STORYMIRROR

Udayachandran C P

Abstract Others

3  

Udayachandran C P

Abstract Others

എന്തായാലും

എന്തായാലും

1 min
179

എന്തായാലും: എന്തൊരു അർത്ഥഗർഭമായ പദം!

എപ്പോഴുമെവിടെയും, എങ്ങിനെയും കേറിചെല്ലാൻ  

തികഞ്ഞ, ഊക്കുള്ള വാക്ക്!

നേരിലും, പൊളിയിലും, കഥയിലും, കളിയിലും,

നിറഞ്ഞു നിൽക്കും അർത്ഥപൂർണതയുടെ നിറവ്.

ഒന്നുമറിയാതന്തിച്ചു നിൽക്കുമ്പോൾ 

വെളിച്ചമായ്, തെളിച്ചമായ് അന്തികത്തിലെത്തുന്നു,

വന്നു കേറുന്നു നീ, എന്തായാലും!


വാക്കുകൾ അർത്ഥം തിരയുമ്പോൾ ,

വാക്യങ്ങൾ പൊരുൾ തേടുമ്പോൾ,

വാർത്തകൾ നേർ തേടിയലയുമ്പോൾ,

മനുജർ പരമമാം ഒളിക്കായി മിഴി തുറക്കുമ്പോൾ,

എന്തായാലും! ചാരെ നീ വന്നെത്തുന്നു 

സാരമായ്, ജീവിതസാരമായ്!


മാര്‍ജ്ജാരനെപ്പോൽ, സൂക്ഷ്മമായ് 

നാലുകാലിൽ നമ്മെ  മനുജരെ, താഴെയിറക്കുവാൻ, 

എന്നുമെന്നും നമ്മുടെ രക്ഷയായ് നിൽക്കുവാൻ, 

എന്തായാലും 

നമ്മോട് കൂടെതന്നെയുണ്ടീ   

വാക്കിന്റെ ഈടും വാക്കിൻ കരുത്തും.


ഇനിയെത്ര വാക്കുകൾ 

മൊഴിയിൽനിന്നോടിയൊളിക്കാം, ഒരുപക്ഷെ!

ഇനിയെത്ര വാക്കുകൾ 

മൊഴിയിലുദിക്കാം, ഒരുപക്ഷെ!

എന്തായാലും എൻകൂടെ, 

പദസഞ്ചികയിലെ മുത്തായ്‌, താരമായ്,

വിളങ്ങേണമേ നീയെന്നും, 

തിളങ്ങേണമേയെന്നും നീ! 

——————————————————————————————————

(*TV വാർത്തകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഓരോമനപ്പദം…..)

———————————————————————————————————


Rate this content
Log in

Similar malayalam poem from Abstract