കൂട്ടുകാരി
കൂട്ടുകാരി
എന്തിന് എന്ന് അറിയാതെ
എന്റെ ജീവിതത്തിലേക്ക് വന്നു നീ
കളിച്ചും ചിരിച്ചും തമാശ പറഞ്ഞു
നാം സൗഹൃദം എന്ന
വലയത്തിൽ ആഴ്ന്നുവീണു
ഒരു കുതിരക്കുട്ടിയെപോലെ
നീ തുള്ളി കളിച്ചു നടന്നു
ക്ഷമിക്കുക സുഹൃത്തേ
ഒരു തൂലിക തുമ്പിൽ
നിന്നെ ഒതുക്കുകയല്ല
നിന്നോടുള്ള സ്നേഹമാണിത്
ഇന്ന് നീ ഞങ്ങളെ വിട്ട്
ദൈവത്തിന്റെ വീട്ടിലേക്ക്
പോയിരിക്കുന്നു ഇനിയൊരിക്കലും
കാണാൻ കഴിയാത്ത
ലോകത്തിലേക്കു നീ നടന്നു
മറഞ്ഞിരിക്കുന്നു
പ്രിയകൂട്ടുകാരി, ഒരിക്കൽ നമ്മൾ
കണ്ടുമുട്ടും ഈ സൗഹൃദം
വീണ്ടും തളിരിടും.