STORYMIRROR

Sandra C George

Tragedy Inspirational

3  

Sandra C George

Tragedy Inspirational

ദാഹം

ദാഹം

1 min
406

വിരൂപരാം ഞങ്ങളെ നീ അറിവതില്ല 

കണ്ണീർ കാണാത്ത തലമുറ, അതേ

മനുഷ്യാ നിന്നുടെ മക്കൾ ഞങ്ങൾ. 

സ്വാർത്ഥ! നിന്റെ അക്ഷിയിൽ ശൗര്യം മാത്രം 

സ്വന്തമാക്കി ധരണിയെ കൊന്നവൾ നീ

 

വെട്ടി നിരത്തി നീ ഞങ്ങളുടെ ഗൃഹത്തെ 

ധരണിയുടെ മാറ് തുറന്നു നീ ദാഹമകറ്റി 

ശ്വാസം നിലയ്ക്കും വരെ നീ ചിരിച്ചു 

കൊന്നൊടുക്കി നീ സകല ജീവനെയും 

എന്ത് നേടി നീ, ഈ ക്രൂരതയ്ക്ക് പകരമായി 


ആറടി മണ്ണിൽ ചുട്ടു പൊള്ളുന്നു നിൻ ഉടൽ, 

കണ്ണ് തുറന്നു കാണുക, അരുത് അരുതിനിയും 

ബാക്കിവയ്‌ക്കു ഞങ്ങൾക്കല്പം ദാഹജലം 

ബാക്കിവയ്ക്കു ഞങ്ങളുടെ തായയെ 

ജീവിക്കാൻ ഞങ്ങൾക്കും കൊതിയുണ്ടേറെ.


Rate this content
Log in

Similar malayalam poem from Tragedy