനൊക്കെ ഉണ്ടാവും..
ഹോ..
