അവധി മറന്ന ഞാൻ
അവധി മറന്ന ഞാൻ


പ്രിയ ഡയറി,
ഇന്ന് 28 ആം തിയതി ശനിയാഴ്ച്ച. ആ ശനിയാഴ്ച്ച എന്ന ദിവസം മറന്നു പോയതാണ് ഇന്നത്തെ പ്രശ്നം. പതിവ് പോലെ ഞാൻ എല്ലാ പണിയും തീർത്തു. കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരുന്നു ജോലി ചെയ്യാൻ തീരുമാനിച്ചു. അപ്പോൾ അടുത്ത് നിന്ന് അമ്മ ചിരിക്കുന്നുണ്ടായിരുന്നു. അപ്പോൾ എനിക്ക് ഒന്നും മനസ്സിലായില്ല. പിന്നീട് മെയിൽ നോക്കിയപ്പോൾ ആരെയും ഓൺലൈനിൽ കാണാനില്ല. പിന്നീടാണ് മനസ്സിലായത് ഇന്ന് ശനിയാഴ്ചയാണെന്നത്. അത് പോലും അറിയാതെയാണ് ഞാൻ ജോലി ചെയ്തു കൊണ്ടിരുന്നത്. എൻറെ ആത്മാർത്ഥതയെ ഓർത്തു എനിക്കുതന്നെ ചിരി വന്നു .
അതിനു ശേഷം മൊബൈൽ നോക്കിയപ്പോൾ എൻറെ ഒരു സുഹൃത്തിന്റെ വാക്കുകൾ "നീ ഇന്ന് അവധി ആണെന്നത് മറന്നു ജോലി ചെയ്യണ്ടട്ടോ" എന്നു ... ഇതു കേട്ടപ്പോൾ ചിരി സഹിക്കാൻ പറ്റിയില്ല.എന്നെ അത്രത്തോളം മനസ്സിലാക്കിയ സുഹൃത്താണല്ലോ ഇവളെന്നു തോന്നി പോയി...