STORYMIRROR

Binu R

Drama Tragedy

3  

Binu R

Drama Tragedy

മതിലുകൾ

മതിലുകൾ

1 min
250

നിനക്കറിയാത്ത കാര്യങ്ങൾ പലതുണ്ട് 

നിനച്ചിരിക്കാത്തതെല്ലാം ആ മതിലിനുമപ്പുറം 


കുറേ കാണാക്കയങ്ങളെല്ലാം കാത്തിരിപ്പുണ്ട്

അവയിലെല്ലാംനാനാജാതിഭൂതഗണങ്ങളുണ്ട് 


മതം ജാതി വർണവെറികൾ വർഗ്ഗീയതകൾ 

വർണ്ണപ്പകിട്ടേറിയ രാഷ്ട്രീയ കോമരങ്ങൾ 


ചിലമ്പിട്ടാടുന്ന അധിനിവേശങ്ങളഴിമതികൾ 

പടപൊരുതുന്ന പട്ടിണിക്കോലങ്ങൾ 


ഉഴറിപ്പായുന്ന കാണാക്കിനാവുകൾ

മതിലിനപ്പുറമുണ്ട് കൺനിറയും മധുരിക്കും


 കാണാക്കാഴ്ചകൾ കണ്ടു മതിമറക്കാൻ

വർണ്ണനിറങ്ങൾ ആലോലം പാടും പട്ടങ്ങൾ 


അവയുടെ നൂലുകളുമായ് കാതോരംപാടും 

നിറഞ്ഞ സ്വപ്‌നങ്ങളുമായ് ആടിത്തിമിർക്കും 


കാഞ്ചന മൊഞ്ചത്തികളും, അവരുടെ

സന്തോഷത്തിൻ കൺകോണുകളും


മതിലിനപ്പുറം കാൺമൂയെൻമനതാരിൽ

ചിന്നിച്ചിതറിക്കാൻ വന്ന മഹാമാരികളെയല്ലാം 


പുകച്ചു പുറത്തുചാടിച്ചു തൂത്തെറിയാൻ 

പുതിയ മരുന്നുകളുമായി നിൽക്കുന്നൂ 


ആയുർവേദത്തിൻ അധിനായാകന്മാർ 

ദയാവായ്പ്പിൻ മാന്യതയേറും ദേവതുല്യർ. 


Rate this content
Log in

Similar malayalam poem from Drama