ഓർമ്മ
ഓർമ്മ


ഒർമ്മകൾ എന്നുമൊരു നൊമ്പരമായിരുന്നു.
ഓർമ്മകൾ എന്നുമെൻ കണ്ണുനീരിനെ തഴുകിയുണർത്തി.
ഓർക്കരുതെന്നോർത്തു ഞാനെന്നുമോർത്തിരുന്ന കാര്യങ്ങൾ
എന്നുമെൻ ഓർമ്മയിൽ വിരഹവും ദുഃഖവും മാത്രമായി.
ഓർമ്മകൾ ഇന്നും എന്നെ വേട്ടയാടാനായി വന്നു.
ഓർമ്മിക്കുവാൻ എന്റെ മനസ്സിന് ശക്തിയില്ലായിരുന്നു.
ഓർമ്മകളെ ഈ തണുത്ത കാറ്റിന് വിട്ടു കൊടുത്തു ഞാനീ മണ്ണിലേക്ക് യാത്രയാകുന്നു.