സ്നേഹം
സ്നേഹം


അകലങ്ങളിലാണ് നാം
അകലില്ല ഒരിക്കലും
അകലാനായി അടുത്തവരല്ല
നമ്മൾ
നിന്നിൽ നിന്നും അകലില്ല ഞാൻ
നിന്നെ എന്നിൽ നിന്നും
അകലുവാൻ അനുവദിക്കില്ല
ആരാലും നമ്മളെ അകറ്റുവാൻ
കഴിയില്ല
മനസ്സാൽ ബന്ധിച്ച ബന്ധം
അല്ലെ നമ്മുടെ
പിന്നെ എങ്ങനെ അകലാനാണ്
സമയമോ ദൂരമോ അല്ല
നമ്മുടെ സ്നേഹം തിരുമാനിക്കുന്നത്
അനശ്വരമാണ് നമ്മുടെ സ്നേഹം
അതിനു വിലയിടാൻ ഒന്നിനും കഴിയില്ല
നമ്മുടെ സ്നേഹത്തിൻ
പവിത്രതയോട്
പകരം വെക്കാൻ എന്താണുള്ളത്