ഉന്മാദം
ഉന്മാദം


പ്രണയം അതൊരു ഉന്മാദമാണ്
യാതൊരു ലഹരി വസ്തുക്കൾക്കും
നൽകാൻ കഴിയാത്ത ഉന്മാദം
അനുഭവിക്കുന്നു ഞാനും ഈ
ഉന്മാദം പ്രണയമെന്ന ഉന്മാദം
നിന്നിലൂടെ ഞാൻ അറിയുന്നു
പ്രണയത്തിൻ മാസ്മരലോകം
ഉന്മാദത്താൽ തീർത്ത ഈ
മാസ്മരലോകത്തിൽ നിന്നും
പുറത്തേക്ക് ഇറങ്ങാൻ വയ്യ
എനിക്ക് ലയിക്കണം ലയിച്ചില്ലാതെ
ആകണം നിന്റെ പ്രണയത്തിൽ
നീ തരുന്ന ഉന്മാദത്തിൽ...