ഇനിയും വരും
ഇനിയും വരും
കൊറോണയിൽ മറന്നൂ നമ്മൾ ലോകനന്മക്കായുള്ള
മൗനത്തിൽപൊതിഞ്ഞ പ്രാർത്ഥനകൾ.
കോവിലുകളെല്ലാം അടച്ചിട്ടിരിക്കുന്നൂ
ദൈവത്തിനും മഹാമാരി
പകരുമെന്നുള്ളാധികൊണ്ടല്ല അടുത്തുനിന്നുംതിക്കിത്തിരക്കു -
ന്നതിനാൽ മഹാമാരിതൻ വൈറസ് മാലോകരിലേക്കും
സംക്രമിക്കുമെന്നുള്ളാശങ്കയാൽ,
അകലംപാലിക്കണമെന്ന നിർദേശത്താൽ.
ഭൂമിയിൽ മാനുഷരെല്ലാമൊന്നെന്നുള്ള മഹാബലിയുടെ ഭരണം തീവ്രമെന്നു നമ്മൾ കൗതുകമോടെ വിശ്വസിക്കുന്നുവെങ്കിൽ
ആ നാടൊന്നുവീണ്ടും
വന്നുചേരുന്നൂവെന്നുനാം തിരിച്ചറിയുന്നൂവിപ്പോൾ.
കാലങ്ങളെല്ലാം വീണ്ടുംതിരിഞ്ഞുവരുമെന്നനുശാസിക്കുന്നൂ
ശാസ്ത്രവും പൗരാണികവും ഭൂമിസ്വയംകറങ്ങുന്നൂവെന്ന
സത്യംനമ്മളുൾക്കൊള്ളുമ്പോൾ,
കാലമിനിയുമുരുളും നമ്മളൊന്നെന്ന ചിന്തയും.
ഇനിയുംവരും സ്വപ്നലോകത്തിലെ
മഹാബലിയുടെ കാലം
ഇനിയും വരും സമസ്തസുന്ദരമായ
തുല്യതാമനോഭാവമുള്ള കാലം
ഇനിയും വരും കള്ളവും
ചതിയുമില്ലാത്തകാലം
ഇനിയുംവരും എള്ളോളവും
പൊളിവചനവുമില്ലാത്ത കാലം
ഇനിയുംവരും വൃദ്ധരെയും രോഗികളേയും ചേർത്തുപിടിക്കും കാലം...
