Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Binu R

Drama Others

3  

Binu R

Drama Others

കവിത: മകളേ..നിനക്കായ്‌.ബിനു.

കവിത: മകളേ..നിനക്കായ്‌.ബിനു.

1 min
434


മകളേ…

നിനക്കായ്‌ ഞാൻ ചൊല്ലി-

ത്തരുന്നതെന്തെന്നാൽ

നൊന്തുപെറ്റതമ്മയെങ്കിലും

നൊന്തുപോറ്റിയതച്ഛനല്ലോ,

താഴത്തും തറയിലും തലയിലും വയ്ക്കാതെ..


വർഷങ്ങൾ കടന്നുപോയതുമറിയാതെ

ബാല്യവും കൗമാരവുംതാണ്ടി നീ

യൗവനത്തിലെത്തിയൊരു നാൾ

ഇന്നലെക്കണ്ടവനോടൊപ്പം പോയ്‌ വയറ്റിലുണ്ടായ്,

പിഴച്ചുപോയി എന്നതറിഞ്ഞനേരം 

വന്നു കണ്ണീർപൊഴിക്കവേ,


കണ്ണുനീർ തുടച്ചുകൊണ്ടു നിന്റെ

മാന്യതയ്ക്കായ്ക്കൊണ്ടു

നീ പെറ്റൊരുണ്ണിയെ നിന്നറിവിലായ്നീ

പോലുമറിയാതെ വളർത്താവകാശം

ആർക്കോ നൽകിയതെല്ലാം നീ തെറ്റെന്നുരചെയ്യവേ,

മകളേ ഈയച്ഛൻ ആരെന്നുപോലു-

മറിയാതെകേഴുന്നൂ, മനംനിറഞ്ഞ്..


നീ ചൊല്ലുന്നൂ,ക്രൗര്യമാം വാക്കുകളാൽ

ചതിച്ചുപോയ്മടങ്ങിവന്നവന്റെ 

വാക്കുകൾകേട്ട്,മകളേ.. നിനക്കായ്‌ 

മാത്രം ജീവിച്ചുതീരുവതിൻവേദന

സഹിക്കയാണീയച്ഛൻ,

നിനക്കായ്‌ കാത്തിരിക്കുമെപ്പോഴും,കാലം..


കാലം കൂട്ടിച്ചേർത്തു

കരുതിവച്ചൊരുസമ്മാനപ്പൊതിയുമായ്

കാത്തിരിപ്പുണ്ട്,

ചിലനേരങ്ങളിൽ നമ്മൾചെയ്യും

കർമ്മങ്ങൾതൻ ഫലം ജന്മം തീരുന്നതിനുമുമ്പു

വന്നനുഭവിച്ചീടുമെന്നു,

കാലം പറയാതെ പറഞ്ഞീടുന്നു…


Rate this content
Log in