അമ്മയുടെ പാചകം
അമ്മയുടെ പാചകം


പ്രിയ ഡയറി,
ഇന്ന് 2 ആം തിയതി. വീട്ടിലെ ഭക്ഷണം കഴിച്ചു മടുത്തു എന്ന് ഞാൻ പറഞ്ഞതിനെ തുടർന്ന്, അമ്മ പുതിയതായി ഒരു വിഭവം ചെയ്യാൻ തീരുമാനിച്ചു. ഞാനും ഒരുപാട് പ്രതീക്ഷിച്ചു. അച്ഛനും അതുപോലെ തന്നെ പ്രതീക്ഷിച്ചിരുന്നു. പക്ഷെ മടി പിടിച്ചു അമ്മക്കു ഉണ്ടാക്കാൻ തോന്നുന്നില്ല എന്ന് പറഞ്ഞ. ഇത് കേട്ട ഞാനും അച്ഛനും ദേഷ്യത്തോടെ അമ്മയെ നോക്കി. പേടിച്ചു പോയ അമ്മ ഞാൻ ഉണ്ടാക്കാം എന്ന് പറഞ്ഞു അടുക്കളയിൽ പോയി. മുട്ട കൊണ്ട് എന്തോ ഒരു വിഭവം ഉണ്ടാക്കി. അതെടുത്തു എന്റെ അടുത്ത് വന്ന അമ്മ അതിനൊരു പേരിടാൻ പറഞ്ഞു .
കഴിച്ചിട്ടാവാം പേരിടൽ എന്ന് പറഞ്ഞ ഞാൻ വേഗം അതെടുത്തു കഴിച്ചു. എന്തിന് ചോദിച്ചു ഞാൻ ഇത് ഉണ്ടാക്കാൻ എന്ന് വിചാരിക്കുന്ന പോലുണ്ടായിരുന്നു അമ്മയുടെ വിഭവം. അത് കഴിച്ച ഞാൻ ദേഷ്യപ്പെടാതെ എനിക്കിതു തന്നെ വേണം എന്നും പറഞ്ഞു അച്ഛന്റെ അടുത്ത് പോയി. അച്ഛനോട് സങ്കടത്തോടെ അമ്മ വയ്ക്കുന്ന സാമ്പാറും ചോറും മതി അച്ഛാ എന്ന് പറഞ്ഞു ...